"അപവർത്തനമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അപവർത്തനമാപി >>> അപവർത്തനമാപിനി: അക്ഷരതെറ്റ്
No edit summary
വരി 1:
[[File:DR201-95 open.jpg|thumb|300px|right|ഡിജിറ്റൽ അപവർത്തനമാപിനി]]
 
പദാർഥങ്ങളുടെ [[അപവർത്തനം]] (refraction) അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണത്തെ '''അപവർത്തനമാപിനി''' ([[ഇംഗ്ലീഷ്]]:Refractometer) എന്നു പറയുന്നു. ഖര-ദ്രവ-വാതകങ്ങളുടെ അപവർത്തനാങ്കം (refractive index)<ref>http://www.kpatents.com/pdf/downloads/tcn_1-00-05_refractive_index_principle.pdf</ref> നിർണയിക്കുന്നതിനു വ്യത്യസ്തമായ അപവർത്തനമാപിനികളുണ്ട്. ഖരവസ്തുക്കളുടെയും ദ്രാവകങ്ങളുടെയും കാര്യത്തിൽ അപവർത്തനവുമായി ബന്ധപ്പെട്ട അവയുടെ മറ്റൊരു ഗുണധർമമായ ക്രാന്തികകോണം (critical angle)<ref>http://www.physicsclassroom.com/class/refrn/u14l3c.cfm</ref> ആണ് അളക്കപ്പെടുന്നത്. ഒരു മാധ്യമത്തിന്റെ (വായുവിനെ അപേക്ഷിച്ചുള്ള) ക്രാന്തികകോണം C ആണെങ്കിൽ, അതിന്റെ അപവർത്തനാങ്കം n = 1/sin C ആയിരിക്കും.
 
==വാതകങ്ങളുടെ അപവർത്തനാങ്കം==
[[File:Portable refractometer.JPG|thumb|300px|right|കൈയ്യികൊണ്ടുനടക്കാവുന്ന അപവർത്തനമാപിനി]]
വാതകങ്ങളുടെ അപവർത്തനാങ്കം കണ്ടുപിടിക്കുന്നതിന് പ്രകാശത്തിന്റെ വ്യതികരണ (interference) ത്തെ അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള അപവർത്തനാങ്കമാപിനികൾ ഉപയോഗപ്പെടുത്തിവരുന്നു. ഒരേ സ്രോതസ്സിൽ (source) നിന്നു വരുന്ന [[പ്രകാശം|പ്രകാശത്തിന്റെ]] ഒരു ഭാഗം നിരീക്ഷണവിഷയമായ [[വാതകം|വാതകത്തിലൂടെയും]] മറ്റൊരു ഭാഗം [[വായു|വായുവിലൂടെയും]] കടത്തിവിട്ട് അവയെ പുനഃസംയോജിപ്പിച്ചാൽ വ്യതികരണ പ്രതിരൂപം (interference pattern)<ref>http://www.physicsclassroom.com/class/light/u12l1b.cfm</ref> ദൃശ്യമാകുന്നതാണ്. വാതകവും വായുവും പ്രകാശപരമായി (optically) സാന്ദ്രതാവ്യത്യാസമുള്ള മാധ്യമങ്ങളായതിനാൽ അവയിലൂടെയുള്ള പ്രകാശത്തിന്റെ വേഗം വ്യത്യസ്തമായിരിക്കും. വ്യതികരണപ്രതിരൂപത്തിന്മേൽ നടത്തുന്ന നിരീക്ഷണങ്ങളിൽനിന്നും വേഗം നിർണയിക്കാം. അവ തമ്മിലുള്ള അനുപാതം ആണ് വാതകത്തിന്റെ വായുവിനെ അപേക്ഷിച്ചുള്ള അപവർത്തനാങ്കം. ഇതിൽനിന്നും വാതകത്തിന്റെ നിരപേക്ഷ (absolute) അപവർത്തനാങ്കം കണ്ടുപിടിക്കാം.
 
അപവർത്തനമാപിനികൾ രണ്ടുതരം ഉണ്ട്: ക്രാന്തികകോണം അളന്ന് അങ്കം (index) നിർണയിക്കുന്നവയും വ്യതികരണതത്ത്വം ഉപയോഗിക്കുന്നവയും.
വരി 36:
 
==പുറംകണ്ണികൾ==
*[http://www.google.co.in/search?q=Refractometer&hl=en&client=firefox-a&hs=vgF&rls=org.mozilla:en-US:official&prmd=imvns&tbm=isch&tbo=u&source=univ&sa=X&ei=0veHTrOTD460rAf7xbnoDA&ved=0CHwQsAQ&biw=1024&bih=548] Images for Refractometer
*http://www2.ups.edu/faculty/hanson/labtechniques/refractometry/intro.htm
*http://www.coleparmer.in/products/refractometers/refractometers.asp
*http://www.rudolphresearch.com/refractometers/
 
{{സർവ്വവിജ്ഞാനകോശം|അപവ{{ർ}}ത്തനമാപിനി|അപവർത്തനമാപിനി}}
"https://ml.wikipedia.org/wiki/അപവർത്തനമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്