"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: el:Εντομοκτόνο
No edit summary
വരി 1:
{{prettyurl|Insecticide}}
കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെ '''കീടനാശിനി''' (insecticide) എന്ന പേരിൽ അറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ, [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫങ്ങിസൈട്സ് (fungicides), എലിവര്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈട്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈട്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയ നാശിനി (bactericide ) വിര നാശിനി ( nematicide ) അണുനാശിനികൾ (disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide ), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ വിവധ വസ്തുക്കളെ മൊത്തത്തിൽ''' പെസ്ടിസൈട്സ്''' (pesticides) എന്നും വിളിക്കപ്പെടുന്നു. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
 
==തരംതിരിവ്‌ ==
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് അഥവാ [[വിഷത്വം]] (toxicity ) അനുസരിച്ച് കീടനാശിനി ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സകളെ നാലായിട്ടാണ് [[ലോകാരോഗ്യസംഘടന]] തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ എലികൾ കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). എൻഡോസൾഫാൻ ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്