"അപൂലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar, bg, bn, ca, co, cs, da, de, el, eo, es, fa, fi, fr, gl, he, hr, hu, hy, id, is, it, ja, kab, ko, la, nl, no, pl, pt, ro, ru, scn, sh, sk, sr, sv, tl, uk, zh
No edit summary
വരി 17:
==ഐതിഹ്യം==
 
അപൂലിയസിന്റെ പ്രസംഗങ്ങളിൽ ചിലതുൾക്കൊള്ളുന്ന ഫ്ലോറിഡാ അഥവാ ഗാർലൻഡ് എന്ന സമാഹാരവും മൂന്നു നാലു ദാർശനിക പ്രബന്ധങ്ങളും ന്യായവാദ<ref>http://www9.georgetown.edu/faculty/jod/apuleius/</ref> (Apologia) വും പരിവൃത്തി<ref>http://records.viu.ca/~johnstoi/stories/kafka-e.htm</ref> (The metamorphosis) അഥവാ സ്വർണക്കഴുത<ref>http://www.naderlibrary.com/goldenass.toc.htm</ref> (The Golden Ass) എന്ന നോവലുമാണ് എണ്ണപ്പെട്ട സാഹിത്യസൃഷ്ടികൾ. ഒടുവിൽ പറഞ്ഞ കൃതിയെ ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ യശസ്സ് ഇന്നു നിലനിൽക്കുന്നത്. മറ്റുള്ളവയെല്ലാം വിസ്മൃതിയിൽ ആണ്ടുപോയിരിക്കുന്നു.
 
[[ഐതിഹ്യം|ഐതിഹ്യപ്രകാരം]] ഉത്തരഗ്രീസിലെ മന്ത്രവാദിനികളുടെ നാടായ തെസലിയിലേക്കുപോയ ലൂഷ്യസിന്റെ കഥയാണ് സ്വർണക്കഴുതയിലെ പ്രതിപാദ്യം. കഥാനായകൻ ഫോട്ടിസ് എന്നൊരു വേലക്കാരിപ്പെണ്ണുമായി പ്രണയത്തിലാവുകയും അവളിൽനിന്ന്, [[പക്ഷി|പക്ഷിയായി]] രൂപംമാറാൻ ഉതകുന്ന ഒരു [[മരുന്ന്]] കൈവശപ്പെടുത്തുകയും ചെയ്യുന്നു. അയാൾ അതു പ്രയോഗിച്ചപ്പോഴാകട്ടെ പക്ഷിയാകുന്നതിനുപകരം [[കഴുത|കഴുതയാവുകയാണ്]] ചെയ്യുന്നത്. [[മനുഷ്യൻ|മാനുഷികമായ]] ബുദ്ധിശക്തി നശിക്കാത്ത ആ മിണ്ടാപ്രാണിയെ ഒരുസംഘം കവർച്ചക്കാർ അപഹരിച്ചുകൊണ്ടുപോകുന്നു. അവരുടെകൂടെ അവൻ നടത്തുന്ന നിരവധി സാഹസിക പര്യടനങ്ങളാണ് പ്രധാന കഥാവസ്തു. കഴുതയുടെ മുൻപിൽവച്ച് ആർക്കും കലവറ കൂടാതെ എന്തും സംസാരിക്കാമെന്നുള്ളതുകൊണ്ട് പലരിൽനിന്നും ഒട്ടേറെ കഥകൾ അവൻ കേൾക്കുന്നു. അത്തരം കഥകളുടെ ഉചിതമായ നിബന്ധനംമൂലം ആഖ്യാനത്തിന് ഭംഗിയും വൈചിത്യ്രവും ലഭിച്ചിട്ടുണ്ട്. ''കാമന്റേയും രതിയുടേയും<ref>http://www.pitt.edu/~dash/cupid.html</ref>'' (Cupid and Psyche) പ്രേമകഥയാണ് ഗ്രന്ഥത്തിലെ ഏറ്റവും മികച്ച ഉപാഖ്യാനം. ഗ്രീക്കുസാഹിത്യത്തിലോ ലത്തീൻസാഹിത്യത്തിലോ വേറെങ്ങുമോ കാണാനില്ലാത്ത ഒരു പഴയ നാടോടിക്കഥയാണിത്. അപൂലിയസ് അത് അതിമനോഹരമായി ആഖ്യാനം ചെയ്തിരിക്കുന്നു.
 
==കഥയുടെ പരിണാമം==
വരി 28:
 
==അവലംബം==
{{reflist}}
 
==പുറംകണ്ണികൾ==
*http://www.jnanam.net/golden-ass/
*http://www.jnanam.net/golden-ass/apuleius.html
*http://ebooks.adelaide.edu.au/a/apuleius/index.html
 
{{സർവ്വവിജ്ഞാനകോശം|അപൂലിയസ്}}
"https://ml.wikipedia.org/wiki/അപൂലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്