"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ലൂക്കാ ഒഴികെയുള്ള സുവിശേഷകന്മാർ യോഹന്നാന്റെ ജന്മകഥ പറയുന്നില്ലെങ്കിലും, എല്ലാ [[സുവിശേഷങ്ങൾ|കാനോനിക സുവിശേഷങ്ങളിലും]] യേശുവിന്റെ പരസ്യജീവിതത്തിന്റേയും സുവിശേഷപ്രഘോഷണത്തിന്റേയും പശ്ചാത്തലത്തിൽ യോഹന്നാനും അദ്ദേഹത്തിന്റെ ദൗത്യവും കടന്നുവരുന്നു. ഒട്ടകരോമം കൊണ്ടുള്ള കുപ്പായവും അരയിൽ തോൽപ്പട്ടയും ധരിച്ച് [[വെട്ടുക്കിളി|വെട്ടുക്കിളികളും]] [[തേൻ|കാട്ടുതേനും]] ആഹരിച്ച് [[മരുഭൂമി|മരുഭൂമിയിൽ]] ജീവിച്ച താപസനായി സുവിശേഷങ്ങളിൽ അദ്ദേഹം കാണപ്പെടുന്നു. തീവ്രമായ ധാർമ്മിക-സദാചാരവ്യഗ്രതകൾ മുറ്റിനിന്ന അദ്ദേഹത്തിന്റെ പ്രഘോഷണം പരുക്കൻ ഭാഷയിലും മുഖം നോക്കാതെയുമായിരുന്നു. [[ജ്ഞാനസ്നാനം]] സ്വീകരിക്കാൻ തന്റെ പക്കലെത്തിയ ജനക്കൂട്ടത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു:-
 
{{Quotation|അണലിസന്തതികളെ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലുവാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയത് ആരാണ്. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കേണ്ട. എന്തെന്നാൽ ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും...വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും.<ref>]][[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷം]] 3:7-10</ref>}}
 
ചുങ്കക്കാരും പടയാളികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും, നീതിനിഷ്ഠയിൽ സദാചാരനിരതരായി ജീവിക്കാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രഘോഷണം. രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കണമെന്നും ഭക്ഷണമുള്ളവനും അപ്രകാരം ചെയ്യണമെന്നും തൊഴിലുകളിൽ അതിക്രമം അരുതെന്നും ജനങ്ങളെ ഉപദേശിച്ച അദ്ദേഹം, തന്നേക്കാൾ ഉന്നതനായ മറ്റൊരു പ്രഘോഷകന്റെ ആസന്നമായ വരവിന്റെ മുന്നറിവും അവർക്കു നൽകി.<ref>ലൂക്കായുടെ സുവിശേഷം 3:11-18</ref><ref>[[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷം]] 1:19-34</ref>
 
==അന്ത്യം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്