"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
|nationality = [[ഇന്ത്യ]]
}}
[[കന്നഡ|കന്നഡ ഭാഷയിലെ]] പ്രശസ്തനായ ഒരു കവിയും നാടകകൃത്തും നോവലിസ്റ്റുമാണ് '''ചന്ദ്രശേഖര കമ്പാർ''' ([[ഇംഗ്ലീഷ്]]: Chandrashekhara Kambar, [[കന്നഡ]]:ಚಂದ್ರಶೇಖರ ಕಂಬಾರ) (ജനനം:ജനുവരി 2, 1937). സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠം]](2010), [[പത്മശ്രീ]], കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടൻ പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്.<ref name=mano1>സാഹിത്യത്തിന്റെ പരമോന്നത പീഠത്തിൽ കന്നഡയുടെ ബഹുമുഖപ്രതിഭ, എൻ.ഭാനുതേജ്, മലയാള മനോരമ, 2011 സെപ്റ്റംബർ 21</ref> സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. കന്നട യൂണിവാഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റി വൈസ് ചെയർമാൻ,<ref name=sunIndian>[http://www.thesundayindian.com/ml/story/christine-lagard-is-the-first-woman-on-top-imf-post/740/ ജ്ഞാനപീഠപുരസ്കാരം ചന്ദ്രശേഖർ കമ്പാറിന്, ദ സൺഡേ ഇൻഡ്യൻ, 202011 സെപ്തംബർ 201120]</ref> കർണ്ണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
ഉത്തര കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽപ്പെട്ട ഗോദഗെരി എന്ന കർഷകഗ്രാമത്തിൽ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട കൊല്ലപ്പണിക്കാരുടെ കുടുംബത്തിലാണ് ചന്ദ്രശേഖര ജനിച്ചത്.<ref name=mathru1>'സിരിസമ്പിഗെ'യിൽ കമ്പാറിനൊപ്പം, ശശിധരൻ മങ്കത്തിൽ, മാതൃഭൂമി, 2011 സെപ്റ്റംബർ 24</ref> അച്ഛൻ ബസവണ്ണപ്പ താൻ ആലയിൽ ഉണ്ടാക്കിയെടുക്കുന്ന കൈക്കോട്ടും പിക്കാസും വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ മൂലം എട്ടാം ക്ലാസിൽ വെച്ച് ചന്ദ്രശേഖരക്ക് പഠനം നിർത്തേണ്ടതായി വന്നു. എന്നാൽ പാഠ്യവിഷയങ്ങളിലെയും നാടകം, കവിത മുതലായ പാഠ്യേതര വിഷയങ്ങളിലെയും ചന്ദ്രശേഖരയുടെ പ്രതിഭ മനസ്സിലാക്കുവാൻ സാധിച്ച നോവലിസ്റ്റ് കൂടിയായിരുന്നു അദ്ധ്യാപകൻ കൃഷ്ണമൂർത്തി പുരാനിക്കിന്റെ പ്രോത്സാഹനങ്ങളും സവളഗി മഠത്തിലെ സിദ്ധരാമേശ്വര സ്വാമികളുടെ സഹായ വാഗ്ദാനങ്ങളും സ്ക്കൂളിൽ മടങ്ങിയെത്തി പഠനം തുടരുവാൻ ചന്ദ്രശേഖരയെ നിർബന്ധിതനാക്കി. ക്ലാസിൽ അപ്പോഴും അദ്ദേഹം ഒന്നാമനായി തുടർന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്