"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
.
 
അപരാജിത നിർമ്മിക്കുന്ന സമയത്തുപോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റേ ചിന്തിച്ചിരുന്നില്ല. വെനിസ്‌ ചലച്ചിത്രോൽസവത്തിൽ വച്ചാണ്‌ അങ്ങനെയൊരാശയം അദ്ദേഹത്തോട്‌ ചോദിക്കപ്പെടുന്നത്‌.<ref>{{Harvnb|Wood|1972|p=61}}</ref> . 1959 ൽ അങ്ങനെ ആ തുടർച്ചയുടെ അവസാന ഭാഗമായ ''അപുർ സൻസാർ (അപുവിന്റെ ലോകം)'' പുറത്തിറങ്ങി. പഴയ രണ്ടു ചിത്രങ്ങളെപ്പോലെ തന്നെ ഈ ചിത്രത്തേയും റേയുടെ ഏറ്റവും മഹത്തായ കലാസൃഷ്ടിയായി, [[റോബിൻ വുഡ്‌]] (Robin Wood), [[അപർണാഅപർണ്ണ സെൻ]] (Aparana Sen) മുതലായ പ്രമുഖർ ഉൾപ്പെടേ നിരവധി നിരൂപകർ ഉയർത്തിക്കാട്ടി. റേയുടെ വളരെ പ്രിയപ്പെട്ട നടീനടന്മാരായ [[സൗമിത്ര ചാറ്റർജി|സൗമിത്ര ചാറ്റർജിയെയും]] (Soumitra Chatterjie), [[ഷർമ്മിളാ ടാഗോർ|ഷർമ്മിളാ ടാഗോറിനേയും]](Sharmila Tagore) ഈ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്രലോകത്തിന്‌ പരിചയപ്പെടുത്തിയത്‌. കൽക്കട്ടയിലെ ഒരു സാധാരണ തെരുവിൽ പട്ടിണിയിൽ ജീവിക്കുന്ന അപുവിനെയാണ്‌ ഈ ചിത്രത്തിൽ നാം കാണുന്നത്‌. അപർണ്ണയുമായി ഒരു അസാധാരണ വിവാഹജീവിതം അപു നയിക്കുന്നതും, അവരുടെ ജീവിതത്തിലെ രംഗങ്ങൾ "ദാമ്പത്യ ജീവിതത്തിനെ ദൃഡമായി ചിത്രീകരിക്കുന്ന ശ്രേഷ്ടകരമായ ഒരു ചലച്ചിത്രമായി<ref>{{Harvnb|Wood|1972}}</ref> രൂപാന്തരപ്പെടുകയും, അവരുടെ ജീവിതത്തിലേക്ക്‌ ദുരന്തം കടന്നു വരുകയും ചെയ്യുകയുമാണ്‌ ഈ ചിത്രത്തിൽ. ഈ ചിത്രത്തെപ്പറ്റിയുള്ള ഒരു ബംഗാളി നിരൂപകന്റെ വളരെ നിശിതമായ വിമർശനത്തിനെ പ്രതിരോധിക്കാനായി റേ വളരെ ശക്തമായ ഒരു ലേഖനം എഴുതുകയുണ്ടായി-അദ്ദേഹത്തിന്റെ ചലച്ചിത്ര നിർമ്മാണ ജീവിതത്തിലെ അസാധാരണമായ ഒരു സംഭവമായിരുന്നു അത്‌(മറ്റൊരു പ്രധാന സംഭവം അദ്ദേഹത്തിന്‌ വ്യക്തിപരമായി വളരെയധികം പ്രിയപ്പെട്ടതായിരുന്ന ''ചാരുലത'' എന്ന ചിത്രത്തോട്‌ ബന്ധപ്പെട്ടായിരുന്നു). നേട്ടങ്ങൾ അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തെ സ്വാധീനിച്ചിരുന്നില്ല. റേ തന്റെ അമ്മയോടും, അമ്മാവനോടും മറ്റു കുടുംബാംഗങ്ങളോടും കൂടെ ഒരു വാടക വീട്ടിലായിരുന്നു തന്റെ ശിഷ്ടകാലം കഴിച്ചു കൂട്ടിയത്‌<ref>{{Harvnb|Robinson|2003|p=5}}</ref>.
 
== ദേവി മുതൽ ചാരുലത വരെ (1959-1964) ==
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്