"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഒഴിഞ്ഞ തലക്കെട്ടുകൾ കമന്റ് ചെയ്തു, ഐ.പി. ചെയ്ത മാറ്റം മറച്ചു(ഇംഗ്ലീഷ്)
(ഒഴിഞ്ഞ തലക്കെട്ടുകൾ കമന്റ് ചെയ്തു, ഐ.പി. ചെയ്ത മാറ്റം മറച്ചു(ഇംഗ്ലീഷ്))
എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. <ref>പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം</ref>.
 
<!--
== ഭൂപ്രകൃതി ==
-->
 
== ആരാധനാലയങ്ങൾ ==
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.<ref>[http://www.neyyattinkaramunicipality.in/ml/history നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം]</ref>
<!--
 
== അതിരുകൾ ==
*വടക്ക് --
 
== നഗരസഭാ വാർഡുകൾ ==
-->
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1065404" എന്ന താളിൽനിന്ന് ശേഖരിച്ചത്