"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
==ചലനത്തിന്റെ ആപേക്ഷികത==
വസ്തുക്കളുടെ ചലനം ആപേക്ഷികമാണ്.ഉദാഹരണത്തിന്, ഒരു സ്കേറ്റ് ബോർഡിൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഒരു പന്ത് മുകളിലേക്കെറിയുകയും തിരിച്ചു പിടിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.അയാളുടെ ദൃഷ്ടിയിൽ പന്ത് ലംബദിശയിൽ നേർരേഖയിലാണു ചലിക്കുന്നത്.എന്നാൽ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് പന്ത് ഒരു പരാബൊളയുടെ ആകൃതിയിലുള്ള പാതയിലൂടെ സഞ്ചരിക്കുന്നതായി കാണാം.അതായത് ഒരേ വസ്തു(പന്ത്)വിന്റെ ചലനം രണ്ട് ആധാരവ്യൂഹങ്ങളിലുള്ള നിരീക്ഷകർക്ക് രണ്ടു തരത്തിൽ അനുഭവപ്പെടുന്നു.ഇതാണ് ആപേക്ഷികത.
 
ഒരു വസ്തു ചലിക്കുന്നുണ്ടോ?,ഉണ്ടെങ്കിൽ ഏതു ദിശയിൽ? ഏതു പ്രവേഗത്തിൽ? ഈ ചോദ്യങ്ങളെല്ലാം നിരീക്ഷകൻ തിരഞ്ഞെടുക്കുന്ന ആധാരവ്യൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വസ്തുവിന്റെ സ്ഥാനവും സ്ഥാനമാറ്റവും രേഖപ്പെടുത്താൻ നമുക്ക് നിർദ്ദേശാങ്കവ്യവസ്ഥകൾ ഉപയോഗിക്കാം.എന്നാൽ ചലനം സ്ഥാനാന്തരണത്തിന്റെ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചലനത്തെ സൂചിപ്പിക്കാൻ നിർദ്ദേശാങ്കങ്ങൾക്കൊപ്പം ഒരു ഘടികാരവും വേണം.ഇത്തരത്തിൽ ഒരു നിർദ്ദേശാങ്കവ്യവസ്ഥയും ഘടികാരവും ചേർന്നാൽ ഒരു ആധാരവ്യൂഹമായി.
 
 
{{Physics-stub}}
"https://ml.wikipedia.org/wiki/വിശിഷ്ട_ആപേക്ഷികതാ_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്