"ചർച്ച് ഓഫ് ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
<ref>{{cite web|url=http://www.cofe.anglican.org/about/history/ |title=The History of the Church of England |publisher=The Archbishops' Council of the Church of England|accessdate=24 May 2006}}</ref> ഈ സഭ തങ്ങളെ പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യപ്പെട്ടതായും കാന്റർബറിയിലെ വിശുദ്ധ അഗസ്റ്റിന്റെ ഇംഗ്ലണ്ടിലെ പ്രേഷിതപ്രവർത്തനകാലഘട്ടത്തോളം (ക്രി വ 597) പൗരാണികതയുളളതായും കരുതുന്നു.
 
അഗസ്റ്റിന്റെ ദൗത്യത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ സഭ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] അവിഭാജ്യ ഭാഗമായിത്തീരുകയും [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] മേലധികാരം അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി എട്ടാമന്റെ വിവാഹമോചനത്തിന്റെ കാനോനികത അഥവാ സഭാ വിശ്വാസപരമായ സാധുതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടും റോമൻ കത്തോലിക്കാ സഭയുമായുള്ള ബന്ധം മുറിയുവാനിടയാവുകയും 1534-ലെ 'മേലധികാര നിയമം' (Act of Supremacy) വഴിയായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേലധികാരം ഇംഗ്ലണ്ട് രാജാവ് സ്വായത്തമാക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഭവപരമ്പരകൾ 'ഇംഗ്ലീഷ് സഭയിലെ നവീകരണം' (English Reformation) എന്നറിയപ്പെടുന്നു. ഇക്കാലയളവിൽ സഭയിലെ കത്തോലിക്കാ-നവീകരണ പക്ഷങ്ങൾ വിശ്വാസസംഹിതകളും ആരാധനാരീതികളും തങ്ങളുടെ ചിന്താഗതിക്കനുസരണമാക്കുവാനായി മത്സരിച്ചു കൊണ്ടിരുന്നു. എലിസബേത്തിന്റെ ഉടമ്പടി (Elizabethan settlement) എന്നറിയപ്പെടുന്ന ഒത്തുതീർപ്പു വഴിയാണ് ഈ മാത്സര്യങ്ങൾക്ക് ഒരു താത്കാലിക വിരാമമിടാനായത്. സഭ ഒരേ സമയം കാതോലികവും(Catholic) എന്നാൽ നവീകരിക്കപ്പെട്ടതുമാണ് (Reformed) എന്നതായിരുന്നു പ്രധാന ഒത്തുതീർപ്പു പ്രഖ്യാപനം:<ref>http://www.cofe.anglican.org/faith/anglican/</ref>
*യേശുക്രിസ്തു സ്ഥാപിച്ച ഏകസഭയുടെ ഭാഗമെന്ന നിലയിലും അപ്പസ്തോലിക പാരമ്പര്യത്തിന്റെ കണ്ണി മുറിയാത്ത തുടർച്ച എന്ന നിലയിലും ഈ സഭയും ''കാതോലികം'' ആണ്. അതിനാൽ തന്നെ ആദിമ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളായി കണക്കാക്കുന്ന [[അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം]], [[നിഖ്യാ വിശ്വാസപ്രമാണം]], [[അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം]] എന്നിവ ചർച്ച് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന വിശ്വാസങ്ങളായി കണക്കാക്കുന്നു.<ref name="cofe.anglican.org">http://www.cofe.anglican.org/about/churchlawlegis/canons/church.pdf</ref>
 
*16-ആം നൂറ്റാണ്ടിലുണ്ടായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണ]] ആശയങ്ങളിൽ ചിലവ അംഗീകരിച്ചിരിക്കുന്നതനാൽ ഈ സഭ നവീകൃതവുമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്