"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (യന്ത്രം പുതുക്കുന്നു: fa:غده تیروئید)
ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുൻഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങൾ തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവർത്തനവും രക്തത്തിലെ T<sub>3</sub> , T<sub>4</sub> സാന്ദ്രതയും നിർണയിക്കുന്നത്.
 
സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (euthyroid) എന്നും പ്രവർത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (hyperthyroidhyporthyroid) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പർതൈറോയ്ഡ് (hyperthyroid) എന്നും അറിയപ്പെടുന്നു.
 
തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകൾ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോർമോൺ ചികിത്സ നടത്തി വളർച്ച മുരടിക്കൽ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ (cretinsm) തടയാൻ കഴിയും. ഹോർമോൺ ഉത്പാദനം കുറവായിരിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി വളർന്നു വലുതാകുന്നു. കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലുപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റർ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1066257" എന്ന താളിൽനിന്ന് ശേഖരിച്ചത്