"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added image to infobox
വരി 40:
 
==കലാസാഹിത്യരംഗങ്ങളിലെ സംഭാവനകൾ==
നാടകം, കവിതാസമാഹാരം, നോവൽ എന്നീ വിഭാഗങ്ങളിലായി 32 കൃതികളും 12 ഗവേഷണപ്രബന്ധങ്ങളും കമ്പാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇവയിൽ പലതും മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രശേഖര കമ്പാറിന്റെ രചനകളെപ്പറ്റി കേട്ടറിഞ്ഞ [[എം.ടി. വാസുദേവൻ നായർ|എം.ടി.]] അദ്ദേഹം പത്രാധിപരായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കായി കമ്പാറിന്റെ ഒരു നോവൽ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്രകാരമാണ് ''സിങ്കാരവ്വ മത്തു അരമനെ'' എന്ന കമ്പാറിന്റെ നോവൽ ''കൂലോത്തെ ചിങ്കാരമ്മ'' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നത്.
 
കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ''ജോകുമാരസ്വാമി'',''സാംഗ്യബാല്യ'' തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ കമ്പാർ രചന നിർവ്വഹിച്ച'' ജോകുമാരസ്വാമി'' [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] സംവിധാനത്തിൽ അരങ്ങത്തെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.<ref name=mathru1/> [[ഗിരീഷ് കർണാഡ്]] നായകനായ ഈ നാടകത്തിൽ കാരന്തും കമ്പാറും വേഷമിട്ടിട്ടുണ്ട്. മറാത്തി, ഹിന്ദി, പഞ്ചാബി, തെലുഗു, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നാടകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ''പുഷ്പറാണി'', ''ആലിബാബ'', ''കാടുകുദുറെ'', ''ഹരകേയ കുരി'', ''ഹുലി നെരലു'' തുടങ്ങിയവയാണ് കമ്പാറിന്റെ മറ്റ് നാടകങ്ങൾ.
 
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്