"അപഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
==അപഭ്രംശത്തെപ്പറ്റിയുള്ള ഭിന്നമതങ്ങൾ==
 
അപഭ്രംശഭാഷയെ സംബന്ധിച്ച് രണ്ടു ഭിന്നമതങ്ങൾ നിലവിലിരിക്കുന്നു: ഒന്നാമത്തേത് നമിസാധുവിന്റെയും രണ്ടാമത്തേത് ഭാമഹൻ, ദണ്ഡി എന്നിവരുടേതുമാണ്. നമിസാധു (എ.ഡി. 1069) അപഭ്രംശത്തെ പ്രാകൃതം എന്നു വിളിക്കുന്നു; ഭാമഹനും (6-ആം നൂറ്റാണ്ട്) ദണ്ഡിയുമാകട്ടെ, അപഭ്രംശം പ്രാകൃതത്തിൽനിന്നും ഭിന്നമായ ഒരു സ്വതന്ത്രഭാഷയാണെന്ന് വാദിക്കുന്നു. പക്ഷേ, ഈ രണ്ടു വാദഗതികളെയും പറ്റി വിശദമായ അധ്യയനം നടത്തിയ യാക്കോബി എന്ന ജർമൻ പണ്ഡിതൻ, (ഭവിസ്സമത്തകഹാ എന്ന പ്രാകൃത ഗ്രന്ഥത്തിന് യാക്കോബി ജർമൻ ഭാഷയിൽ എഴുതിയ ഭൂമികയുടെ [[ഇംഗ്ലീഷ്]] പരിഭാഷ ബറോഡയിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണപത്രികയിൽ-ജൂൺ 1955 - പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) സമർഥിക്കുന്നു. പദസമൂഹത്തെ ആസ്പദമാക്കി നോക്കുമ്പോൾ രണ്ടു ഭാഷകൾക്കും സാമാന്യമായ ചില സാദൃശ്യങ്ങളുണ്ടെങ്കിലും വ്യാകരണപരമായ സവിശേഷതകൾ പരിശോധിക്കുമ്പോൾ കേകയഅപഭ്രംശം പ്രാകൃതത്തിൽനിന്നും വ്യത്യസ്തമായ ഒരു ഭാഷതന്നെയാണ്.
 
രണ്ടു ഭാഷകൾക്കും തമ്മിൽ ശബ്ദപരവും വ്യാകരണപരവുമായുള്ള സാജാത്യവൈജാത്യങ്ങൾക്ക് ഏതാനും ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:
 
'''പദങ്ങൾക്കുള്ള സാജാത്യവൈജാത്യങ്ങൾ'''
{| class="wikitable"
|-
! സംസ്കൃതം !! പ്രാകൃതം !! അപഭ്രംശം
|-
| പുത്ര || പുത്ത || പുത്ത
|-
| കമലം || കമലം || കമലം
|-
|}
'''വ്യാകരണപരമായ സാജാത്യവൈജാത്യങ്ങൾ'''
{| class="wikitable"
|-
! സംസ്കൃതം !! പ്രാകൃതം !! അപഭ്രംശം
|-
| കമലാനി (പ്ര.ബ.വ.) || കമലാനി || കമലഇ
|-
| പുത്രഃ (പ്ര.ഏ.വ) || പുത്തോ || പുത്തു
|-
| പുത്രാഃ (പ്ര.ബ.വ.) || പുത്താ || പുത്ത
|-
| പുത്രേണ (തൃ.ഏ.വ.) || പുത്തേണ || പുത്തിണ, പുത്തേം
|-
| പുത്രൈഃ (തൃ.ബ.വ.) || പുത്തേഹി || പുതിഹിം
|-
| പുത്രസ്യ (ഷ.ഏ.വ.) || പുത്തസ || പുത്തഹ
|-
| പുത്രേ (സ.ഏ.വ.) || പുത്തസി || പുത്തി
|-
| പുത്രേഷു (സ.ബ.വ.) || പുത്തേസു || പുത്തഹിം
|}
അപഭ്രംശത്തിൽ സ്വരവത്കരണപ്രവൃത്തി മുന്തിനിൽക്കുന്നു. തന്മൂലം പ്രാകൃതത്തിലെ ''പുത്തോഗദോ'' (പുത്രൻ പോയി), പുത്താ ഗദ (പുത്രൻമാർ പോയി) എന്നീ പ്രയോഗങ്ങൾ അപഭ്രംശത്തിൽ ''പുത്തുഗയ ഉ'', ''പുത്തഗയ'' എന്നായിത്തീരുന്നു. പ്രാകൃതത്തിലെ ദീർഘസ്വരങ്ങൾ അപഭ്രംശത്തിലെത്തുമ്പോൾ ഹ്രസ്വമായിത്തീരുന്നു. പ്രാകൃതത്തിലെ ''പുത്തോ'' അപഭ്രംശത്തിൽ ''പുത്തു'' എന്നും ''പുത്തേണ'' ''പുത്തിണ'' എന്നും ആയി മാറുന്നു; ഷഷ്ഠിയിലെ ''പുത്തസ്സ'' ''പുത്തഹ'' എന്നും. അപഭ്രംശത്തിലേക്കു വരുമ്പോൾ പ്രാകൃതത്തിലെ വിഭക്തികൾ പലതും ലുപ്തമായിത്തീരുന്ന സ്ഥിതിയാണ് കാണുന്നത്. കൂടാതെ പ്രാകൃതത്തെ അപേക്ഷിച്ച് പരസർഗങ്ങളുടെ പ്രയോഗം അപഭ്രംശത്തിൽ അധികമാണുതാനും. ഹേമചന്ദ്രന്റെ സിദ്ധഹേമശബ്ദാനുശാസനം എന്ന അപഭ്രംശവ്യാകരണഗ്രന്ഥത്തിൽ അപഭ്രംശത്തിനും പ്രാകൃതത്തിനും തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
 
==സാഹിത്യം==
 
അപഭ്രംശത്തിന് സമുന്നതമായ [[സാഹിത്യം|സാഹിത്യസമ്പത്തുണ്ട്]]. 9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വയംഭൂ എന്ന കവി, [[രാമായണം|രാമായണത്തെ]] ആധാരമാക്കി പഇമചരി ഉ എന്ന അപഭ്രംശകാവ്യം രചിച്ചു. പിൽക്കാലത്ത് [[തുളസീദാസ്]] എഴുതിയ രാമചരിതമാനസത്തിൽ ഈ അപഭ്രംശകൃതിയുടെ സ്വാധീനത ദൃശ്യമാകുന്നുണ്ട്. മഹാകവി പുഷ്പദന്തൻ (10-ആം നൂറ്റാണ്ട്) ജൈനപരമ്പരയിൽപെട്ട 63 മഹാപുരുഷൻമാരുടെ ജീവിതചരിതത്തെ ആസ്പദമാക്കി മഹാപുരാണം എന്ന ഒരു അപഭ്രംശബൃഹത്കാവ്യം രചിച്ചു. ഈ മഹാഗ്രന്ഥത്തിൽ രാമന്റെയും കൃഷ്ണന്റെയും ചരിതവും പരാമൃഷ്ടമായിട്ടുണ്ട്. ണായകുമാരചരിഉ, ജസഹരീചരിഉ എന്ന രണ്ടു ലഘുകാവ്യങ്ങൾകൂടി പുഷ്പദന്തകവി അപഭ്രംശത്തിൽ എഴുതിയിട്ടുണ്ട്. ധനപാലന്റെ (10-ആം നൂറ്റാണ്ട്.) ഭവിസ്സയത്തകഹാ എന്ന അപഭ്രംശകഥാഗ്രന്ഥം പ്രാചീന കഥാരചനയ്ക്ക് നല്ലൊരു മാതൃകയാണ്. ആധ്യാത്മികകാര്യങ്ങളെ അധികരിച്ച് ചില ജൈനമുനിമാർ രചിച്ചിട്ടുള്ള കൃതികളും അപഭ്രംശസാഹിത്യത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ രാമസിംഹന്റെ പാഹുഡദോഹാ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അപഭ്രംശഭാഷയിൽ ''ശൃംഗാരവീരരസസമ്മിശ്രങ്ങളായ'' നിരവധി കാവ്യങ്ങൾ നിലവിലുണ്ടായിരുന്നതായി പ്രബന്ധചിന്താമണി, സിദ്ധഹേമശബ്ദാനുശാസനം എന്നീ ലക്ഷണഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ കാണുന്നുണ്ട്.
 
അപഭ്രംശസാഹിത്യം സമൃദ്ധമാണെന്നുള്ളതിന് സംശയമില്ല. മഹത്വമേറിയ നിരവധി ഗ്രന്ഥങ്ങൾ ഇനിയും അപ്രകാശിതാവസ്ഥയിൽ കിടപ്പുണ്ട്. 175 ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ [[ഭാരതം|ഭാരതത്തിന്റെ]] വിവിധ കേന്ദ്രങ്ങളിൽനിന്നും ലഭിച്ചിട്ടുള്ളതായി ഗവേഷകൻമാർ അഭിപ്രായപ്പെടുന്നു. ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷാസാഹിത്യങ്ങളിൽ അപഭ്രംശത്തിന്റെ പ്രഭാവം പ്രകടമാണ്.
 
{{സർവ്വവിജ്ഞാനകോശം|അപഭ്രംശം}}
"https://ml.wikipedia.org/wiki/അപഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്