"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
യൂറോപ്യൻ ചരിത്രത്തിൽ രാഷ്ട്രീയാധികാരവും ക്രിസ്തുമതനേതൃത്വവുമായുള്ള ബന്ധത്തിന്റെ വികാസത്തിൽ ഒരു നിർണ്ണായക സംഭവമായി ഹെൻറി നാലാമന്റെ കനോസ നടത്തം കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ [[ജർമ്മനി|ജർമ്മനിയുടെ]] ഏകീകരണത്തിനു മുൻകൈയ്യെടുത്ത് ആധുനികജർമ്മൻ രാഷ്ട്രത്തിന്റെ സൃഷ്ടാവായിത്തീർന്ന [[ഓട്ടോ വോൺ ബിസ്മാർക്ക്]] [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുമായുള്ള]] തർക്കത്തിനിടെ, "നാം ശരീരം കൊണ്ടോ മനസ്സു കൊണ്ടോ കനോസായിലേക്കു നടക്കില്ല" എന്നു ദേശവാസികൾക്കു ഉറപ്പു നൽകിയത്, ഹെൻറിയുടെ കനോസാ നടത്തം ഉണർത്തുന്ന സ്മരണകളേയും ആധുനിക കാലത്തു പോലും അതിനുള്ള പ്രതീകാത്മക പ്രസക്തിയേയും ഉദാഹരിക്കുന്നു.<ref>"നാം കനോസയിലേക്കു പോവില്ല എന്നു പറഞ്ഞ [[ഓട്ടോ വോൺ ബിസ്മാർക്ക്|ബിസ്മാർക്ക്]] അദ്ദേഹത്തിന്റെ ചരിത്രബോധം പ്രകടമാക്കി": [[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറം 720)</ref>
==സംഘർഷം==
==കനോസയിലേയ്ക്ക്==
===പശ്ചാത്തലം===
മദ്ധ്യകാലകത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനും നയനിപുണനുമായിരുന്ന ഹിൽഡെബ്രാൻഡ്, മാർപ്പാപ്പാ ആകുന്നതിനു മുൻപ് 25 വർഷക്കാലം 8 മുൻഗാമികളുടെ കീഴിൽ സഭാഭരണത്തിൽ ഉന്നതപദവികൾ വഹിച്ചിരുന്നു. 1073-ൽ ഗ്രിഗോരിയോസ് ഏഴാമൻ എന്ന പേരിൽ അദ്ദേഹം [[മാർപ്പാപ്പ]] ആയത് സഭയിൽ സമൂലമായ പരിഷ്കാരങ്ങൾ വരുത്താനുള്ള പദ്ധതിയോടെ ആയിരുന്നു. മെത്രാന്മാരും ആശ്രമാധിപന്മാരും പോലുള്ള സഭയിലെ പ്രാദേശിക അധികാരികളെ തെരഞ്ഞെടുക്കാനുള്ള സാമ്രാട്ടിന്റെ പരമ്പരാഗതമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് [[മാർപ്പാപ്പ]] വിളംബരം ഇറക്കിയതോടെയാണ് സാമ്രാട്ടും മാർപ്പാപ്പയും തമ്മിലുള്ള സംഘർഷം തുടങ്ങിയത്. മെത്രാന്മാരും ആശ്രമാധിപന്മാരും മറ്റും ആത്മീയമായവയ്ക്കു പുറമേ ഒട്ടേറെ ഔദ്യോഗിക-സിവിൽ ചുമതലകളും സാമ്പത്തിക അധികാരങ്ങളും കൂടി കൈകാര്യം ചെയ്തിരുന്നതിനാൽ അവരുടെ നിയമത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് സാമ്രാട്ടിന്റെ അധികാരത്തെ കാര്യമായി ബാധിക്കുമായിരുന്നു. അതിനാൽ, നിയമനങ്ങളുടെ കാര്യത്തിൽ തനിക്കു മുൻപുള്ള സാമ്രാട്ടുകൾക്കുണ്ടായിരുന്ന അധികാരം താൻ തുടർന്നു പ്രയോഗിക്കുമെന്ന നിലപാടിൽ ഹെൻറി ഉറച്ചുനിന്നു. [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] വിളംബരത്തെ ധിക്കരിച്ച അദ്ദേഹം, ജർമ്മനിയിലെ വേംസ് നഗരത്തിൽ വിളിച്ചു ചേർത്ത സൂനഹദോസ് ഗ്രിഗോരിയോസ് ഏഴാമനെ സ്ഥാനഭ്രഷ്ടനാക്കി.{{സൂചിക|൧}} ജർമ്മനിയിൽ നിന്നുള്ള 25 മെത്രാന്മാരായിരുന്നു ആ സൂനഹദോസിൽ പങ്കേടുത്തത്. 1076-ലെ വലിയനോയമ്പു കാലത്തു റോമിൽ [[മാർപ്പാപ്പ]] വിളിച്ചു ചേർത്ത സൂനഹദോസിൽ പങ്കെടുത്ത ഇറ്റലിയിലും ഫ്രാൻസിലും നിന്നുള്ള 110 മെത്രാന്മാർ, സാമ്രാട്ടിനെ സഭാഭ്രഷ്ടനും സ്ഥാനഭ്രഷ്ടനുമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിനകം ഹെൻറിയുടെ സഭാഭ്രഷ്ട് സ്ഥിരവും പിൻവലിക്കാനാകാത്തതും ആയിത്തീരുമെന്നു കൂടി [[മാർപ്പാപ്പ]] പ്രഖ്യാപിച്ചു.<ref name ="durant">[[വിൽ ഡുറാന്റ്]], [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം(പുറങ്ങൾ 545-551)</ref>
വരി 15:
===ഹെൻറിയുടെ വഴി===
മാർപ്പാപ്പായെ പിന്തുടരാൻ [[ജർമ്മനി|ജർമ്മനിയിലെ]] സ്പെയറിൽ നിന്നു തിരിച്ചു തെക്കോട്ടു യാത്ര ചെയ്ത ഹെൻറി അവിടങ്ങളിൽ തന്റെ നില പരുങ്ങലിലായിരിക്കുന്നതു തിരിച്ചറിഞ്ഞു. സാധാരണ ജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിലും പ്രഭുവർഗം [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] പക്ഷത്തായിരുന്നു. പുതിയൊരു സാമ്രാട്ടിനെ തെരഞ്ഞെടുക്കുമെന്ന് അവർ ഭീഷണി മുഴക്കി. അതിനാൽ [[മാർപ്പാപ്പ]] പ്രഖ്യാപിച്ച ഒരു വർഷത്തെ അവധി പൂർത്തിയാകുന്നതിനു മുൻപ് സഭയിലെ തന്റെ നില മെച്ചപ്പെടുത്താതെ വഴിയില്ലെന്നു അദ്ദേഹം മനസ്സിലാക്കി. അൽപസ് പർവതത്തിലെ സേനിസ് മലച്ചുരത്തിൽ എത്തിയതോടെ,<ref>{{Cite journal |first=C. W. Previté |last=Orton |title=A Point in the Itinerary of Henry IV, 1076–1077 |journal=[[English Historical Review]] |volume=25 |issue=99 |year=1910 |pages=520–522 |doi=10.1093/ehr/XXV.XCIX.520 }}</ref> ഹെൻറി മനസ്ഥാപിയുടെ ചമയങ്ങൾ സ്വീകരിച്ചു. താപസന്മാർ അണിയാറുള്ള രോമക്കുപ്പായം ധരിച്ച അദ്ദേഹം നഗ്നപാദനായിരുന്നെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പരിജനങ്ങളിൽ ചിലരും ഈ രീതികൾ അനുകരിച്ചു. ഈ സ്ഥിതിയിൽ, ജനുവരിയുടെ ശൈത്യത്തിൽ, ദീർഘവും വിഷമം പിടിച്ചതുമായ യാത്രയിൽ ആൽപ്സ് കടന്ന ഹെൻറി 1077 ജനുവരി 25-ന് കനോസയിലെ കോട്ടയുടെ വാതിൽക്കലെത്തി.
 
==കോട്ടയിൽ==
കോട്ടവാതിൽക്കലെത്തിയ സാമ്രാട്ടിന് പ്രവേശനം നിഷേധിക്കാൻ മാർപ്പാപ്പ ഉത്തരവിട്ടു. മൂന്നു മുഴുവൻ ദിവസം ഹെൻറിക്ക് കോട്ടക്കു മുൻപിൽ കത്തിരിക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ പശ്ചാത്താപിയുടെ രോമക്കുപ്പായമണിഞ്ഞ് ഉപവസിക്കുകയായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. കോട്ട സ്ഥിതി ചെയ്തിരുന്ന മലയുടെ അടിവാരത്തിലുള്ള ഗ്രാമത്തിലാണ് ഈ ദിവസങ്ങൾ ഹെൻറി ചെലവഴിച്ചതെന്നും ഊഹമുണ്ട്.
 
ജനുവരി 28-ആം തിയതി കോട്ടവാതിൽ തുറക്കുകയും ഹെൻറിയ്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. സാമ്രാട്ട് മാർപ്പാപ്പയ്ക്കു മുൻപിൽ മുട്ടുമുത്തി മാപ്പു ചോദിച്ചതായി സമകാലീന രേഖകൾ പറയുന്നു. ഹെൻറിക്കു മാപ്പു നൽകിയ മാർപ്പാപ്പ അദ്ദേഹത്തെ സഭയിൽ തിരികെ സ്വീകരിച്ചു. ഇതേക്കുറിച്ച് മാർപ്പാപ്പ പിന്നീട്, തന്നെ പിന്തുണച്ച് ജർമ്മനിയിലെ പ്രഭുക്കന്മാർക്ക് ഇങ്ങനെ എഴുതി:-
 
{{Cquote|ഹെൻറി സ്വയം ഒരു ചെറിയ കൂട്ടം ആളുകൾക്കൊപ്പം കനോസായിൽ എത്തി. ചെരുപ്പിടാതെ കീറിപ്പറിഞ്ഞ രോമക്കുപ്പായം മാത്രം ധരിച്ച് കോട്ടവാതിൽക്കൽ ഭയപ്പെട്ടു നിന്ന അയാൾ നമ്മോട് മാപ്പും പാപ്പപ്പൊറുതിയും യാചിച്ചു. ഇത് അയാൾ മൂന്നു ദിവസം തുടർന്നപ്പോൾ നമുക്കു ചുറ്റുമുള്ളവർക്ക് ദയതോന്നി അവർ നമ്മോട് കണ്ണീരോടെ അവനു വേണ്ടി യാചിച്ചു. ഒടുവിൽ നാം അവനെ സഭാഭ്രഷ്ട് നീക്കി, പരിശുദ്ധ സഭാമാതാവിന്റെ വക്ഷസ്സിൽ വീണ്ടും സ്വീകരിച്ചു.<ref name ="durant"/>
 
ആ സായാഹ്നത്തിൽ മാർപ്പാപ്പയും, ഹെൻറിയും മറ്റിൽഡയും, കോട്ടയ്ക്കുള്ളിലെ വിശുദ്ധ നിക്കോളാസിന്റെ ഭദ്രാസനപ്പള്ളിയിൽ വിശുദ്ധകുർബ്ബാനയിൽ ഒത്തുചേർന്നത് ഹെൻറിയുടെ സഭാഭ്രഷ്ട് അവസാനിച്ചതിന്റെ സൂചനയായിരുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്