"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 55:
===യൂസുഫിനെ അസീസ് വാങ്ങുന്നു===
 
വളരെ തിടുക്കപ്പെട്ടുകൊണ്ട് ഒരു ഭ്യത്യൻഭൃത്യൻ ഓടിവന്ന് അസീസിനോട് പറഞ്ഞു. പ്രഭോ 'ഹസ്സൻ' നഗരത്തിൽ ഒരു കച്ചവടസംഘം എത്തിയിട്ടുണ്ട്. അവരുടെ അടിമചരക്കുകളുടെ കൂട്ടത്തിൽ ഒരു ബാലനുണ്ട് അത്ര സൗന്ദര്യമുള്ള ഒരു കുട്ടിയെ ഈ നാട്ടിലെങ്ങും കാണുകയില്ല. അവൻ മനുഷ്യവംശത്തിൽപെട്ട കുട്ടിയാണോ എന്ന് സംശയിച്ചുപോകും. ഖജനാവിലുള്ള മുഴുവൻ വിലകൊടുത്താണെങ്കിലും അവനെ വാങ്ങുകയാണെങ്കിൽ അത് യജമാനന് വലിയൊരു ഭൂഷണമാണ്. ആ ബാലൻ യജമാനന്റെ അരമനയിൽ പൊലിഞ്ഞുപോകാത്ത ഒരു വിളക്കാണ്,നാട്ടിൽ അസ്തമിച്ചു പോകാത്ത ഒരു ചന്ദ്രനാണ്. യജമാനൻ ആ പൊന്നു ബാലനെ ഒരുനോക്കുകണ്ടെങ്കിൽ...
 
ഇത്രയും കേട്ടതോടെ അസീസ് വളരെ ആവേശത്തോടെ ഹസ്സൻ നഗരിയിലേക്ക് പുറപ്പെട്ടു. അസീസ് അവിടെ ചെന്നപ്പോൾ ആളുകൾ ഒരോ അഭിപ്രായങ്ങളും പറയുന്നുണ്ടായിരുന്നു. ഇവൻ അടിമയാകില്ല ഏതോ
രാജകുമാരനെ വല്ലവരും തട്ടികൊണ്ടുപോന്നതായിരിക്കണം.പലതരം അഭിപ്രായങ്ങൾ. കുതരവണ്ടിയിൽ നിന്നിറങ്ങിയ അസീസിനെ ജനങ്ങൾ വന്ദിച്ചു നിന്നു. ബാലനെ കണ്ടതും അസീസ് അത്ഭുതപെട്ട്പോയി. ഈ കുട്ടിയെ പറ്റി അറിവുതന്ന ഭ്യത്യന്ഭൃത്യന് നല്ലൊരു സമ്മാനം കൊടുക്കണം എന്ന് മനസ്സിൽ തീരുമാനിച്ചു. അസീസ് കച്ചവട പ്രമാണിയോട് ചോദിച്ചു. നിങ്ങൾ ആരാണ്? രാജ്യം ഏത്? ഞങ്ങൾ അറബിരാജ്യത്ത് 'മദയ്ൻ' ദേശക്കാരാണ്, ഇസ്മായിൽ ഖബീലയിൽ മാലിക്കുബ്നു ദഹ്റ് എന്നാണ് എന്റെ പേർ.
 
ഈ കുട്ടിയെ വിൽക്കാനുള്ളതാണോ? ആരെങ്കിലും വിലപറഞ്ഞോ?എന്ത് കിട്ടണം അസീസ് ചോദിച്ചു.
വരി 125:
രാജ്യത്ത് ഏഴുവർഷം നല്ലവണ്ണം അതിവിളയുണ്ടാകും. കൃഷിചെയ്തുണ്ടാവുന്ന വിളയിൽ അത്യാവശ്യം മാത്രം ഉപയോഗിച്ച് ബാക്കിയുള്ളതിനെ ചിലവഴിച്ച് കതിരുൾപ്പെടെ സൂക്ഷിച്ചുവെക്കണം കാരണം അടുത്ത ഏഴുവർഷം രാജ്യത്ത് കടിനമായ ക്ഷാമമുണ്ടാകും. അക്കാലത്ത് യാതൊരു വിളയും ഉണ്ടാകില്ല. മുമ്പ് സൂക്ഷിച്ചുവെച്ചതിനെ കൊണ്ട് കഴിഞ്ഞുകൂടുവാനെ നിവൃത്തിയുള്ളു. ഈ ഏഴു വർഷം കഴിഞ്ഞ് അടുത്തകൊല്ലം വിളവുണ്ടാകുകയും ചെയ്യും.
 
ഈ വിവരം ഭ്യത്യൻഭൃത്യൻ രാജാവിനെ അറിയിച്ചു. രാജാവ് യൂസുഫ്നബിയെ കൂട്ടികൊണ്ടു വരുവാൻ ഒരാളെ ജയിലിലേക്ക് അയച്ചു. അയാൾ രാജകല്പന യൂസുഫ്നബിയെ അറിയിച്ചു. എന്നാൽ അദ്ദേഹം കൂടെപോകാതെ കൈവിരലുകൾ മുറിഞ്ഞ മിസ്റിലെ സ്ത്രീകളെ കുറിച്ചന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടുകൊണ്ട് രാജാവിന് മറുപടി കൊടുത്തു. ഉടനെ രാജാവ് ആ സംഭവത്തെകുറിച്ചന്വേഷിക്കുകയും. ആ സ്ത്രീകളെ വിചാരണ നടത്തുകയും ചെയ്തു. യൂസുഫ് കുറ്റക്കാരനല്ലെന്ന് അവർ മൊഴിനൽകി. താനാണ് യൂസുഫിനെ കാമപ്രകടനത്തിന് ക്ഷണിച്ചതെന്ന് സുലൈഖായും കുറ്റം സമ്മതിച്ചു.
 
രാജാവിന് യൂസുഫ്നബിയുടെ സത്യസന്ധത ബോധ്യമായി, അദ്ദേഹം അസീസിനെ വഞ്ചിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ രാജാവിന് അദ്ദേഹത്തോട് വിശ്വാസ്യതയും, ബഹുമാനവും വർദ്ധിച്ചു. രാജാവിന്റെ കല്പനപ്രകാരം യൂസുഫ്നബി കൊട്ടാരത്തിലെത്തിയപ്പോൾ സിംഹാസനത്തിൽ നിന്നെഴുന്നേറ്റ് രാജാവ് നബിയെ സ്വീകരിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് അവർ ആലോചിച്ചു. പ്രയാസമുള്ള ഇനിയുള്ള നാളുകളെ തരണം ചെയ്യുവാൻ അസീസിന് മേൽനോട്ടം നടത്തുവാൻ സാധിക്കില്ല എന്നകാര്യം അറിയിച്ചപ്പോൾ യൂസുഫ്നബി പറഞ്ഞു.ഈ ഭാരങ്ങൾ എന്നെ ഏൽപ്പിച്ചാൽ ഉത്തരവാദിത്തതോടെ ഈ കാര്യങ്ങൾ നിർവ്വഹിക്കാമെന്നും, വിശ്വാസ്യതയോടെ ഖജനാവും മറ്റു മുതലുകളും സൂക്ഷിച്ചുകൊള്ളാമെന്നും അദ്ദേഹം അറിയിച്ചു. ഇതുകേട്ട് സംതൃപ്തനായ രാജാവ് അസീസിന്റെ പക്കൽനിന്നും ഖജനാവിന്റെ താക്കോൽവാങ്ങി നബിയെ ഏൽപ്പിക്കുകയും. കിരീടവും, സിംഹാസനവും, മുദ്രമോതിരവും നൽകികൊണ്ട് ഇവയെ സ്വീകരിച്ച് ഭരണം നടത്തുവാൻ അറിയിക്കുകയും. പതിനാലുവർഷം കഴിഞ്ഞ് താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മടക്കിത്തരികയും ചെയ്യണമെന്ന് പറഞ്ഞു.
വരി 143:
പിതാവിന്റെ കല്പനപോലെ അവർ മിസ്റിലേക്ക് പുറപ്പെട്ടു. ഇളയപുത്രൻ ബിൻയാമിനെ യാക്കുബ്നബി അവരുടെകൂടെ അയച്ചിരുന്നില്ല. യൂസുഫിനെ കാണാതായതിനുശേഷം യാക്കുബ്നബി സദാസമയവും ബിൻയാമീനെ കൂടെകൊണ്ടു നടന്നിരുന്നു. യാക്കുബ്പുത്രന്മാർ രാജാവിന്റെ സന്നിധിയിൽ പ്രവേശിച്ചപ്പോൾ യൂസുഫ്നബിക്ക് അവരെ മനസ്സിലായി. എന്നാൽ അവർക്ക് യൂസുഫ്നബിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നബി അവർക്ക് നല്ല സ്വീകരണം തന്നെ നൽകി.
 
അവർ പറഞ്ഞു. ഞങ്ങൾ കൻആൻ ദേശത്തിലെ യാക്കുബിന്റെ പുത്രന്മാരാണ്. ഞങ്ങൾ പതിനൊന്നുപേരുണ്ട്. അതിൽ ഇളയ സഹോദരൻ പിതാവിന്റെ അടുക്കലാണ്. നാട്ടിലെ കഷ്ടപ്പാടിനെപറ്റിയൊക്കെ അവർ പറഞ്ഞു. എന്നാൽ നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അളവ് തികച്ചുതരികയും, ഏറ്റവും നല്ല ആതിഥ്യം ഞാൻ നിങ്ങൾക്ക് തരികയും ചെയ്തില്ലേ. നിങ്ങൾ ഇനി ഇളയ സഹോദരനുമായി വന്നില്ലെങ്കിൽ നിങ്ങൾക്ക് അളന്നുതരുന്നതല്ല. എന്നെ സമീപിക്കേണ്ടതുമില്ല. എന്ന് യൂസുഫ്നബി അവരോട് പറഞ്ഞു. അവർക്ക് അദ്ദേഹം ഭക്ഷണസാധനങ്ങൾ കൊടുത്തത്കൂടാതെ അവർ അതിന് വിലയായി കൊണ്ടുവന്ന സാധനങ്ങളും ഭക്ഷണസാധനങ്ങളുടെ കൂടെ കെട്ടുവാൻ ഭ്യത്യന്മാരോട്ഭൃത്യന്മാരോട് കല്പിച്ചു. അവർക്ക് രാജാവിനോട് സ്നേഹം തോന്നുവാനും, വീണ്ടും മിസ്റിലേക്ക് വരുവാൻ ഉത്സാഹമുണ്ടാകുവാനുമാണ് യൂസുഫ്നബി അങ്ങനെ ചെയ്തത്.
 
===വീണ്ടുമൊരു മിസ്ർ യാത്ര===
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്