"അപ്പലാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യു.എസ്സിൽ വടക്കു പടിഞ്ഞാറേ [[ഫ്ലോറിഡ|ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Appalachee }}
[[യു.എസ്.|യു.എസ്സിൽ]] വടക്കു പടിഞ്ഞാറേ [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] ഒരു മസ്കോഗിയൻ വർഗമാണ് '''അപ്പലാച്ചി'''. എ.ഡി. 16-ആം നൂറ്റാണ്ട് മുതലാണ് ഈ വർഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. സെന്റ്മാർക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉൾക്കടലിന്റെ തീരത്തുമാണ് ഇവർ വസിച്ചിരുന്നത്. ''മറുവശത്തെ ജനത'' എന്ന അർഥംവരുന്ന ''അപ്പലാച്ചി കോള'' എന്ന പദത്തിൽനിന്നാണ് ''അപ്പലാച്ചി'' എന്ന പേരുണ്ടായത്. 16-ആം നൂറ്റണ്ടിന്റെ അവസാനത്തോടെ [[സ്പെയിൻ|സ്പാനിഷ്]] ഫ്രാൻസിസ്കർ അപ്പലാച്ചികളുടെയിടയിൽ മിഷനുകൾ സ്ഥാപിച്ചു. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സ്പാനിഷ് പിൻതുടർച്ചാവകാശയുദ്ധത്തിൽ [[ഇംഗ്ലീഷ്|ഇംഗ്ലിഷുകാർക്കെതിരായി]] സ്പെയിൻകാരുമായി അപ്പലാച്ചികൾ സഖ്യം ചെയ്തു. ഈ യുദ്ധത്തിൽ അപ്പലാച്ചികൾക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷൻപള്ളികൾ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതർ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവർഗം നാമാവശേഷമായി. അപ്പലാച്ചിവർഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികൾ ക്രീക്ക് വർഗത്തിൽ ലയിച്ചു. അപ്പലാച്ചികൾ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ വർഗക്കാർ സംസാരിച്ചിരുന്ന ഭാഷയുടെ പേരും ''അപ്പലാച്ചി'' എന്നു തന്നെ.
 
"https://ml.wikipedia.org/wiki/അപ്പലാച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്