"പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിജ്ഞാനകോഭാവമില്ല. 83.110.197.224 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1066781 നീക്കം
വരി 19:
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[en:Peoples Democratic Party (India)]]
പി.ഡി.പി എന്ത് ? ആർക്കു വേണ്ടി ? എന്തിനു ?
by Firos Thottapadi on Saturday, 24 September 2011 at 07:03
 
ആവീര്ഭവിച്ച കാലം മുതൽക്കു തന്നെ ആരോപണങ്ങളും വിവാദങ്ങളും കൊണ്ട് ഇത്രയേറെ അടിച്ചമർത്തലുകൾക്ക് വിധേയയായ ഭരണ പക്ഷവും പ്രതിപക്ഷവും അല്ലാതെ പ്രതിസന്ധികളെ തരണം ചെയ്തു ഇന്നും നിലനിൽക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 1993ഏപ്രിൽ 14 നു പാർട്ടി രൂപീകരിചു മേയ് 23നു കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വച്ച് നയപ്രഖ്യാപന സമ്മേളനം നടത്താനിരിക്കെ പാർട്ടിയുടെ നയപ്രഖ്യാപനം തന്നെ സർക്കാർ നിരോധിച്ചു. അന്നത്തെ യു.ഡി.എഫ് സർക്കാരിന് നേത്രത്വം നൽകിയിരുന്ന കെ. കരുണാകരൻ മുന്നണിക്കുള്ളിലും പുറത്തും ഉണ്ടായിരുന്ന ചില ജനാധിപത്യ വിരുദ്ധ ശക്തികളുടെ സമ്മർദത്തിനു വഴങ്ങി ഫലത്തിൽ പി.ഡി.പി ക്കെതിരെ അപ്രക്യാപിത നിരോധനം നടപ്പിൽ വരുതുകയായിരുന്നു.
ഈ പ്രതിബന്ധങ്ങളെ തെല്ലും വകവെക്കാതെ നിരോധനം ലങ്കിച്ച്‌ നയപ്രക്യാപനം നടത്തി അബ്ദുൽ നാസർ മഅദനി ചെയർമാനും എസ്.സുവർണ്ണ കുമാർ ജനറൽ സെക്രട്ടറിയുമായി ജനങ്ങൾക്കിടയിലേക്കു ഇറങ്ങിയ പി.ഡി.പി ആർക്കും അവഗണിക്കാനാകാത്ത രാഷ്ട്രീയ ശക്തിയായി മുന്നേറാൻ തുടങ്ങിയപ്പോൾ അതെ കരുണാകരൻ തന്നെ പി.ഡി.പി ക്ക് ഐക്യ ജനാധിപത്യ മുന്നണിയിൽ പ്രവേശനം നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പ്രത്രപ്രസ്ഥാവന നടത്തിയത് ചരിത്രമാണ്. അതോടെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമവും യു.ഡി.എഫിൽ ശക്തമായി. പി.ഡി.പി യെ ഘടക കക്ഷി ആക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് പറഞ്ഞ ശേഷം കെ.കരുണാകരന് പിന്നീട് അതിക കാലം മുഖ്യ മന്ത്രി സ്ഥാനത്ത് തുടരാൻ കഴിഞ്ഞില്ല.
പി.ഡി.പിയെ ഏത് വിധേനയും അധികാര ഭരണ രംഗങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്ന ഘൂട തന്ത്രം പാർട്ടി രൂപീകരിച്ച നാൾ മുതൽ തൊട്ടു തന്നെ പി.ഡി.പി വിരുദ്ധരുടെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു എന്ന് അർഥം. ഈ പി.ഡി.പി വിരോധത്തിന്റെ പ്രഥാന കാരണമായി അന്നും ഇന്നും ഉയർത്തി കാണിച്ചു കൊണ്ടിരിക്കുന്നത് പാർട്ടിയുടെ ചെയർമാനും പാർട്ടിയും ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെ ജന ഹൃദയങ്ങൾ എത്തിക്കാൻ രാപകലില്ലാതെ അശ്രാന്ധ പരിശ്രമം നടത്തികൊണ്ടിരിക്കുകയും കേരള ചരിത്രം ഇന്ന് വരെ സാക്ഷ്യം വഹിചിട്ടില്ലാത്ത തരത്തിൽ ജന സഹസ്രങ്ങളെ ഒരുമിച്ചു കൂട്ടുന്നതിലും ജനങ്ങളിൽ സംവധിക്കുന്നതിൽ പ്രഗത്ഭനുമായ അബ്ദുൽ നാസർ മഅദനിയെ അത്യന്തം അപാടകാരിയായ മത തീവ്രവാദി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്.
അബ്ദുൽ നാസർ മഅദനി മത പഠനത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ, പണ്ഡിതനും പണ്ഡിത സമൂഹത്തിൽ നിന്ന് താരതമ്യേന വ്യത്യസ്തനായി ജനസേവനവും സാമൂഹ്യ സേവനവും ജീവിത ദൌത്യമായി തിരെഞ്ഞെടുത്ത മഹത് വ്യക്തിയും ആണ് എന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല. ഇരുപത്തെട്ടു വയസ്സുള്ളപ്പോൾ അതായത് 1991ൽ ഇസ്ലാമിക സേവക സംഗം എന്ന പേരിൽ ഒരു സങ്കടന ഉണ്ടാക്കുകയും മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ നാട് ഭരിക്കുന്ന സർക്കാരുകൾ അലംഭാവം കാണിച്ചാൽ മുസ്ലികൾക്ക് ആത്മ രക്ഷാര്തം സ്വയം സങ്കടിക്കേണ്ടി വരുമെന്നും ഉറക്കെ പ്രക്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് അബ്ദുൽ നാസർ മഅദനി.
ഐ.എസ്.എസ് ഉണ്ടാക്കിയതാണ് അബ്ദുൽ നാസർ മഅദനിയിൽ ആരോപിക്കപെടുന്ന മുസ്ലിം തീവ്രവാതത്തിനു അടിസ്ഥാനമായി അദ്ധേഹത്തെ വിമർശിക്കുന്നവർ ഉയർത്തി കാണിക്കുന്നത്. മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ ഇന്ത്യ ഭരിച്ച സർക്കാരുകൾ ദയനീയമായി പരാജയപെട്ടു എന്ന് ജെ.രേജീന്ദർ സച്ചാർ കമ്മിറ്റി 2007ൽ കേന്ദ്ര ഗവണ്മെന്റിനു സമർപ്പിച്ച റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞ വസ്തുതയാണ്. അതിനോട് എല്ലാവര്ക്കും പൊതുവേ യോജിപ്പാണ് ഉള്ളത്. ആരെങ്കിലും യോജിക്കുന്നോ വിയോജിക്കുന്നോ എന്നതിനേക്കാൾ വലിയ സത്യവും ആണ് അത്. അബ്ദുൽ നാസർ മഅദനി ഐ.എസ്.എസ് രൂപികരിച്ച 1991നു ശേഷം പത്തു വര്ഷം കഴിഞ്ഞപ്പോൾ നരേന്ദ്ര മോഡി മുസ്ലികൾക്കെതിരെ ഗുജറാത്തിൽ നടത്തിയ നരനായാട്ടിന്റെ ഭീകരതയെ കുറിച്ച് ജനാധിപത്യ സമൂഹം ഒന്നടങ്കം വ്യാകുലപെടുകയുണ്ടായി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു നാല് വര്ഷം കഴിഞ്ഞു. ലോക പ്രസിദ്ധ ചരിത്രകാരൻ എം.എഫ് ഹുസൈൻ ഇന്ത്യൻ പൌരത്വം വേണ്ടാ എന്ന് പറഞ്ഞു ഖത്തർ പൌരത്വം സ്വീകരിച്ചു. എം.എഫ് ഹുസൈൻ തീവ്രവാദിയോ ഭീകര വാദിയോ ആയിരുന്നില്ല. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ ഭീകരവാദികളുടെ അക്രമ ഭീഷണിയെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ നിന്ന് ഓടി പോകുകയാണ് ഉണ്ടായത്. രണ്ടു വര്ഷം സ്വന്തം മാത്ര് രാജ്യത്തേക്ക് വരാതെ ലണ്ടനിൽ താമസിച്ച അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തിന് സംരക്ഷണം കൊടുക്കാൻ യു.പി.എ സർക്കാർ കാണിച്ച അലംഭാവമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പൌരത്വം സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് എം.എഫ് ഹുസൈനെന്ന വിക്യാതനായ ചരിത്രകാരനെ കൊണ്ടെത്തിച്ചത്. ചുരുക്കി പറഞ്ഞാൽ മുസ്ലികളുടെ സാമൂഹ്യ സുരക്ഷിതത്വത്തിന്റെ അവസ്ഥ ഉന്നതരായ വ്യക്തികളുടെ കാര്യത്തിൽ പോലും ഇപ്പോഴും ഇതാണെങ്കിൽ 1989ലും, 1990ലും, 1991ലും, എല്ലാം ദേശ വ്യാപകമായി മുസ്ലിം പള്ളികൾ ഒന്നൊന്നായി തകർക്കുമെന്ന ഭീഷണിയുമായും, മുസ്ലികൾക്കെതിരെ പരസ്യമായ ആക്രമണങ്ങൾ സങ്കടിപ്പിച്ചും മത ദൃവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഫാഷിസ്റ്റ്‌ ശക്തിയുടെ വേലിയേറ്റ കാലത്തെ അവസ്ഥയൊന്നു ആലോചിച്ചു നോക്കു. ആ കാലത്താണ് അബ്ദുൽ നാസർ മഅദനി ഐ.എസ്.എസ് ഉണ്ടാക്കിയത്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ആർ.എസ്.എസ്സിനെ നിരോധിച്ചാൽ ഐ.എസ്.എസ്സിനെ പിരിച്ചു വിടുമെന്നായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് ആർ.എസ്.എസ്സിനെ താൽകാലികമായി നിരോധിച്ചപ്പോൾ അബ്ദുൽ നാസർ മഅദനി ഐ.എസ്.എസ് പിരിച്ചു വിട്ടുകൊണ്ട് വാക്ക് പാലിച്ചു. അബ്ദുൽ നാസർ മഅദനി ഐ.എസ്.എസ്. പിരിച്ചു വിട്ടതിനു ശേഷം പിന്നാലെ സർക്കാർ നിരോധിക്കുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം സർക്കാർ നിരോധനം നീക്കിയെങ്കിലും പിരിച്ചു വിട്ട ഐ.എസ്.എസ് പുന:സങ്ങടിപ്പിക്കാൻ അബ്ദുൽ നാസർ മഅദനി തയ്യാറായില്ല. പകരം 1993ൽ പീപ്ൾസ് ടെമോക്രാടിക് പാർട്ടി രൂപീകരിക്കപെട്ടത്‌ ഐ.എസ്.എസിന്റെ വേഷ പകർച്ച എന്ന നിലക്കോ അനുബന്ധമെന്ന നിലക്കോ അല്ല എന്ന് അബ്ദുൽ നാസർ മഅദനി തന്നെ പല തവണ വ്യക്തമാക്കിയ ഒരു വസ്തുതയാണ്.
ദളിത് പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവിധ നേതാക്കൾ ഒന്നിച്ചിരുന്നു വിശദമായ ചർച്ചകൾ നടത്തി ബാബാ സാഹെബ് അംബേദ്ക്കർടെയും, ശ്രീനാരായണ ഗുരുവിന്റെയും, അയ്യങ്ങാളിയുടെയും എക്കാലത്തും മർദിതരോടോപ്പവും, കഷ്ട്ടപെടുന്നവർക്കൊപ്പവും നിൽക്കാനുള്ള ദർശന പ്രത്യയ ശാസ്ത്രത്തിൽ ആവീഷ്കരിച്ച മുദ്രാവാക്യങ്ങളുടെ അടിത്തറയിൽ നിന്ന് ഉയർന്നു വന്നതാണ് പീപ്ൾസ് ടെമോക്രാടിക് പാർട്ടിയും അതിന്റെ ആദർശവും.
സാമൂഹ്യമയും സാമ്പത്തികമായും ഉള്ള പിന്നോക്കാവസ്ഥ കാരണം അധികാര ഭരണ രംഗങ്ങളിൽ പ്രാധിനിധ്യം നേടാനാകാതെ നിരന്തരം പാര്ശ്വവൽക്കരിക്കപെട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കീഴാളത അനുഭവിക്കുകയും സാമ്പത്തികമായി അടിച്ചമർത്തുകയും സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ തളച്ചിടുകയും ചെയ്യുന്ന ജന വിഭാഗങ്ങളുടെ ഐക്യധാർദ്യത്തിലൂടെ മാത്രമേ സാഷിസ്റ്റു ശക്തികളുടെ മത ധ്രുവീകരണ കുതന്ത്രങ്ങളെയും ഭരണകൂട ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തെയും സമർത്ഥമായി അഭിസംബോധന ചെയ്യാനും നേരിടാനും സാധിക്കുകയുള്ളൂ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് പി.ഡി.പി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്.
ഐ.എസ്.എസിൽ നിന്നും പി.ഡി.പിയിലെക്കുള്ള അബ്ദുൽ നാസർ മഅദനിയുടെ പരിണാമം ഒരു മുസ്ലി പണ്ഡിതന്റെ പുരോഗമന പരമായ രാഷ്ട്രീയ വീക്ഷണത്തിന്റെ മാത്രകയായി ഉയർത്തിപ്പിടിക്കാൻ മാർക്കിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ് തയ്യാറായി എന്ന് മാത്രമല്ല ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കോണ്ഗ്രസ്സിന്റെ വാലാക്കി മാറ്റാനും സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് പണയ പെടുത്താനുമുള്ള ശ്രമങ്ങൾക്കെതിരെ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു ഭാഗത്ത്‌ ഇബ്രാഹിം സുലൈമാൻ സെട്ടുവും മറുഭാഗത്ത്‌ നിന്നും മഅദനിയും നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെ രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട് എന്ന് സിദ്ധാന്ത വൽക്കരിക്കാനും അദ്ദേഹം തയ്യാറായി. ഇതിന്റെയൊക്കെ ഫലമായി രാഷ്ട്രീയ പ്രതിയോഗികൾക്ക് പി.ഡി.പിയോടുള്ള ശത്രുത പതിന്മടങ്ങ്‌ വർധിച്ചു എന്ന് മാത്രമല്ല അബ്ദുൽ നാസർ മഅദനിയെ എത്രത്തോളം അപകീർത്തി പെടുത്താനും അതിലേറെ അപകടകാരിയായി ചിത്രീകരിക്കാനും എത്രത്തോളം കഴിയുമോ അത്രത്തോളം അതിനു ശ്രമിക്കുകയും അദേഹത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം സൃഷ്ട്ടിക്കുവാനുമുള്ള ശ്രമങ്ങൾ കേരള രാഷ്ട്രീയത്തിൽ പൂർവാധികം ശക്തിയാർജിക്കുകയും ചെയ്തു. അതിന്റെ പരിണിത ഫലമായിരുന്നു 1998 മുതൽ 2007വരെ കോയമ്പത്തൂർ ബോംബ്‌ സ്ഫോടനത്തിന്റെ പേരുപറഞ്ഞു ചെയ്യാത്ത കുറ്റം ആരോപിച്ചു കോയമ്പത്തൂരിൽ കാരിരുംബഴിക്കുള്ളിൽ അദ്ദേഹം അനുഭവിച്ച പീഡനങ്ങൾ ....
അവസാനം നിരപരാധിത്വം തെളിയിക്കപെട്ടു കേരളത്തിൽ തിരിച്ചെത്തിയ ശേഷം പി.ഡി.പിയുടെ ജനപിന്തുണ പതിന്മടങ്ങ് ശക്തിയാർജിക്കുന്ന ഒരു സാഹചര്യം സംജാതമാകുകയും അന്നേവരെ അദേഹത്തിനെതിരെ ഉന്നയിച്ചു വന്നിരുന്ന ആരോപണങ്ങൾ എല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നും ജനങ്ങൾക്കും രാഷ്ട്രീയ സമൂഹത്തിനും ബോധ്യപെടുകയും ചെയ്തപ്പോൾ വീണ്ടും പുതിയ ആരോപണങ്ങളുമായി പഴയ ശക്തികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇപ്പോൾ മഅദനിക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സർവ കേസ്സുകളുടെയും പിന്നിൽ പി.ഡി.പിയെ ജനങ്ങളിൽ നിന്ന് ഒറ്റപെടുത്തുക, അബ്ദുൽ നാസർ മഅദനിയെ തീവ്രവാദി ആയി ചിത്രീകരിക്കുക എന്ന ലക്ഷ്യമാനുള്ളത്. പ്രിയ പത്നി സൂഫിയാ മഅദനിയെ കൂടി ഈ വക കേസ്സുകളിൽ കഥാപാത്രമാക്കി മഅദനി മാത്രമല്ല അദ്ധേഹത്തിന്റെ കുടുംബം മുഴുവം ഭീകര വാദത്തിന്റെ പര്യായമാണ് എന്ന് വരുത്തി തീർക്കുന്നതിനാണ്‌ ഈ കെട്ടു കഥകളെല്ലാം ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
പി.ഡി.പിയുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അധികാര രംഗങ്ങളിലുള്ള പി.ഡി.പിയുടെ സാന്നിധ്യത്തെയും കേരളത്തിലെ ഇടതു വലതു മുന്നണികൾക്കുള്ളിലെ ചില കക്ഷികൾ ബയപെടുന്നത് എന്തുകൊണ്ട് ? ഉത്തരം വളരെ ലളിതമാണ്. പി.ഡി.പി പ്രധിനിതാനം ചെയ്യുന്ന ജന വിഭാങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ആയ പശ്ചാത്തലം തന്നെയാണ് ഒരു കാരണം. സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ആളുകൾക്ക് രാഷ്ട്രീയ അധികാരത്തിൽ പങ്കാളിത്തം നല്കുന്നതിലുള്ള അമർഷമാണ്‌ പി.ഡി.പി വിരോധത്തിന്റെ മുഖ്യ പ്രചോതനം. കേരളത്തിലെ ഏറ്റവും സാധാരണക്കാരായ പിന്നോക്ക വിഭാഗക്കാരുടെയും ദളിതുകളുടെയും മുസ്ലികളുടെയും പങ്കാളിത്തമാണ് പി.ഡി.പിയുടെ ജനകീയ അടിത്തറയുടെ പ്രധാന ഭാഗം. അതുകൊണ്ട് തന്നെ രാഷ്ട്രീയ അധികാരത്തിന്റെ ഗുണഭോക്താക്കൾ ആരാവണം എന്നതിന്റെ കാര്യത്തിൽ മുസ്ലിംകൾക്കിടയിലെ തമ്പുരാക്കൻ മാരും മറ്റു മത വിഭാഗങ്ങൾക്കിടയിലെ മേൽജാതിക്കാർ കീഴ്ജാതിക്കാരോട് വച്ച് പുലർത്തുന്ന അവജ്ഞയും അരാചകത്വവും പി.ഡി.പി വിരോധത്തിന്റെ മറ്റൊരു കാരണമാണ്. ഇതിനെക്കാളേറെ പ്രധാന പെട്ട മറ്റൊന്ന് കൂടി ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളിൽ പരസ്പര വൈരം വളർത്തി തമ്മിലടിപ്പിക്കാൻ ഫാഷിസ്റ്റ്‌ ശക്തികൾ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഒരു പരിധി വരെ പ്രധിരോധിക്കുകയും ജനങ്ങൾക്കിടയിൽ ജാതി മതഭേധമന്യേ ഐക്യം ഉണ്ടാക്കാനും പി.ഡി.പി മുന്നോട്ടു വെക്കുന്ന്ന ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യത്തിനു സാധിച്ചിട്ടുണ്ട്. ഫാഷിസ്റ്റ്‌ കളുടെ മാത്രം ശത്രു അല്ല സമുതയിക ധ്രുവീകരണം ഉണ്ടാക്കി അധികാര രാഷ്ട്രീയത്തിൽ അടവുകൾ പണിയുന്ന രാഷ്ട്രീയ കുതന്ത്ര പാർട്ടികളുടെയും മുഖ്യ ശത്രുവായി പി.ഡി.പി മാറികൊണ്ടിരിക്കുകയാണ്.
ഇത്രത്തോളം ശത്രുത സഹിച്ചു മഅദനിയും പി.ഡി.പിയും ഈ രാജ്യത്തെ ജനങ്ങൾക്ക്‌ എന്ത് നേടികൊടുത്തു എന്ന ഒരു ചോദ്യമാണ് ഇപ്പോൾ ബാക്കി നിൽക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ ജന വിഭാഗങ്ങിളിൽ അധികാര പങ്കാളിത്വത്തെ കുറിച്ച് അവബോധം വളർത്തിയതും വലുതാക്കിയതും പി.ഡി.പിയുടെ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ആണ്. കേരളത്തിലെ രാഷ്ട്രീയ പാര്ട്ടികൾക്കുള്ളിൽ രൂക്ഷമായിരുന്ന ജാതി മത വിവേചന പ്രവണതകളെ പരസ്യമായി ചോദ്യം ചെയ്യാനും അത്തരം പ്രവണതകൾക്കെതിരെ അതായത് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പോരാടാനും ഉള്ള പ്രചോദനം പി.ഡി.പിയുടെ അവർണ്ണ രാഷ്ട്രീയ ആശയ പ്രചാരണത്തിന്റെ ഏറ്റവും വലിയ ഗുണഫലങ്ങളിൽ ഒന്നാണ്. ഫാസിസം ഹിന്ദുക്കൾക്കും മുസ്ലിമ്കൾക്കും ഇടയിൽ ഉള്ള വർഗീയ പ്രശ്നം അല്ല എന്നും ജനങ്ങളെ തമ്മിൽ അടിപ്പിച്ചു പാവപെട്ട ജന വിഭാഗങ്ങൾക്ക് അവകാശപെട്ട രാഷ്ട്രീയ സാമ്പത്തിക വിഭവങ്ങളും അവരുടെ അവകാശങ്ങളും കവർച്ച ചെയ്യുവാനും വേഷപ്രജ്ന്യരായി നടക്കുന്ന സാമ്രാജ്യത്വ ശക്തികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും ഈ ദുഷ്ട്ട ശക്തികൾക്കെതിരെ സർവ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉയന്നു വരേണ്ടത് എന്നുമുള്ള പൊതു സൃഷ്ട്ടിക്കപെട്ടത്‌ പി.ഡി.പിയുടെ പ്രയത്ന ഫലമായാണ്. അതുകൊണ്ട് തന്നെ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇന്ത്യയിലെ തന്നെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് മഅദനിയും പി.ഡി.പിയുമായി മാറിയിരിക്കുന്നു.