"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 87:
ഒരുദിവസം സുലൈഖ അഴകുള്ള ആഭരണങ്ങളണിഞ്ഞ്. സുഗന്ധദ്രവ്യങ്ങൾ പൂശി. ആരേയും ആകർഷിക്കുന്നതരത്തിലുള്ള നേരിയവസ്ത്രങ്ങളണിഞ്ഞതിന് ശേഷം യൂസുഫിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. സുലൈഖായെ നോക്കാതെ യൂസുഫ് അടുത്തുചെന്നു. അടക്കാൻ കഴിയാത്ത വികാരത്തോടെ വാതിലടച്ച സുലൈഖ യൂസുഫിനെ കെട്ടിപിടിച്ചു. സുലൈഖായുടെ മനസ്സിലുള്ളത് തികച്ചും മനസ്സിലാക്കിയ യൂസുഫ് അവളുടെ ഇഷ്ടത്തിന് വഴിപെടാതെ കുതറിമാറികൊണ്ട് ഇപ്രകാരം പറഞ്ഞു. 'നിങ്ങൽ എന്താണീകാണിച്ചത്. എന്നെ സ്നേഹപൂർവ്വം വളർത്തിവരുന്ന യജമാനനെ വഞ്ചിച്ച് അല്ലാഹുവിന്റെ കല്പനക്ക് വിപിരീതമായി വ്യഭിചരിക്കുവാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അസീസ് ഇത് കാണുന്നില്ലെങ്കിലും അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. യാതൊന്നും അല്ലാഹുവിൽ നിന്ന് മറച്ചുവെക്കുവാൻ ആർക്കും കഴിയുന്നതല്ല. അല്ലാഹുവിന്റെ ഭയങ്കര ശിക്ഷ ഖിയാമത്ത്(അന്ത്യ)നാളിൽ അനുഭവിക്കേണ്ടി വരും. ഉടനെ ഖേദിച്ചുമടങ്ങുക' അതിന്ശേഷം യൂസുഫ് അവിടെനിന്നും ഇറങ്ങിപോന്നു.
 
മറ്റൊരു ദിവസം വീണ്ടും ഉപായത്തിൽ യൂസുഫിനെ മുറിക്കത്തേക്ക് സുലൈഖ വിളിച്ച് വരുത്തി. ഇപ്രാവശ്യം വളരെ തന്ത്രപൂർവം പലതും പറഞ്ഞെങ്കിലും വഴിപ്പെടാതെ നിന്ന യൂസുഫിനെ സകലശക്തിയും പ്രയോഗിച്ച് അവൾ വിടാതെ കെട്ടിപിടിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ യൂസുഫിന്റെ കുപ്പായത്തിൽ അവൾ പിടികൂടി. പിടിവലിയിൽ കുപ്പായം കീറിയെങ്കിലും പിടികൊടുക്കാതെ യൂസുഫ് വീണ്ടും ഓടി. രൺട്രണ്ട് പേരും ഓടിയെത്തിയത് അസീസിന്റെയും,സുലൈഖായുടെ പിതൃസഹോദരനായ യംലീഖാന്റേയും മുന്നിലേക്കായിരുന്നു. രണ്ട് പേരുടേയും ഭാവം കണ്ടപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉള്ളതായി അസീസിന് തോന്നി. സുലൈഖായുടെ വസ്ത്രങ്ങൾ മാറികിടക്കുന്നു. യൂസുഫിന്റെ വസ്ത്രം കീറിയിരിക്കുന്നു. പെട്ടെന്ന് സുലൈഖ പറഞ്ഞു. 'ഇത്തരം തെമ്മാടികളെയാണോ വീട്ടിൽ വളർത്തുന്നത്? ഇവന്റെ തെമ്മാടിത്തം മൂത്ത് എന്നെക്കൂടെ മാനഭംഗം ചെയ്യുവാൻ മുതിർന്നിരിക്കുന്നു. ഞാനും ഇവനുമായി വേണ്ട വഴക്ക് കഴിഞ്ഞു. എന്നെ ഉപദ്രവിച്ച ഇവന്ന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുവാൻ വിചാരിക്കുന്നത്.'
 
അസീസ് കോപാകുലനായി 'എടാ നന്ദികെട്ടവനെ നിന്നെ തീറ്റിപോറ്റി വളർത്തിയതിന്റെ പ്രതിഫലമാണോ' എന്ന് ചോദിച്ച് യൂസുഫിന്റെ നേരെ തിരിഞ്ഞു.
വരി 99:
അരമനരഹസ്യം അങ്ങാടിപാട്ടായി. അസീസിന്റെ ഭാര്യ സുലൈഖ അവിടെ താമസിക്കുന്ന അബ്രാനി അടിമയെ കാമിച്ചു അവനെ വിരിപ്പിലേക്ക് ക്ഷണിച്ചുവെന്നും. അവളെ അനുസരിക്കാതെ ഓടിയ അവനോട് സുലൈഖ ബലം പ്രയോഗിച്ചെന്നും. മിസ്രിലെ പ്രഭുസ്ത്രീകളുടെ ഇടയിൽ സംസാരമായി.അവർ സുലൈഖായെ നിന്ദിച്ചു പറയുവാൻ തുടങ്ങി. ഇതെല്ലാം അറിഞ്ഞ് സുലൈഖാക്ക് ലജ്ജയും വെറുപ്പും തോന്നി
 
തന്റെ പേരിലുള്ള അപവാദം ഇല്ലായ്മ ചെയ്യുവാൻ സുലൈഖ ഒരു യുക്തി കണ്ടുപിടിച്ചു. നാട്ടിലെ പ്രഭുസ്ത്രീകളെ അവൾ തന്റെ സത്ക്കാരത്തിന് ക്ഷണിച്ചു. എല്ലാവർക്കും തേനും ഓരോ കക്കരിയും മൂർച്ചയുള്ള ഓരോ കത്തിയും നൽകി. കക്കരി മുറിച്ച് തേനിൽ മുക്കി കഴിക്കുവാനാണ് തയാറാക്കിയിരുന്നത്. സുലൈഖ എല്ലാവരോടും ഭക്ഷണം കഴിച്ചു തുടങ്ങുവാൻ നിർദ്ദേശിച്ചു. അങ്ങനെ അവർ കക്കരി മുറിക്കുന്ന സമയം മുൻക്കൂട്ടി തയാറാക്കിയതിൽ പ്രകാരം യൂസുഫിനെ അവരുടെ ഇടയിലേക്ക് നടത്തുവാൻ ഏർപ്പാട് ചെയ്തിരുന്നു. യൂസുഫിനെ കണ്ടതും മിസ്രിലെ പ്രഭുസ്ത്രീകളുടെ കത്തികൊൺടുകത്തികൊണ്ടു കക്കരി മുറിക്കുന്നതിനുള്ള സൂക്ഷ്മത കൈവിട്ടു പോയി. മുറിപറ്റിയ കൈകളിൽ നിന്ന് രക്തമൊഴുകി. 'ഹാ! പടച്ചവനെ... ഇതൊരു മനുഷ്യനല്ല! ഇതൊരു മാന്യനായ മലക്കാണ്(മാലാഖ)' എന്ന് അവർ പറഞ്ഞുപോയി. ഈ കോലാഹലങ്ങളെല്ലാം നോക്കി ഒരു ഭാഗത്ത് സുലൈഖ നിൽക്കുകയായിരുന്നു. അവൾ പറഞ്ഞു 'നിങ്ങളെല്ലാം യൂസുഫിനെ കാമിച്ച ഞാൻ മോശക്കാരിയാണെന്നും മറ്റും പറഞ്ഞു പരിഹസിച്ചു. ഇപ്പോഴോ? യൂസുഫിനെ ഒരിക്കൽ കണ്ട നിങ്ങളുടെ അവസ്ത ഇത്രയുമായിരിക്കെ കൂടെ താമസിക്കുന്ന ഞാൻ അവനെ മോഹിക്കുന്നതിൽ നിങ്ങൾക്കെന്താണ് എന്നെ കുറ്റം പറയാനുള്ളത്? ആരാണ് അധികം മോശക്കാരികൾ.' പ്രഭുസ്ത്രീകൾ സുലൈഖായെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞു. സുലൈഖ തുടർന്ന് പറഞ്ഞു 'ഇവൻ ഇതുവരെ എനിക്ക് വഴിപ്പെട്ടിട്ടില്ല. ഞാൻ പറഞ്ഞതുപ്രകാരം ഇവൻ ചെയ്യാത്തപക്ഷം ഞാനവനെ ജയിൽശിക്ഷക്ക് വിധിക്കും.' ഇതുകേട്ട് യൂസുഫ് പ്രാർതിച്ചു 'എന്റെ രക്ഷിതാവെ ഇവർ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതൽ പ്രിയപ്പെട്ടത്‌ ജയിലാകുന്നു.'
 
===യൂസുഫിന്റെ ജയിൽവാസം===
വരി 135:
മിസ്ർ രാജ്യത്തിന്റെ ഭരണാധികാരിയായ യൂസുഫ്നബി ജനങ്ങളെ വിളിച്ചുകൂട്ടിയിട്ട് അടുത്തവർഷത്തിൽ ഒരു ചാൺ ഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് കല്പിച്ചു. വിത്തും, കൃഷിക്കുള്ള ഉപകരണങ്ങളും, പ്രവൃത്തിക്കാർക്കുള്ള ചെലവും രാജധാനിയിൽനിന്നു നൽകി. മുൻ വർഷത്തേക്കാൾ ഉല്പനങ്ങൾ സമ്യദ്ധിയായി ഉണ്ടായി. അത്യാവശ്യം മാത്രം ചെലവുചെയ്ത് ബാക്കിയുള്ളത് വിത്ത് കതിരായും, ധാന്യമായും സൂക്ഷിച്ചുവെച്ചു. ഇത്തരത്തിൽ ഏഴുവർഷം കൃഷിനടത്തി. അങ്ങനെ മിസ്റിൽ വലിയൊരു ധാന്യശേഖരമുണ്ടായി.
 
ഏഴുകൊല്ലത്തിനുശേഷം ക്ഷാമംതുടങ്ങി. കൊല്ലംതോറും ക്ഷാമം വർദ്ധിച്ചു. മിസ്റിൽ മാത്രമല്ല അടുത്തരാജ്യങ്ങളിലും ക്ഷാമം ബാധിച്ചു. മിസ്റിൽ ഭക്ഷണ നിയന്ത്രണം നടപ്പാക്കി. രാജധാനിയിൽനിന്നു ഓരോ കുടുംബത്തിനും വേൺടത്വേണ്ടത് അളന്ന് കൊടുത്തുവന്നു. ഭക്ഷണക്ഷാമം ബാധിച്ച അയൽരാജ്യക്കാർ മിസ്റിൽ വന്ന് അത്യാവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങികൊണ്ടുപോകുവാൻ യൂസുഫ്നബി കല്പിച്ചു. മിസ്ർ ദേശക്കാർക്ക് ഭക്ഷണവിതരണത്തിന് ഒരു വകുപ്പും, അന്യദേശക്കാർക്ക് ആവശ്യം അറിഞ്ഞ് ക്വാട്ട നിശ്ചയിച്ചുകൊടുക്കുന്നതിന് വേറൊരു വകുപ്പുംതിരിച്ചു. ഈ രണ്ടു വകുപ്പുകളുടേയും മേൽനോട്ടം യൂസുഫ്നബി നിർവഹിച്ചു.
 
===യാക്കുബ് പുത്രന്മാർ മിസ്റിലേക്ക്===
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്