"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ജനുവരി 28-ആം തിയതി കോട്ടവാതിൽ തുറക്കുകയും ഹെൻറിയ്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. സാമ്രാട്ട് മാർപ്പാപ്പയ്ക്കു മുൻപിൽ മുട്ടുമുത്തി മാപ്പു ചോദിച്ചതായി സമകാലീന രേഖകൾ പറയുന്നു. ഹെൻറിക്കു മാപ്പു നൽകിയ മാർപ്പാപ്പ അദ്ദേഹത്തെ സഭയിൽ തിരികെ സ്വീകരിച്ചു. ഇതേക്കുറിച്ച് മാർപ്പാപ്പ പിന്നീട്, തന്നെ പിന്തുണച്ച് ജർമ്മനിയിലെ പ്രഭുക്കന്മാർക്ക് ഇങ്ങനെ എഴുതി:-
 
{{Cquote|ഹെൻറി സ്വയം ഒരു ചെറിയ കൂട്ടം ആളുകൾക്കൊപ്പം കനോസായിൽ എത്തി. ചെരുപ്പിടാതെ കീറിപ്പറിഞ്ഞ രോമക്കുപ്പായം മാത്രം ധരിച്ച് കോട്ടവാതിൽക്കൽ ഭയപ്പെട്ടു നിന്ന അയാൾ നമ്മോട് മാപ്പും പാപ്പപ്പൊറുതിയും യാചിച്ചു. ഇത് അയാൾ മൂന്നു ദിവസം തുടർന്നപ്പോൾ നമുക്കു ചുറ്റുമുള്ളവർക്ക് ദയതോന്നി അവർ നമ്മോട് കണ്ണീരോടെ അവനു വേണ്ടി യാചിച്ചു. ഒടുവിൽ നാം അവനെ സഭാഭ്രഷ്ട് നീക്കി, പരിശുദ്ധ സഭാമാതാവിന്റെ വക്ഷസ്സിൽ വീണ്ടും സ്വീകരിച്ചു.<ref name ="durant"/>}}
 
ആ സായാഹ്നത്തിൽ മാർപ്പാപ്പയും, ഹെൻറിയും മറ്റിൽഡയും, കോട്ടയ്ക്കുള്ളിലെ വിശുദ്ധ നിക്കോളാസിന്റെ ഭദ്രാസനപ്പള്ളിയിൽ വിശുദ്ധകുർബ്ബാനയിൽ ഒത്തുചേർന്നത് ഹെൻറിയുടെ സഭാഭ്രഷ്ട് അവസാനിച്ചതിന്റെ സൂചനയായിരുന്നു.
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്