"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
==ഇംഗ്ലീഷിൽ==
[[File:Wilkie-Collins.jpg|thumb|250px|right|വിൽക്കീ കോളിൻസ്]]
ഇംഗ്ലീഷ് സാഹിത്യത്തിൽ അപസർപ്പകകഥകളുടെ തുടക്കം കുറിക്കുന്നത് വിൽക്കീ കോളിൻസ് രചിച്ച [[ദ മൂൺസ്റ്റോൺ|ചാന്ദ്രശില (Moon Stone)]] എന്ന കഥയാണ്. ഇതിലെ നായകനായ സർജന്റ് കഫ് ഒരു നല്ല ഡിറ്റക്റ്റീവിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്നു. 1842-ൽ ഇംഗ്ലണ്ടിലെ വിഖ്യാതമായ സ്കോട്ട്‌ലൻഡ് യാർഡ് എന്ന കുറ്റാന്വേഷണസംഘം സ്ഥാപിക്കപ്പെട്ടു. അതോടെ, കുറ്റാന്വേഷണത്തെക്കുറിച്ച് ആളുകൾക്ക് പലതും അറിയാനുള്ള അവസരമുണ്ടായി. ധാരാളം അപസർപ്പകകഥകൾ അക്കാലത്ത് വായനക്കാർക്കിടയിൽ പ്രചരിച്ചു. ചാൾസ് ഡിക്കൻസ്പോലും തന്റെ അന്ത്യകാലത്ത് ഒരു അപസർപ്പകകഥ രചിക്കുന്നതിൽ ഏർപ്പെടുകയുണ്ടായി. അത് പകുതിയാക്കിയപ്പോൾ മരണം അദ്ദേഹത്തെ അപഹരിച്ചെങ്കിലും അപൂർണമായ അവസ്ഥയിൽ തന്നെ 1870-ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. എഡ്വിൻ ഡ്രൂഡിനെ സംബന്ധിക്കുന്ന രഹസ്യം (The Mystery of Edwin Drood) എന്നാണ് ആ കഥയുടെ പേര്.
[[File:Agatha Christie.png|thumb|250px|right|അഗതാ കൃസ്റ്റി]]
അപസർപ്പകകഥാവിഭാഗത്തിലെ ഏറ്റവും വിഖ്യാതനും വിദഗ്ധനുമായ എഴുത്തുകാരൻ ആർതർ കോനൻ ഡോയ്ൽ (Arthur Conan Doyle) ആണ്. വൈദ്യവൃത്തിയിലേർപ്പെട്ടുകൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. ചികിത്സയ്ക്കു വേണ്ടത്ര രോഗികളെ ലഭിക്കാതെവന്നതുമൂലം അദ്ദേഹം കഥാരചനയിലേക്ക് തിരിഞ്ഞു. ആദ്യകാലകഥകളൊന്നും ആരെയും കാര്യമായി ആകർഷിച്ചില്ല. 1891-ൽ രചിച്ച ബൊഹിമിയയിലെ അപവാദം (A Scandal in Bohemia) എന്ന കഥയാണ് പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. തുടർന്ന് അദ്ദേഹം തന്റെ അനശ്വരകഥാപാത്രമായ ഷെർലക്ക് ഹോംസ് എന്ന ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചു. ഷെർലക്ക് ഹോംസിന്റെ വീരകൃത്യങ്ങൾ, ഷെർലക്ക് ഹോംസിന്റെ ഓർമക്കുറിപ്പുകൾ എന്നിങ്ങനെയുള്ള കഥകളിലൂടെ ആ കഥാപാത്രത്തെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചുവെന്ന് തെളിയിക്കുന്ന ഒരു സംഭവം അന്നുണ്ടായി. ഒരു കഥയിൽ ഷെർലക്ക് ഹോംസ് മരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് ആർതർ കോനൻ ഡോയ്ൽ തന്റെ കഥാപരമ്പരയ്ക്ക് വിരാമമിട്ടു; പക്ഷേ, വായനക്കാർ വിട്ടില്ല. അവരുടെ സംഘടിതവും തീവ്രവുമായ നിവേദനങ്ങൾക്ക് വഴങ്ങി, ആ കഥാനായകനെ പുനർജീവിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. 1902-ൽ പ്രസിദ്ധം ചെയ്ത ബാസ്കർ വില്സിലെ നായ് എന്ന അപസർപ്പകകഥയിലാണ് കോനൻ ഡോയ്ൽ തന്റെ കലാപരമായ കഴിവ് ഏറ്റവും ഭംഗിയായി വെളിപ്പെടുത്തിയിട്ടുള്ളത്.
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്