"ഹൈദർ അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1761-ലെ [[മൂന്നാം പാനിപ്പത്ത് യുദ്ധം|മൂന്നാം പാനിപ്പത്ത് യുദ്ധത്തിനുശേഷം]] [[മറാഠ സാമ്രാജ്യം|മറാഠാസൈന്യം]] ശിഥിലമാകുകയും സാമ്രാജ്യം അധഃപതിക്കാൻ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു. [[വിജയനഗരസാമ്രാജ്യം|വിജയനഗരസാമ്രാജ്യത്തിന്റെ]] അന്ത്യം മുതൽ [[മൈസൂർ]] രാജ്യം [[വൊഡയാർ രാജവംശം|വൊഡയാർ രാജവംശത്തിനു]] കീഴിൽ തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാർ രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളിൽപ്പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്റെ ഭരണാധികാരിയായ ആളാണ് ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ രാഷ്ട്രീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു. <ref>
James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10</ref>
 
സുൽത്താനത്ത് -എ-ഖുദാദാദ് എന്നാണ്‌ ഹൈദരലി തന്റെ സാമ്രജ്യത്തെ വിശേഷിപ്പിച്ചത്. ഹൈദരലിയുടെ പൂർവികരെപ്പറ്റിയും കുടുംബപശ്ചാത്തലവും കൂടുതൽ അറിയാന് കഴിഞ്ഞിട്ടില്ല. കർണ്ണാടകത്തിലെ തുംകൂര് ജില്ലയിലെ സീരാകോട്ടയുടെ കമാണ്ടറായ മുഗൾ ഫോജ്ദാർ ദർഗാഹ് ഖുലീഖാന്റെ ഉദ്യോഗത്തിലായിരുന്നു പിതാവായ ഫത്തേഹ് മുഹമ്മദ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹൈദർ_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്