"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
ഏഴാം നൂറ്റാണ്ടിൽ [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ]] മിഷനറിമാരും പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സന്യാസികളും [[ചൈന|ചൈനയിൽ]] [[ക്രിസ്തുമതം]] പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ വേദപ്രചാരദൗത്യങ്ങൾ സൃഷ്ടിച്ച ക്രിസ്തീയസമൂഹങ്ങൾ, ദേശീയസംസ്കാരവുമായുള്ള ജൈവബന്ധത്തിന്റെ അഭാവത്തിൽ അന്യം നിന്നു പോവുകയാണുണ്ടായത്. [[ചൈന|ചൈനയിൽ]] ഇടം കാണ്ടെത്താനുള്ള [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] മൂന്നാമത്തെ ശ്രമത്തിന്റെ ഭാഗമായിരുന്നു റിച്ചി. ആ സംരംഭത്തിന്റെ താരതമ്യവിജയത്തിനു കാരണം അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷതകളായിരുന്നു.<ref name ="kenneth"/><ref name ="cath"/>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} ഇതുസംബന്ധിച്ച് ഔദ്യോഗിക ചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "രണ്ടാം മാസത്തിൽ ടീയൻ സിൻ കാരനായ മാ ടാങ് എന്ന ഷണ്ഡൻ, പശ്ചിമസമുദ്രദേശത്തു നിന്നുള്ള '''ലീ മാ-തൗ'''-വിനെ കൊട്ടാരത്തിൽ എത്തിച്ചു. ചക്രവർത്തിക്കായി അയാൾ ചില കാഴ്ചകൾ കൊണ്ടു വന്നിരുന്നു. കാഴ്ചകൾ ചക്രവർത്തി ആചാരങ്ങളുടെ ചുമതലയുള്ള സമിതിക്ക് അയച്ചു കൊടുത്തു. അവർ ഇങ്ങനെ പ്രതികരിച്ചു: പശ്ചിമസമുദ്രദേശക്കാർക്ക് നമ്മളുമായി ബന്ധമൊന്നുമില്ല. അവർ നമ്മുടെ നിയമങ്ങൾ അനുസരിക്കുന്നുമില്ല. ലീ മാ-തൗ സമർപ്പിച്ചിരിക്കുന്ന സ്വർഗ്ഗാധിപന്റേയും കന്യകയുടേയും ചിത്രങ്ങളിലും വലിയ കാര്യമൊന്നുമില്ല....അയാൾ അമരന്മാരുടെ അസ്ഥികൾ അടങ്ങിയ ഒരു സഞ്ചിയും സമർപ്പിച്ചല്ലോ. അമരന്മാർ സ്വർഗ്ഗത്തിലേക്കു പോയപ്പോൾ അസ്ഥികൾ കൊണ്ടു പോയില്ലെന്നാണോ കരുതേണ്ടത്?<ref name = "china"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്