"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കി
വരി 21:
ടാഗോർ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ ഈ ഗദ്യകാവ്യത്തിൽ പ്രതീകങ്ങളായി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകൾ, കാറ്റിന്റെ നാദം, ഇടിയുടെ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകൾ, വിരിയുന്ന താമരകൾ, പ്രകാശിക്കുന്ന നക്ഷത്രങ്ങൾ, കാർമേഘം, നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാർന്ന പുഴയുടെ മങ്ങിയ തീരം, ഇളം പൈതലുകളുടെ നിർമ്മലമായ ചിരി, ഇഴജന്തുക്കൾ, കക്കകൾ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കിത്തീർക്കുന്നു.
 
ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയിൽ W,B,Yeatsഡബ്ള്യു. ബി. യേറ്റ്സ് ഈ കൃതിയെ വാനോളം പുകഴ്ത്തിയിരിക്കുന്നു. ഇതിലെ പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രകടമാക്കുന്നു. ബംഗാളിൽ രബീന്ദ്രസംഗീതത്തിനു വളരെ സ്ഥാനമുണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു.
 
ഈ ഗദ്യകാവ്യത്തിൽ ടാഗോർ ദൈവം സർവ്വവ്യാപിയാണെന്നു ഇങ്ങനെ വിവരിക്കുന്നു:- ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്