"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: br:Melc'hwed krogennek
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: br:Melc'hwed-krogennek; cosmetic changes
വരി 15:
ഒച്ചുകൾ പലയിനമുണ്ട്; പൾമനേറ്റ (Pulmonata) ഗോത്രത്തിലെ അധികവും കരയിലും ശുദ്ധജലത്തിലും കഴിയുന്നവയാണ്; പ്രോസോബ്രാങ്കിയേറ്റ ഗോത്രങ്ങളാവട്ടെ മിക്കതും സമുദ്രജീവികളും. കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേകഴിയൂ. എന്നാൽ [[മരുഭൂമി|മരുഭൂമിയിൽ]] പോലും വളരെ വിജയകരമായ ജീവിതം നയിക്കുന്ന ഒച്ചുകളും ഇല്ലാതില്ല.<ref>http://animaldiversity.ummz.umich.edu/site/accounts/information/Gastropoda.html Class Gastropoda gastropods, slugs, and snails</ref>
 
== ഒച്ചുകൾ പലവിധം ==
[[Fileപ്രമാണം:Snail diagram-en edit1.svg|left|thumb|650px|അന്തരീക്ഷ വയൂ ശ്വസിക്കുന്നയിനം, കരയിൽ ജീവിക്കുന്ന ഒച്ചിന്റെ ശരീര ഭാഗങ്ങൾ]]
അന്തരീക്ഷവായൂ ശ്വസിക്കുന്ന ഒച്ചുകൾ തോടിന്റെ ഒരുവശത്തായി കാണപ്പെടുന്ന ഒരു ചെറിയ സുഷിരത്തിലൂടെ വായൂ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറ (breathing chamber) യിലേക്കാണ് ഈ വായൂ എത്തുന്നത്. ഈ അറയ്ക്കുള്ളിൽ സ്ഥ്തിചെയ്യുന്ന ഗില്ലുകളുടെ സഹായത്തോടെ സ്വസനം നടക്കുന്നു.
 
വരി 22:
 
കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാകുന്നു. എന്നാൽ [[കടൽ]] ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. [[മുട്ട]] ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം. വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്. മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻ‌‌കുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർ‌‌വമല്ല.
[[Fileപ്രമാണം:Helix pomatia june01.JPG|right|thumb|200px|ഹെലിക്സ് പൊമേഷ്യ]]
ഭക്ഷ്യയോഗ്യമായ കരയൊച്ച് (Helix pomatia),<ref>http://en.wikipedia.org/wiki/Helix_pomatia Helix pomatia</ref> തോട്ടങ്ങളിൽ സധാരണമായ ഒച്ച് (Helix aspersa)<ref>http://entomology.ifas.ufl.edu/creatures/misc/gastro/brown_garden_snail.htm brown garden snail</ref> തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, [[അന്നജം]], ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.
 
ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ ''സമാധി'' ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് '''ശിശിരനിദ്രാ''' വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.
[[Fileപ്രമാണം:Spitzschlammschnecke.jpg|left|thumb|200px|കുള‌‌ ഒച്ച്]]
കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),<ref>http://www.vnwg.com/catlist.jsp?catid=58 Pond Snails</ref> പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) <ref>http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm Ramshorn Snails</ref>എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.
 
വരി 33:
വേലിയേറ്റനിരയ്ക്കും താഴെയാണ് കടലൊച്ചുകൾ ജീവിക്കുന്നത്. ഇവയ്ക്ക് സാധാരണയായി 5 സെ. മിറ്ററിൽ കുറവായേ വലിപ്പമുണ്ടാവാറുള്ളു. അപൂർ‌‌വമായി 13 സെ. മീറ്ററിലേറെ നീളമുള്ളവയെയും കണ്ടെത്താം മിക്കവറും എല്ലാ അംഗങ്ങളും മാംസഭുക്കുക്കളാകുന്നു. ഹൈഡ്രോയിഡുകൾ പോലെയുള്ള ചെറു ജീവികളാണ് ഇവയുടെ ആഹാരം.
 
== സ്വാഭാവിക വാസസ്ഥാനം (Habitat) ==
[[Fileപ്രമാണം:Buccinum undatum.jpg|right|thumb|200px|കടൽ ഒച്ച്]]
പാറകൾക്കു മുകളിലും താഴെയും [[പവിഴപ്പുറ്റ്|പവിഴപുറ്റുകളിലും]] മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. പൂർണമായും കക്ക (Clams) കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന ''ടൈഗർ-ഐ'' ഒച്ചുകൾ ഇതിനുദാഹരണമാണ്.<ref>http://www.liveaquaria.com/product/aquarium-fish-supplies.cfm?c=497+526&pCatId=526 Snile's Habitat</ref><ref>http://www.zephyrus.co.uk/howsnailsfeed.html Some snails are carnivores which means they eat flesh.</ref>
 
[[കടൽ]] ഒച്ചുകൾ ഏറിയപങ്കും [[സമുദ്രം|സമുദ്രത്തിൽ]] സ്വതന്ത്രമായി നീന്തി നടക്കുന്നു. ഉപരിതലത്തിനടുത്തോ, ഏതാനും മീറ്ററുകളോളം ആഴത്തിലോ കഴിയുന്ന ഇവയെ അപൂർ‌‌വമായി തിരകൾ കരയിലെത്തിക്കാറുണ്ട്. അപൂർ‌‌വം ചിലയിനം ഒച്ചുകൾ ആഴക്കടലിൽ കഴിയുന്നു.
 
== വിതരണം ==
[[Fileപ്രമാണം:Aegopis verticillus1.jpg|left|thumb|250px|കര ഒച്ച്]]
പല കടലൊച്ചുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള സമുദ്രങ്ങളിൽ കാണപ്പെടുന്നവയാണെങ്കിലും, ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന ഒരു സ്പീഷീസിനെ കുറിച്ചും ഇതുവരെ അറിവയിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയാണ്. അപൂർ‌‌വം ചിലതാകട്ടെ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്നു. ബർമ്യൂദാദ്വീപുകളിലെ ഒച്ചുകൾ ഇതിനുദാഹരണമാണ്.<ref>http://en.wikipedia.org/wiki/Bermuda_land_snail Bermuda land snail</ref>
 
ഊഷ്മാവ് ഒച്ചിന്റെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകമായി ഗണിക്കപ്പെടുന്നു. ഒച്ചുകളുടെ ഇണചേരൽ സമയത്ത് ചുറ്റുപാടിലെ താപനില അനുയോജ്യമല്ലാത്ത പക്ഷം പലയിനങ്ങളുടെയും വർഗോത്പാതനം തകരാറിലാവുന്നതായി മനസ്സിലായിട്ടുണ്ട്. ചില ഒച്ചുകൾക്ക് വേനൽക്കാലത്ത് വെള്ളത്തിന്റെ ചൂട് താങ്ങാവുന്നതിലേറെയാവുന്നു. മഞ്ഞുകാലത്തെ തണുപ്പിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുള്ളവയും ഉണ്ട്.
 
== സാമ്പത്തിക പ്രാധാന്യം ==
[[Fileപ്രമാണം:Grapevinesnail 01.jpg|right|thumb|300px|കരയൊച്ച്]]
ഒരു നല്ലവിഭാഗം ഒച്ചുകളും [[മനുഷ്യൻ|മനുഷ്യന്റെ]] [[ഭക്ഷണം|ഭക്ഷണമാണ്]]. കക്കയുള്ള ഒച്ചുകളിൽ അപൂർ‌‌വം ചിലതിന്റെ കക്ക ഉരച്ചെടുത്ത് ബട്ടനും മറ്റുചില ആഭരണങ്ങളും ഉണ്ടാക്കുന്നു. [[കാലിഫോർണിയ]] തീരതിലെ ''അബലോൺ'' എന്നയിനം, പടിഞ്ഞാറൻ പെസഫിക്കിലെ ''പമ്പരം'' എന്നറിയപ്പെടുന്ന ''ട്രോക്കസ്'' എന്നിവ ഇതിന് ഉദാഹരണങ്ങളാകുന്നു; ട്രോക്കസ് [[കേരളം|കേരളത്തിലെ]] [[കടൽ|കടൽത്തിരങ്ങളിലും]] സുലഭമാണ്. അസാധാരണ തിളക്കമുള്ള ചില ഒച്ചിൻ കക്കകൾ മുത്തുച്ചിപ്പിക്കു പകരമായും പലപ്പോഴും ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടിനം ഒച്ചുകളെ തുണിമുക്കുന്ന ചായം ഉണ്ടാക്കാൻ വേണ്ടീ ഉപയോഗിച്ചിരുന്നു. ഫിനീഷ്യർ, [[ഗ്രീക്ക്|ഗ്രീക്കുകാർ]], [[റോം|റോമാക്കാർ]] എന്നിവർ ഉപയോഗിച്ചിരുന്ന ''റ്റൈറിയൻ പർപ്പിൾ'' എന്നയിനം ചായം ഒച്ചിൽനിന്നാണ് ഉണ്ടാക്കപ്പെട്ടിരുന്നത്.
 
വരി 53:
[[മനുഷ്യൻ|മനുഷ്യന്റെ]] ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാര ശൃഖലയിൽ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകൾക്കുണ്ട്. പല [[മത്സ്യം|മത്സ്യങ്ങളുടെയും]] [[ഭക്ഷണം]] ഒച്ചുകളും മറ്റു മൊളസ്കുകളും മാത്രമാകുന്നു.<ref>http://www.weichtiere.at/english/gastropoda/terrestrial/helicidae.html Helicid Snails I: Ariantinae</ref>
 
== അവലംബം ==
 
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* http://manandmollusc.net/advanced_introduction/moll101gastropoda.html
* http://commons.wikimedia.org/wiki/Helix_pomatia
* http://www.biopix.com/Species.asp?Searchtext=Helix%20pomatia&Category=Bloeddyr
* http://www.woodbridge.tased.edu.au/mdc/Species%20Register/sea_snails.htm
 
[[വർഗ്ഗം:ഇഴജന്തുക്കൾ]]
വരി 71:
[[bg:Охлюв]]
[[bn:শামুক]]
[[br:Melc'hwed -krogennek]]
[[ca:Caragol de terra]]
[[cdo:Ngù-mō̤-ngù-giāng]]
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്