"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
==ആധുനികചരിത്രം==
 
ഇന്നറിയുന്ന തരത്തിലുള്ള അപസർപ്പകകഥയുടെ ജനനം 1841-ലാണെന്നു പറയാം. ആ വർഷത്തിൽ ഫിലഡെൽഫിയയിലെ ഒരു മാസിക (Graham's Magazine), അതിന്റെ ഏപ്രിൽ ലക്കത്തിൽ റൂമോർഗിലെ കൊലകൾ എന്ന പേരിൽ ഒരു ചെറുകഥ പ്രസിദ്ധം ചെയ്തു. എഡ്ഗർ അലൻപോ ([http://en.wikipedia.org/wiki/Edgar_Allan_Poe Edgar Allan Poe])എന്ന വിഖ്യാതനായ സാഹിത്യകാരനായിരുന്നു അതിന്റെ കർത്താവ്. കുറ്റാന്വേഷണ പ്രക്രിയയുടെ തത്ത്വപരവും പ്രായോഗികവുമായ വശങ്ങൾ ആ കഥയിൽ ചിത്രീകരിക്കപ്പെട്ടിരുന്നു. തുടർന്ന് 1842-ൽ അതേ കഥയുടെ തുടർച്ച എന്ന നിലയ്ക്ക് മറ്റൊരു കഥയും പ്രകാശിതമായി; 1845-ൽ മൂന്നാമതൊരു കഥകൂടി ഇദ്ദേഹം അവയോടു ചേർത്തു. ഈ മൂന്നു കഥകളും ചേർത്ത് കഥകൾ (Tales) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെയാണ് ആദ്യത്തെ അപസർപ്പകകഥയായി സാഹിത്യചരിത്രകാരന്മാർ വിവരിക്കുന്നത്. ഷെ വാലിയേ സി. ഓഗസ്താങ് ദ്യുപാങ് (Chevalier C.Augustin Dupin) എന്ന നായകന്റെ വിദഗ്ധവും സാഹസികവുമായ കുറ്റാന്വേഷണങ്ങളുടെ ചിത്രീകരണമാണ് ഈ കഥകളിൽ കാണുന്നത്. സാഹിത്യത്തിലെ ആദ്യത്തെ ''ഡിറ്റക്റ്റീവ്'' ഈ കഥാനായകനാണെന്നു പറയാം.
 
അപസർപ്പകകഥ എന്ന പ്രത്യേക വിഭാഗം ജന്മമെടുക്കുന്നത് എഡ്ഗർ അലൻപോയുടെ ഈ മൂന്നു കഥകളുടെ പ്രകാശനത്തോടുകൂടിയാണ്. ''അപസർപ്പക കഥാസാഹിത്യത്തിന് നിയാമകമായ തത്ത്വങ്ങളും നിയമങ്ങളുമെല്ലാം അലംഘനീയമെന്നു തോന്നുംവിധം ആവിഷ്കരിച്ചു എന്നതാണ് ഈ കഥകളുടെ അസാധാരണമായ പ്രത്യേകത'' എന്ന് എച്ച്. ഡഗ്ലസ് തോംസൻ എന്ന നിരൂപകൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവത്തോട് സാഹിത്യചരിത്രകാരന്മാർ പൊതുവിൽ യോജിക്കുന്നുമുണ്ട്.
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്