"ഉമിനീർ ഗ്രന്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: ar, bg, bs, ca, cs, cv, da, de, dv, el, es, eu, fi, fiu-vro, fr, ga, gl, he, hr, hy, id, is, it, ja, ko, ku, la, lt, lv, mk, nl, nn, no, pl, pt, qu, ru, simple, sk, sr, sv, te, th,...
No edit summary
വരി 14:
}}
കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവർത്തനത്തിലേർപ്പെടുന്ന ദഹനരസമായ ഉമിനീർ ഉത്പാദിപ്പിക്കുന്ന മൂന്നുജോടി ഗ്രന്ഥികളാണ് ഉമിനീർ ഗ്രന്ഥികൾ. വായിൽ വശങ്ങളിലും നാക്കിനടിയിലുമായി ഇവ സ്ഥിതി ചെയ്യുന്നു. ഇവ എല്ലാം ചേർന്ന് ഉത്പാദിപ്പിക്കുന്ന ദഹനരസത്തെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ഉമിനീർ അഥവാ സലൈവ. നിറമില്ലാത്തതും മണമില്ലാത്തതുമാണ് ഉമിനീർ. നാവിനെയും വായ്ക്കുള്ളിനെയും എപ്പോഴും നനവുള്ളതാക്കി സൂക്ഷിക്കാൻ ഉമനിനീർ സഹായിക്കുന്നു.
=== പരോട്ടിഡ് ഗ്രന്ഥി ===
ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ. 25-30 ഗ്രാം ഭാരമുണ്ട്. ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം. ഇതിൽ നിന്നുപുറപ്പെടുന്ന സ്റ്റെൻസൺസ് കുഴൽ മാസ്സറ്റിയർ പേശിയിലൂടെ കടന്ന് രണ്ടാമത്തെ പ്രീമോളാർ പല്ലുകൾക്കുനേരെ കവിളുകൾക്കുള്ളിലായി തുറക്കുന്നു.
=== സബ്മാൻഡിബുലാർ ഗ്രന്ഥി ===
8 മുതൽ 10 വരെ ഗ്രാം ഭാരമുള്ള ഈ ഗ്രന്ഥി സബ്മാൻഡിബുലാർ ത്രികോണത്തിനകത്താണിരിക്കുന്നത്. ഇതിന്റെ കുവലായ വാർട്ടൺസ് കുഴൽ നാവിന്റെ അടിയിലായി തുറക്കുന്നു.
=== സബ്‌ലിംഗ്വൽ ഗ്രന്ഥി ===
നാവിനടിയിലായി 5 മുതൽ 15 വരെ ചെറിയ റിവിനസ് അഥവാ ബാർത്തോളിൻ കുവലുകളാൽ തുറക്കപ്പെടുന്ന, നാവിനടിയിൽത്തന്നെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണിത്.
=== അവലംബം ===
<references/>
<ref>{{cite book |last= എൻ.|first= ഗീത |title= ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി, എൻ. ഗീത |year= 2010 |isbn= 978-81-8191-288-6 }}</ref>
"https://ml.wikipedia.org/wiki/ഉമിനീർ_ഗ്രന്ഥികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്