"ഹൈദർ അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ടിപ്പു സുൽത്താൻ എന്ന താളിൽ നിന്ന് പശ്ചാത്തലം
വരി 25:
 
[[മൈസൂർ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദർ അലി''' ([[1722]]–[[1782]]). പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം [[ബ്രിട്ടൻ|ബ്രിട്ടീഷുകാർക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] ‍പ്രേരിപ്പിക്കുകയുണ്ടായി.
== പശ്ചാത്തലം ==
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള മുഗളരുടെ പ്രവർത്തനങ്ങൾ ചക്രവർത്തിയായ [[ഔറംഗസേബ്|ഔറംഗസേബിനോടു]] കൂടെ അസ്തമിച്ചിരുന്നു. ഔറംഗസേബിന്റെ കാലശേഷം താരതമ്യേന സ്വതന്ത്രരായ മുഗൾ പ്രതിനിധിഭരണാധികാരികൾ തങ്ങളുടെ അധീനപ്രദേശങ്ങൾ സ്വന്തമായി ഭരിക്കുകയും [[ഡൽഹി]] സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു.
 
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് പ്രവിശ്യ, മുഗൾ സുബേദാറായിരുന്ന [[അസഫ് ജാ രാജവംശം|ആസഫ് ജാ നസാം ഉൽ മുൽകിന്റെ]] കീഴിൽ സ്വാത്രന്ത്ര്യം പ്രാപിക്കുകയും 1724-ൽ [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യമായി]] മാറുകയും ചെയ്തു. 1748-ൽ ആസഫ് ജായുടെ മരണശേഷം മുഗൾ ഡക്കാനിന്റെ സുബകളില് ഒന്നായ കർണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കർണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടർച്ചാവകാശിയാക്കി. പിൽക്കാലത്ത് നവാബ് സ്ഥാനത്തിനുവേണ്ടിയുള്ള തർക്കങ്ങളുടെ രംഗഭൂമിയായി കർണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗൾ ശക്തിക്കെതിരെ ശിവജിയുടെ പിൻതലമുറക്കാർ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികൾ പ്രഭുക്കന്മാരിൽ നിന്നും ഉയർന്നു വന്നു. എന്നാൽ മറ്റൊരു ഭാഗത്ത് രാജ്യങ്ങൾ കീഴടക്കാനുള്ള രജപുത്രന്മാരുടെ ശ്രമങ്ങളും നിർബാധം നടന്നു. <ref>M. Wilk, M. Hammick; Historical Sketches Of South Indian History Publisher : Cosmo ISBN : 8170204003 </ref>
 
1761-ലെ പാണിപ്പട്ട് യുദ്ധത്തിനുശേഷം മറാത്താ സൈന്യം നശിപ്പിക്കപ്പെടുകയും സാമ്രാജ്യം അധഃപതിക്കാൻ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാര് ആധിപത്യം സ്ഥാപിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം മുതൽ [[മൈസൂർ]] രാജ്യം വൊഡയാര് രാജവംശത്തിനു കീഴില് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നിരുന്നു. 18 ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാര് രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളില് പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിൻറെ ഭരണാധികാരിയായ ആളാണ് ടിപ്പുവിൻറെ പിതാവായ ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ രാഷ്ട്രീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു. <ref>
James Mill, The History of British India in 6 vols. (3rd edition) (London: Baldwin, Cradock, and Joy, 1826).Accessed from http://oll.libertyfund.org/title/1867 on 2008-05-10</ref>
 
 
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ [[നെപ്പോളിയൻ]] യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. പിറ്റിന്റെ ഇന്ത്യാ നയങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയായിരുന്നു ഈ വികസനം. അതിനു വേണ്ടി അന്നത്തെ ഗവർണർ ജനറൽ സർ ജോൺ ഷോറിനെ പിൻ‌വലിച്ച് പകരം വെല്ലസ്ലി പ്രഭുവിനെ നിയമിക്കുക വരെ ചെയ്തു. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ഹൈദർ_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്