"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==കനോസക്കു ശേഷം==
കനോസയിൽ മാർപ്പാപ്പായ്ക്കും സാമ്രാട്ടിനും ഇടയിലുണ്ടായ രഞ്ജിപ്പ് ഏറെക്കാലം നിലനിന്നില്ല. താമസിയാതെ ഹെൻറിയുടെ ജർമ്മനിയിലെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിയുകയും മറ്റൊരു സാമ്രാട്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ പഴയ സംഭവങ്ങളുടെ ആവർത്തനമാണ്ആവർത്തനം അരങ്ങേറി. 1080-ൽ, ഹെൻറിയുടേയും ശത്രുക്കളുടേയും കലഹത്തിൽ പൂർണ്ണമനസ്സോടെയല്ലെങ്കിലും, മാർപ്പാപ്പ ഹെൻറി-വിരുദ്ധപക്ഷം ചേർന്നു. തുടർന്ന് അദ്ദേഹം ഹെൻറിയെ വീണ്ടുംരണ്ടാമതും സ്ഥാനഭ്രഷ്ടനായി പ്രഖ്യാപിച്ചു. അതോടെ ഹെൻറി വീണ്ടും ഒരു ജർമ്മൻ സൂനഹദോസ് വിളിച്ചു കൂട്ടി മാർപ്പാപ്പായെ സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് ഹെൻറിസാമ്രാട്ട് റോം ആക്രമിച്ചപ്പോൾ മാർപ്പാപ്പ അവിടത്തെ സാൻ അഞ്ചെലോ കോട്ടയിലെ അഭയം തേടി. ഹെൻറിപക്ഷം, ക്ലെമന്റ് മൂന്നാമൻ എന്ന പേരിൽ ഒരു വിരുദ്ധമാർപ്പാപ്പായെ (anti-Pope) തെരഞ്ഞെടുത്തു. വിരുദ്ധ-മാർപ്പാപ്പ ഹെൻറിയെ റോമാസാമ്രാട്ടായി വീണ്ടും അഭിക്ഷേകം ചെയ്തു. 1084-ൽ തെക്കു നിന്ന് മാർപ്പാപ്പായെ സഹായിക്കാനെത്തിയ നോർമൻ സൈന്യമാകട്ടെ റോം കൊള്ളയടിച്ച ശേഷം അദ്ദേഹത്തെ തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ സലേണോയിലേക്കു കൊണ്ടുപോയി. അവിടെ പ്രവാസിയായിരിക്കെ ഗ്രിഗോരിയോസ് ഏഴാമൻ മാർപ്പാപ്പ അടുത്ത വർഷം (1085-ൽ) 62-ആമത്തെ വയസ്സിൽ നിരാശനായി മരിച്ചു.<ref>A History of Christianity by Kenneth Scott Latourette (പുറം 473)</ref> "നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്തതിനാൽ ഞാൻഎനിക്ക് പ്രവാസത്തിൽ മരിക്കുന്നുമരിക്കേണ്ടി വരുന്നു" എന്ന് അദ്ദേഹം അവസാനകാലത്ത് വിലപിച്ചു.<ref name ="durant"/>
 
==ചരിത്രപ്രസക്തി==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്