"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
==എസ്സീൻബന്ധം==
 
ക്രിസ്തുമതത്തിന്റെ ഉത്ഭവകാലത്തിനടുത്ത് യഹൂദമതത്തിൽ നിലവിലിരുന്ന വിമതതാപസവിഭാഗമായ [[എസ്സീനുകൾ|എസ്സീനുകളിൽ]] പെട്ടവനായിരിക്കാം സ്നാപകയോഹാന്നാൻ എന്ന് ഊഹിക്കുന്നവരുണ്ട്.<ref>എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചത്യചിന്തയും(പുറങ്ങൾ 158-63)</ref> യോഹന്നാനെപ്പോലെ മരുഭൂമിയിലെമരുഭൂമിയിൽ ഒറ്റപ്പെട്ട താപസജീവിതം തെരഞ്ഞെടുത്തഅനുഷ്ഠിച്ചിരുന്ന തീവ്രധാർമ്മികരായിരുന്നു എസ്സീനുകളും. എസ്സീൻ-ക്ഷാളനകർമ്മങ്ങൾക്ക് ആത്മീയമായ പുനർജ്ജന്മത്തെ സൂചിപ്പിക്കാൻ യോഹന്നാൻ അവതരിപ്പിച്ചനൽകിയ വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായുള്ള സാമ്യവും ഈ ഊഹത്തിനു ബലം പകരുന്നു. ചാവുകടൽ തീരത്തെ കുമ്രാനിൽ നിന്നു കിട്ടിയ [[ചാവുകടൽ ചുരുളുകൾ|എസ്സീൻ ലിഖിതങ്ങളിൽ]] പ്രകടമാകുന്ന തരം തീവ്രയുഗാന്തചിന്ത യോഹാന്നാന്റേയും മുഖ്യവ്യഗ്രതയായിരുന്നു. [[എസ്സീനുകൾ|എസ്സീനുകളെപ്പോലെ]] യോഹന്നാനും [[യെരുശലേം|യെരുശലേമിലെ]] ക്ഷേത്രാരാധയിൽ നിന്ന് അകന്നു നിന്നതായി കാണപ്പെടുന്നു. മാതാപിതാക്കന്മാർക്ക് വാർദ്ധക്യത്തിൽ പിറന്ന യോഹന്നാനെ അവരുടെ മരണശേഷം എസ്സീനുകൾ എറ്റെടുത്തു വളർത്തിയതാവാം എന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹകാരി നിർദ്ദേശിക്കുന്നു. അതേസമയം വസ്ത്രധാരണം മുതലായ കാര്യങ്ങളിൽ യോഹന്നാൻ എസ്സീനുകളിൽ നിന്ന് വ്യത്യസ്ഥനായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എസ്സീനുകൾ ശുഭ്രവസ്ത്രധാരികളായിരുന്നപ്പോൾ സ്നാപകയോഹന്നാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.<ref>സ്നാപകയോഹന്നാൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 371-73)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്