"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
പ്രശസ്ത [[മൃദംഗം]] വായനക്കാരനായ [[ഉമയാൾപുരം കെ. ശിവരാമൻ|ഉമയാൾപുരം ശിവരാമനുമൊത്ത്]] പലതവണ [[ജുഗൽബന്ദി]]കളും മട്ടന്നൂർ ശങ്കരൻ കുട്ടി നടത്തിയിട്ടുണ്ട്. ഇവ വളരെ ജനപ്രിയമാണ്.
 
 
[[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂര]]ത്തിലെ [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി മേളത്തിലെ]] പ്രധാനിയായ മട്ടന്നൂർ ശങ്കരൻ കുട്ടി [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] ഒരു ഭാഗം [[ത്രിപുട താളം|ത്രിപുട താളത്തിൽ]] ([[അടന്ത]]) നിന്നു മാറ്റി [[പഞ്ചാരി താളം|പഞ്ചാരി താളത്തിൽ]] ചിട്ടപ്പെടുത്തി. ഇത് കലാവൃത്തങ്ങളിൽ വലിയ സംസാര വിഷയമായിരുന്നു. പല വയോധികരായ വാദ്യക്കാരും മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ആശയങ്ങളെ പ്രായോഗികമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. എങ്കിലും മട്ടന്നൂർ ശങ്കരൻ കുട്ടി ചെണ്ടയിൽ തന്റേതായ പാത വെട്ടിത്തെളിക്കുന്നു. കേരളത്തിന്റെ കലാസ്വാദനത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ സ്വാധീനം വലുതാണ്.
 
എട്ടു വർഷങ്ങൾക്കു ശേഷം തിരുവമ്പാടി വിഭാഗം 2011-ലെ തൃശ്ശൂർ പൂരത്തിന് ചെണ്ടമേളത്തിന്റെ പ്രാമാണി സ്ഥാനത്ത് നിന്നും മട്ടന്നൂർ ശങ്കരൻ കുട്ടി ഒഴിഞ്ഞു.<ref> http://www.thehindu.com/todays-paper/tp-national/tp-kerala/article1763365.ece </ref>. ആ സ്ഥാനം [[കിഴക്കൂട്ട്‌ അനിയൻ മാരാർ|കിഴക്കൂട്ട്‌ അനിയൻ മാരാർക്ക്‌]] നൽകപ്പെട്ടു.
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്