"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,327 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
https://plus.google.com/107635543551882709364/posts/PJqhixtqTYB
(https://plus.google.com/107635543551882709364/posts/PJqhixtqTYB)
 
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരി ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
 
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
...
പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ രീതിയനുസരിച്ച് അഞ്ചാം വയസ്സിൽ എഴുത്തിനിരുത്തും. നാവിന്മേൽ "ഹരിഃശ്രീ ഗണപതയെനമഃ' എന്നെഴുതി അമ്പത്തൊന്നക്ഷരങ്ങളും കുറിക്കണം.
 
സ്വർണംകൊണ്ട്.പിന്നീട് ഒരു തളികയിലെ ഉണക്കലരിയിൽ കൈപിടിച്ച് എഴുതി ക്കണം. ഇങ്ങനെ വിദ്യാരംഭം വിദ്യാഭ്യാസത്തിൻറെ ആദ്യപടിയായി നടക്കുന്നു. വായ്പാഠമാണടുത്തത്.
 
ഹരിശ്രീ എന്നും അ, ആ എന്നും ഉരുവിട്ടു പഠിക്കുക. വായ്പാഠം കഴിഞ്ഞാൽ നിലത്തെഴുത്ത്. വെള്ളമണൽ നിലത്തു വിരിച്ച് മോതിരവി രൽകൊണ്ടും ചൂണ്ടാണിവിരൽകൊണ്ടും എഴുതുക. മണൽ "ഒഴങ്ങ്' എന്നു പേരുള്ള ചിരട്ടയിൽ സൂക്ഷിക്കും. നിലത്തെഴുത്തു കഴിഞ്ഞാൽ "പരൽപ്പേര്,"ക,കാ,കി' എന്നു തുടങ്ങി "ക്ഷ' വരെ.
 
ആദ്യം മണൽ നിരത്തി ഹരിശ്രീ എന്നു തുടങ്ങി. "ഴ,റ, ക്ഷ'വരെ വായ്പാഠം ചൊല്ലിത്തീർന്നതിനുശേഷമേ ഓരോ പ്രാവശ്യവും എഴുതാവൂ. പിന്നീട് കൂട്ടക്ഷരങ്ങൾ, അക്ഷരസംഖ്യ.
 
ഇതെല്ലാം കഴിഞ്ഞാൽ "ഓലയിൽ കൂട്ടുക'- അതായത്, മണലിലെ അഭ്യാസം കഴിഞ്ഞ് ഓലയി ലെഴുതിത്തരുന്ന ഗണാഷ്ടകം, മുകുന്ദാഷ്ടകം, സ്തുതികൾ തുടങ്ങിയവ പഠിക്കണം. അടിവാക്യം, നക്ഷത്രവാക്യം എന്നിവയും.
 
പ്രാതൽ കഴിഞ്ഞു 11 മണിവരെ പഠിപ്പ്. പിന്നീട് 2 മണിമുതൽ 5 മണിവരെ.ശനിയാഴ്ചയും പകലിൻറെ ഒടുവിലത്തെ 5 നാഴികയും അനധ്യായം. ഓരോ പ്രാവശ്യവും എഴുത്തു നിർത്താറായാൽ വായ്പാഠവും ഗുണപാഠവും ചൊല്ലണം.സിദ്ധ രൂപം ഉരുവിട്ടു പഠിക്കണം.
 
എഴുത്തുപള്ളിയിലോ അല്ലെങ്കിൽ ഏതെങ്കിലും ഭേദപ്പെട്ട കുട്ടിയുടെ വീട്ടിലോ വച്ചായിരിക്കും വിദ്യാഭ്യാസം. അവിടത്തെ ശിക്ഷകൾ പ്രസിദ്ധങ്ങളാണ്.വിദ്യാരംഭം, ഓണം, വിഷു തുടങ്ങിയവ വിശേഷദിവസങ്ങളിൽ ആശാന് ദക്ഷിണ നല്കണം.
 
വിദ്യാരംഭം ഒരു താന്ത്രിക ക്രിയ :-
 
വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയാണ് .വിജയദശമി ദിവസമാണ് വിദ്യാരംഭം. ഇത് എന്നുമൊരു ശുഭമുഹൂർത്തമാണ്. ഈ ദിവസം തുടങ്ങുന്ന ഒരു കാര്യവും പരാജയപ്പെടില്ല.
 
കേരളത്തിൽ വിജയദശമി ദിവസം ജ്ഞാന ദേവതയായ സരസ്വതിയെ പൂജിച്ച് വിദ്യാരംഭം കുരിക്കുന്നു. ഹരി ശ്രീ എഴുതിയശേഷം ഭാഷയിലെ അൻപത്തി ഒന്നക്ഷരങ്ങളും എഴുതിക്കുന്നു.
 
അക്ഷരമാലയിലെ 51 ലിപികൾ കേവലം ലിപികളല്ല, മന്ത്ര ശാസ്ത്രത്തിൻറെ അടിസ്ഥാന ശക്തികൾ കൂടിയാണ്. മന്ത്രശാസ്ത്രത്തിൽ ഇവയെ മാതൃകാ അക്ഷരങ്ങളെന്നാണ് പറയുക.അതുകൊണ്ട് വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയായി വേണം കരുതാൻ.
 
=== മറ്റ് മതങ്ങളിൽ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1074910" എന്ന താളിൽനിന്ന് ശേഖരിച്ചത്