"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ [[ചൈന|ചൈനയിലെത്തി]], 17-18 നൂറ്റാണ്ടുകളിൽ അവിടെ നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]] വേദപ്രചാര ദൗത്യം സ്ഥാപിച്ച [[ഇറ്റലി|ഇറ്റലിക്കാരനായ]] ഈശോസഭാ സന്യാസിയാണ് '''മത്തേയോ റിച്ചി''' (ജനനം: 1552, ഒക്ടോബർ 6; മരണം:1610 മേയ് 11). ചൈനയിലെ ജനങ്ങൾക്ക് അവരുടെ [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]] പശ്ചാത്തലത്തിൽ നിന്നു വിച്ഛേദിതരാകാതെ സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രമേ [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്]] അവിടെ പ്രചരിക്കാനാവുകയുള്ളെന്നു തിരിച്ചറിഞ്ഞ റിച്ചി ക്രിസ്തീയവിശ്വാസത്തെ ചീന സംസ്കാരവുമായി സമരസപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചു.<ref name ="kenneth"/>
==തുടക്കം==
[[ഇറ്റലി|ഇറ്റലിയിൽ]], മാർപ്പാപ്പയുടെ അധികാരസീമയിൽ പെട്ടിരുന്ന മാസെററ്റായിൽ ജനിച്ച റിച്ചി ജന്മസ്ഥലത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം [[റോം|റോമിൽ]] രണ്ടു വർഷം നിയമം പഠിക്കുകയും 1571 ആഗസ്റ്റ് 15-ന് ഈശോസഭക്കാരുടെ റോമൻ കോളേജിൽ പ്രവേശിച്ച് സന്യാസപരിശീലനവും തത്ത്വശാസ്ത്രത്തിലേയും ദൈവശാസ്ത്രത്തിലേയും പഠനപദ്ധതികളും പൂർത്തിയാക്കുകയും ചെയ്തു. ഇതിനു പുറമേ അക്കാലത്ത് അദ്ദേഹം, പ്രസിദ്ധനായ ഫാദർ ക്രിസ്റ്റഫർ ക്ലാവിയസിന്റെ കീഴിൽ അദ്ദേഹം [[ഗണിതം|ഗണിതവും]], പ്രപഞ്ചശാസ്ത്രവും, [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രവും]] പഠിച്ചു. 1577-ൽ റിച്ചി കിഴക്കൻ ഏഷ്യയിൽ വേദപ്രചാരകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് 1578 മാർച്ച് 24-ന് [[പോർച്ചുഗൽ|പോർത്തുഗലിലെ]] ലിസ്ബണിൽ നിന്ന് യാത്രതിരിച്ച അദ്ദേഹം, സെപ്തംബർ 13-ന് [[ഗോവ|ഗോവയിലെത്തുകയും]] അവിടേയും തുടർന്ന് [[കൊച്ചി|കൊച്ചിയിലും]] അദ്ധ്യാപനത്തിലും ഇതര സേവനങ്ങളിലും നിയോഗിക്കപ്പെടുകയും ചെയ്തു. റോമിലെ സന്യാസപരിശീലനത്തിൽ ഗുരുവായിരുന്ന ഫാദർ അസെസ്സന്ദ്രോ വലിഞ്ഞാനി അപ്പോൾ പൗരസ്ത്യദേശത്തെ ഈശോസഭാ മിഷനുകളുടെ നേതൃത്വത്തിലായിരുന്നു. വലിഞ്ഞാനി വിളിച്ചതനുസരിച്ച്, 1582 ആഗസ്റ്റ് 7-ന് റിക്കിറിച്ചി, യൂറോപ്യന്മാർക്ക് അക്കാലത്ത് ചൈനയിലേക്കുള്ള കവാടമായിരുന്ന മക്കാവോയിലെത്തി.<ref name ="cath"/>
 
==ബെയ്ജിങ്ങിൽ==
വരി 24:
 
==വേദപ്രചാരശൈലി==
[[ചിത്രം:Matteo Ricci 2.jpg|thumb|160px|left|റിച്ചി, പരമ്പരാഗതാമായപരമ്പരാഗതമായ ചീന വേഷത്തിൽ]]
ചൈനയിലെ സുവിശേഷവേലയ്ക്ക് റിച്ചി തെരഞ്ഞെടുത്തത് ചീന ഭാഷയേയും സംസ്കാരത്തേയും കൺഫ്യൂഷിയൻ പാരമ്പര്യത്തെയും ആംഗീകരിച്ചും ആശ്രയിച്ചുമുള്ള രീതിയാണ്. അതിനു സഹായകമാകും വിധം അദ്ദേഹം [[ചൈനീസ് ഭാഷ|ചീന ഭാഷയിലും]] സാഹിത്യത്തിലും കൺഫ്യൂഷിയൻ ക്ലാസ്സിക്കുകളിലും അവഗാഹം നേടി. [[ദൈവം|ദൈവത്തെ]] പരാമർശിക്കാൻ കൺഫ്യൂഷിയൻ രചനകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ സമീപനം ഏറെ സഹായകമായി.<ref name ="cath">മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള [http://www.newadvent.org/cathen/13034a.htm ലേഖനം]</ref>
 
വരി 39:
1610 റിച്ചി അന്തരിച്ചപ്പോൾ, ചൈനയിൽ മരിക്കുന്ന യൂറോപ്യന്മാരെ ബെയ്ജിങ്ങിൽ സംസ്കരിക്കുന്നതിനുള്ള വിലക്കിന് ഇളവു വരുത്തി, ചക്രവർത്തി തന്നെ ബെയ്ജിങ്ങിൽ അദ്ദേഹത്തിനു സംസ്കാരസ്ഥാനം നൽകി.<ref name ="vivan"/>
 
ഏഴാം നൂറ്റാണ്ടിൽ [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ]] മിഷനറിമാരും പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സന്യാസികളും [[ചൈന|ചൈനയിൽ]] [[ക്രിസ്തുമതം]] പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ വേദപ്രചാരദൗത്യങ്ങൾ സൃഷ്ടിച്ച ക്രിസ്തീയസമൂഹങ്ങൾ, ദേശീയസംസ്കാരവുമായുള്ള ജൈവബന്ധത്തിന്റെ അഭാവത്തിൽ അന്യം നിന്നു പോവുകയാണുണ്ടായത്. [[ചൈന|ചൈനയിൽ]] ഇടം കാണ്ടെത്താനുള്ളകണ്ടെത്താനുള്ള [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] മൂന്നാമത്തെ ശ്രമത്തിന്റെ ഭാഗമായിരുന്നു റിച്ചി. ആ സംരംഭത്തിന്റെ താരതമ്യവിജയത്തിനു കാരണം അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷതകളായിരുന്നു.<ref name ="kenneth"/><ref name ="cath"/>
 
==നുറുങ്ങുകൾ==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്