"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
ജർമ്മനിയുടേയും യൂറോപ്പിന്റേയും ചരിത്രത്തിൽ കനോസായാത്രയുടെ അർത്ഥവും പ്രസക്തിയും അതിന്റെ തുരന്തഫലങ്ങളെ അതിലംഘിച്ചു നിൽക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകർത്താക്കൾ ഹെൻറി നാലാമനെ, മാർപ്പാപ്പാമാരുടെ അമിതാധികാരത്തോടുള്ള എതിർപ്പിന്റേയും, ജർമ്മനിയുടെ ദേശീയാഭിലാഷങ്ങളുടേയും പ്രതീകമായി ഉയർത്തിക്കാട്ടി. ജർമ്മനിയിൽ [[മാർട്ടിൻ ലൂഥർ|ലൂഥർ]] അനുയായികൾ ഹെൻറിയെ ആദ്യത്തെ പ്രൊട്ടസ്റ്റന്റായി കരുതി. അവർക്ക് അദ്ദേഹം, അനീതിയിലും അടിച്ചമർത്തലിലും ഉറച്ചതായി കരുതപ്പെട്ട സഭാനേതൃത്വത്തിനെതിരായുള്ള പ്രതിരോധത്തിൽ അനുകരിക്കാവുന്ന മാതൃകയായി.
പിൽക്കാലത്തെ ജർമ്മൻ ചരിത്രത്തിൽ കനോസായാത്രയിലെ സംഭവങ്ങൾക്ക് കുറേക്കൂടി മതാനിരപേക്ഷമായ അർത്ഥം കൈവന്നു: [[റോമൻ കത്തോലിക്കാസഭകത്തോലിക്കാ സഭ]] ഉൾപ്പെടെ ഏതൊരു ബാഹ്യശക്തിയുടേയും മേൽക്കോയ്മയെ ചെറുക്കാനുള്ള ജർമ്മൻ ദേശീയതയുടെ ദൃഢനിശ്ചയത്തിന്റെ ഓർമ്മയാണ് അപ്പോൾ 'കനോസാ' കൊണ്ടുവന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാസഭയുമായുണ്ടായ 'കൾച്ചർകാംഫ്' വിവാദത്തിനിടെ ജർമ്മൻ ചൻസലർ [[ഓട്ടോ വോൺ ബിസ്മാർക്ക്|ബിസ്മാർക്ക്]], "നാം ശരീരം കൊണ്ടോ ആത്മാവു കൊണ്ടോ കനോസയിലേക്കു പോവില്ല" എന്നു പറഞ്ഞത് ഇത്തരം നിശ്ചയത്തെയാണ് സൂചിപ്പിച്ചത്. [[ജർമ്മനി]] അതിന്റെ രാഷ്ട്രീയ-മത-സാംസ്കാരിക നയങ്ങൾ, ബാഹ്യ ഇടപെടൽ കൂടാതെ സ്വയം രൂപപ്പെടുത്തുമെന്നാണ് [[ഓട്ടോ വോൺ ബിസ്മാർക്ക്|ബിസ്മാർക്ക്]] അർത്ഥമാക്കിയത്.
ഇതിനു നേർവിപരീതമായി, പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, ജർമ്മൻ മേധാവിത്വത്തിനെതിരെ [[ഇറ്റലി|ഇറ്റാലിയൻ]] ദേശീയതയുടെ ആദ്യവിജയമായിരുന്നു കനോസയിലെ ഹെൻറിയുടെ കീഴടങ്ങൾ എന്നു കരുതുന്നവരുമുണ്ട്. ഇറ്റാലിയൻ ചിന്തകനായ ബെനഡിറ്റോ ക്രോസ്(1866–1952) ഈ പക്ഷക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇറ്റലിയിൽ നിന്നുള്ള [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാജ്യത്തിന്റെ]] പിൻവാങ്ങലിന്റെ ആദ്യഘട്ടം സൂചിപ്പിച്ച കനോസ, ഇറ്റാലിയൻ നവോത്ഥാനത്തിനു തുടക്കമിട്ടു. അതിന്റെ പൂർത്തിയിൽ 15-ആം നൂറ്റാണ്ടോടെ, വടക്കൻ ഇറ്റലിയുടെ മേലുള്ള [[ജർമ്മനി|ജർമ്മനിയുടെ]] ആധിപത്യം പൂർണ്ണമായി അവസാനിച്ചു.
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്