"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
=== ചെണ്ടയിലെ പരീക്ഷണങ്ങൾ ===
[[File:Tripple thayampaka by Mattanoor and sons.jpg|thumb|left|മട്ടന്നൂർ ശങ്കരൻ കുട്ടിയും മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക]]
ഇന്ത്യയിലെപ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങൾ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങൾ കേൾക്കുകയും ചെയ്ത ശങ്കരൻ കുട്ടി ചെണ്ടവായനയിൽ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിൽ താല്പര്യം കാണിച്ചു. ഫ്യുഷൻ മ്യൂസിക്കിൽ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി.കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു.
 
മട്ടന്നൂരിന്റെ [[തായമ്പക]] ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിന്]] തനിയേ ചിട്ടപ്പെടുത്തി പാരമ്പര്യമായ രീതിയിൽ നിന്നും മാറി ചെണ്ടവായിച്ചത് യാഥാസ്ഥിതികരായ രസികരിൽ നിന്നും വിമർശനം പിടിച്ചുപറ്റി.
 
== അംഗീകാരങ്ങൾ ==
[[വെള്ളിനേഴി]] ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായി. [[കേരളകലാമണ്ഡലം]] പുരസ്കാരം,[[കേരള സംഗീതനാടക അക്കാദമി]] പുരസ്ക്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ.
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്