"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
[[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസ്]], [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] എന്നിവരുടെ സുവിശേഷങ്ങളിൽ സ്നാപകയോഹന്നാന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നു. ഗലീലായിലെ [[ഹേറോദോസ്]] രാജാവിന്റെ ഭരണകാലത്താണ് സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നത്. ഹേറോദോസിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയ മൂലം യോഹന്നാൻ തടവിലാക്കപ്പെട്ടു. രാജാവ് ഹേറോദിയയെ രഹസ്യമായി [[വിവാഹം]] ചെയ്തു. ഇതു മനസിലാക്കിയ യോഹന്നാൻ അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. യോഹന്നാൻ ഹേറോദേസിനോട് പറഞ്ഞത് ഇപ്രകാരമാണ്:- ''നിന്റെ സഹോദരന്റെ ഭാര്യയെ നീ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്. അത് ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തിയല്ല.'' തന്മൂലം കോപാകുലനായ രാജാവ് സ്നാപകയോഹന്നാനെ തുറുങ്കിലടച്ചു.
 
ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം നീതിമാനായിരുന്നെന്ന് ഹേറോദേസ് മനസിലാക്കിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ ഹേറേദോസ് ഭയപ്പെട്ടു. സ്നാപകയോഹന്നാനെ കൊലപ്പെടുത്തുവാനായി ഹേറോദിയ രാജാവിനെ നിർബന്ധിച്ചിരുന്നു. അതിനിടെ ഒരിക്കൽ ഹേറോദിയായുടെ പുത്രി ഹേറോദേസിന്റെ ജന്മനാളിൽ രാജസദസിൽ നൃത്തമവതരിപ്പിച്ചു. നൃത്തത്തിൽ പ്രസാദിച്ച രാജാവ് അവൾ ആവശ്യപ്പെടുന്നതെന്തും നൽകാമെന്നു സദസ്സിൽ സമ്മതിച്ചു. അമ്മയുടെയും മകളുടെയും മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക എന്ന് അവൾ ആവശ്യമുന്നയിച്ചു. ഇതു കേട്ട രാജാവ് ദുഃഖിതനായി. എങ്കിലും പൊതുസദസ്സിൽ നൽകിയ വാഗ്ദാനമായതിനാൽ രാജാവിന് ആ ആവശ്യം നിറവേറ്റാതെ തരമില്ലായിരുന്നു. ഒടുവിൽ അവളുടെ ആവശ്യപ്രകാരം രാജാവ് ആളയച്ച് തടവിലായിരുന്ന യോഹന്നാന്റെ ശിരസ്സ് വെട്ടിയെടുത്ത് തളികയിൽ അവൾക്ക് സമ്മാനിച്ചു. അവൾ ശിരസ്സുമായി ഹേറോദിയായുടെ അടുക്കലേക്ക് പോയി.<ref>[[മർക്കോസ് എഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷം]] 6:14-29)</ref>
 
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്