"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
==വേദപ്രചാരശൈലി==
[[ചിത്രം:Matteo Ricci 2.jpg|thumb|160px|left|റിച്ചി, പരമ്പരാഗതാമായ ചീന വേഷത്തിൽ]]
ചൈനയിലെ വേദപ്രചാരവേലയ്ക്ക് റിച്ചി തെരഞ്ഞെടുത്തത് ചീന ഭാഷയേയും സംസ്കാരത്തേയും കൺഫ്യൂഷിയൻ പാരമ്പര്യത്തെയും ആംഗീകരിച്ചും ആശ്രയിച്ചുമുള്ള രീതിയാണ്. അതിനു സഹായകമാക്കും വിധം അദ്ദേഹം [[ചൈനീസ് ഭാഷ|ചീന ഭാഷയിലും]] സാഹിത്യത്തിലും കൺഫ്യൂഷിയൻ ക്ലാസ്സിക്കുകളിലും അവഗാഹം നേടി. [[ദൈവം|ദൈവത്തെ]] പരാമർശിക്കാൻ കൺഫ്യൂഷിയൻ ക്ലാസിക്കുകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ നിലപാടുകൾസമീപനം ഏറെ സഹായകമായി.<ref name ="cath">മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള [http://www.newadvent.org/cathen/13034a.htm ലേഖനം]</ref>
 
പൂർവികരുടെ പൂജ (ancestor worship) ഉൾപ്പെടെയുള്ള ചീന ആചാരങ്ങളെ ക്രിസ്തീയമായി അംഗീകരിക്കാനും റിച്ചി തയ്യാറായി. പൂർവികരുടെ ബഹുമാനത്തിനായുള്ള ആചാരങ്ങൾ [[ചൈന|ചൈനയിൽ]] കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]] ക്ഷേത്രങ്ങളിൽ നടക്കുന്ന ഈ ചടങ്ങുകൾ ക്രിസ്തീയവിശ്വാസത്തിന്റെ വിശുദ്ധിയെ ഹനിക്കും വിധം മതാത്മകമല്ലെന്നും അദ്ദേഹം കരുതി. ചൈനയിലെ പരമ്പരാഗത ധാർമ്മികതയോടു ഈവിധം സമരസപ്പെട്ട റിച്ചി, തദ്ദേശീയർക്ക് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും കുടുംബപാരമ്പര്യങ്ങളോട് ചേർന്നു നിൽക്കാനും ഔദ്യോഗിക ചുമതലകളോട് നീതി പുലർത്താനും കൺഫ്യൂഷിയൻ ജ്ഞാനപാരമ്പര്യത്തിൽ തുടരാനും കഴിയുമെന്നാക്കി.<ref name ="kenneth">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 939-41)</ref>
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്