"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
==എസ്സീൻബന്ധം==
 
ക്രിസ്തുമതത്തിന്റെ ഉത്ഭവകാലത്തിനടുത്ത് യഹൂദമതത്തിൽ നിലവിലിരുന്ന വിമതതാപസവിഭാഗമായ [[എസ്സീനുകൾ|എസ്സീനുകളിൽ]] പെട്ടവനായിരിക്കാം സ്നാപകയോഹാന്നാൻ എന്ന് ഊഹിക്കുന്നവരുണ്ട്.<ref>എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചത്യചിന്തയും(പുറങ്ങൾ 158-63)</ref> യോഹന്നാനെപ്പോലെ മരുഭൂമിയിലെ ഒറ്റപ്പെട്ട താപസജീവിതം തെരഞ്ഞെടുത്ത തീവ്രധാർമ്മികരായിരുന്നു എസ്സീനുകളും. എസ്സീൻ-ക്ഷാളനകർമ്മങ്ങൾക്ക് ആത്മീയമായ പുനർജ്ജന്മത്തെ സൂചിപ്പിക്കാൻ യോഹന്നാൻ അവതരിപ്പിച്ച വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായുള്ള സാമ്യവും യോഹന്നാന്റെ എസ്സീൻ പശ്ചാത്തലത്തെക്കുറിച്ചുള്ള ഈ ഊഹത്തിനു ബലം പകരുന്നു. ചാവുകടൽ തീരത്തെ കുമ്രാനിൽ നിന്നു കിട്ടിയ [[ചാവുകടൽ ചുരുളുകൾ|എസ്സീൻ ലിഖിതങ്ങളിൽ]] പ്രകടമാകുന്ന തരം തീവ്രയുഗാന്തചിന്ത യോഹാന്നാന്റേയും മുഖ്യവ്യഗ്രതയായിരുന്നു. [[എസ്സീനുകൾ|എസ്സീനുകളെപ്പോലെ]] യോഹന്നാനും [[യെരുശലേം|യെരുശലേമിലെ]] ക്ഷേത്രാരാധയിൽ നിന്ന് അകന്നു നിന്നതായി കാണപ്പെടുന്നു. മാതാപിതാക്കന്മാർക്ക് വാർദ്ധക്യത്തിൽ പിറന്ന യോഹന്നാനെ അവരുടെ മരണശേഷം എസ്സീനുകൾ എറ്റെടുത്തു വളർത്തിയതാവാം എന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹകാരി നിർദ്ദേശിക്കുന്നു. അതേസമയം വസ്ത്രധാരണം മുതലായ കാര്യങ്ങളിൽ യോഹന്നാൻ എസ്സീനുകളിൽ നിന്ന് വ്യത്യസ്ഥനായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>സ്നാപകയോഹന്നാൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 371-73</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്