"തോമാശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--cleanup
No edit summary
വരി 25:
|prayer_attrib=യോഹന്നാൻ 20:28
}}
[[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിൽ]] ഒരാളാണ് '''തോമാശ്ലീഹാ'''. ഇദ്ദേഹം ''തോമസ്, വിശുദ്ധ തോമസ്, യൂദാസ് തോമസ് ദിദിമോസ്, മാർത്തോമ'' എന്നീ പേരുകളിലും അറിയപ്പെടുന്നു. ''യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ'' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. മാർത്തോമ്മായെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. എന്നാൽ ഇവ അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ച് നേരിയ സൂചന പോലും നൽകുന്നില്ല{{സൂചിക|൧}} . തോമായുടെ ജനനം എവിടെയാണെന്നും വ്യക്തമായ അറിവില്ല. അദ്ദേഹം ഒരു ആശാരിപണിക്കാരനായിരുന്നുവെന്ന്ആശാരിപ്പണിക്കാരനായിരുന്നുവെന്ന് കരുതപ്പെടുന്നു. [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിലും]] തോമസിനെക്കുറിച്ച് കാര്യമായ പ്രസ്താവനകളൊന്നുമില്ല. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തിൽ]] മാത്രമാണ് തോമസ് ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത് .<Ref name=oxford >Thomas - Oxford Companion to the Bible</ref>
 
കേരളത്തിൽ [[ക്രിസ്തുമതം]] പ്രചരിപ്പിച്ചത് ഇദ്ദേഹമാണെന്നാണ് വിശ്വാസം. എന്നാൽ മാർത്തോമ്മായുടെ കേരള സന്ദർശനം ഇന്നും ചരിത്രകാരന്മാർക്കിടയിൽ സജീവമായ തർക്കവിഷയമാണ്.<ref> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; പേജ് 15, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994 </ref>
വരി 34:
== കേരളത്തിൽ - ഐതിഹ്യം ==
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|right|തോമാശ്ലീഹ ക്രി. വ. 54 ആം ആണ്ടിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ [[മുസ്സിരിസ്|മുസ്സിരിസ്സിലാണു]] (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്ത്വവുമായിരുന്നുവ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ [[ജൂത കോളനി]]കളുണ്ടായിരുന്നു. [[ഇസ്ലാം]] മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന [[അരമായ]] ഭാഷ ആയിരുന്നു.
 
തോമ്മശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനി|സുറിയാനി ക്രിസ്ത്യാനികളുടെ]] വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കവ്കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം മരണമടഞ്ഞു. തോമ്മാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.
 
അദ്ദേഹം കേരളത്തിൽ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴുപള്ളികളും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഇതിൽ മാല്യങ്കരയിൽ പണിത പള്ളി ഇന്ത്യയിലെ അദ്യത്തെആദ്യത്തെ പള്ളിയാണെന്നാണ് വിശ്വാസം . ഏഴു പള്ളികൾ താഴെ പറയുന്ന സ്ഥലങ്ങളിലാണ്.
* മാല്യങ്കര
"https://ml.wikipedia.org/wiki/തോമാശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്