"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
===പശ്ചാത്തലം===
[[ചിത്രം:Canossa ruins.jpg|thumb|250px|right|കനോസായിലെ കോട്ടയുടെ നഷ്ടശിഷ്ടങ്ങൾ]]
മദ്ധ്യകാലകത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനും നയനിപുണനുമായിരുന്ന ഹിൽഡെബ്രാൻഡ്, മാർപ്പാപ്പാ ആകുന്നതിനു മുൻപ് 25 വർഷക്കാലം 8 മുൻഗാമികളുടെ കീഴിൽ സഭാഭരണത്തിൽ ഉന്നതപദവികൾ വഹിച്ചിരുന്നു. 1073-ൽ ഗ്രിഗോരിയോസ് ഏഴാമൻ എന്ന പേരിൽ അദ്ദേഹം [[മാർപ്പാപ്പ]] ആയത് സഭയിൽ സമൂലമായ പരിഷ്കാരങ്ങൾ വരുത്താനുള്ള പദ്ധതിയോടെ ആയിരുന്നു. മെത്രാന്മാരുംമെത്രാന്മാരേയും ആശ്രമാധിപന്മാരുംആശ്രമാധിപന്മാരേയും പോലുള്ള സഭയിലെ പ്രാദേശിക അധികാരികളെ തെരഞ്ഞെടുക്കാനുള്ള സാമ്രാട്ടിന്റെ പരമ്പരാഗതമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് [[മാർപ്പാപ്പ]] വിളംബരം ഇറക്കിയതോടെയാണ് സാമ്രാട്ടും മാർപ്പാപ്പയും തമ്മിലുള്ള സംഘർഷം തുടങ്ങിയത്. മെത്രാന്മാരും ആശ്രമാധിപന്മാരും മറ്റും ആത്മീയമായവയ്ക്കു പുറമേ ഒട്ടേറെ ഔദ്യോഗിക-സിവിൽ ചുമതലകളും സാമ്പത്തിക അധികാരങ്ങളും കൂടി കൈകാര്യം ചെയ്തിരുന്നതിനാൽ അവരുടെ നിയമത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് സാമ്രാട്ടിന്റെ അധികാരത്തെ കാര്യമായി ബാധിക്കുമായിരുന്നു. അതിനാൽ, നിയമനങ്ങളുടെ കാര്യത്തിൽ തനിക്കു മുൻപുള്ള സാമ്രാട്ടുകൾക്കുണ്ടായിരുന്ന അധികാരം താൻ തുടർന്നു പ്രയോഗിക്കുമെന്ന നിലപാടിൽ ഹെൻറി ഉറച്ചുനിന്നു. [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] വിളംബരത്തെ ധിക്കരിച്ച അദ്ദേഹം, ജർമ്മനിയിലെ വേംസ് നഗരത്തിൽ വിളിച്ചു ചേർത്ത സൂനഹദോസ് ഗ്രിഗോരിയോസ് ഏഴാമനെ സ്ഥാനഭ്രഷ്ടനാക്കി.{{സൂചിക|൧}} ജർമ്മനിയിൽ നിന്നുള്ള 25 മെത്രാന്മാരായിരുന്നു ആ സൂനഹദോസിൽ പങ്കേടുത്തത്. 1076-ലെ വലിയനോയമ്പു കാലത്തു റോമിൽ [[മാർപ്പാപ്പ]] വിളിച്ചു ചേർത്ത സൂനഹദോസിൽ പങ്കെടുത്ത ഇറ്റലിയിലും ഫ്രാൻസിലും നിന്നുള്ള 110 മെത്രാന്മാർ, സാമ്രാട്ടിനെ സഭാഭ്രഷ്ടനും സ്ഥാനഭ്രഷ്ടനുമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിനകം ഹെൻറിയുടെ സഭാഭ്രഷ്ട് സ്ഥിരവും പിൻവലിക്കാനാകാത്തതും ആയിത്തീരുമെന്നു കൂടി [[മാർപ്പാപ്പ]] പ്രഖ്യാപിച്ചു.<ref name ="durant">[[വിൽ ഡുറാന്റ്]], [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം(പുറങ്ങൾ 545-551)</ref>
 
===മാർപ്പാപ്പായുടെ പലായനം===
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്