"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==ബെയ്ജിങ്ങിൽ==
മക്കാവോയിലും ഇതരനഗരങ്ങളിലും കുറേ വർഷങ്ങൾ ചെലവഴിച്ച റിച്ചി, തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പ്രവേശിക്കാനും രാജശ്രദ്ധയിൽ പെടാനും നടത്തിയ ശ്രമങ്ങൾ ആദ്യമൊന്നും വിജയം കണ്ടില്ല. ഒടുവിൽ 1598-ൽ ബെയ്ജിങ്ങിലെത്തിയ അദ്ദേഹത്തിന് തന്റെ സമ്മാനങ്ങൾ രാജസന്നിധിയിൽ എത്തിക്കാൻ കഴിഞ്ഞത് രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. മത്തേയോ റിച്ചിയുടെ പേര് ചീനക്കാർ അവരുടെ ഭാഷയിലേക്ക് പരാവർത്തനം ചെയ്തത് '''ലീ മാ-തൗ''' എന്നായിരുന്നു. യേശുവിന്റെയും മാതാവിന്റേയും ചിത്രങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും ഉൾപ്പെടെയുള്ള റിച്ചിയുടെ കാഴ്ചകൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ചക്രവർത്തി കൺഫ്യൂഷിയൻ ആചാരസമിതിയുടെ അഭിപ്രായം തേടി. പുതുമയുള്ള കാഴ്ചകൾ കൊട്ടാരത്തിൽ സ്വീകരിക്കുന്നത് ഭാഗ്യക്കേടിനു കാരണമായേക്കാമെന്നതിനാൽ റിച്ചിയുടെ സമ്മാനങ്ങൾ സ്വീകരിക്കരുതെന്നും അദ്ദേഹത്തെ തലസ്ഥാനത്ത് താമസിക്കാൻ അനുവദിക്കാതെ സ്വന്തം നാട്ടിലേക്കു തിരിച്ചയക്കണമെന്നുമായിരുന്നു ആചാരസമിതി ചക്രവർത്തിക്കു കൊടുത്ത നിർദ്ദേശം. എങ്കിലും അതു മാനിക്കാതെ റിച്ചിയുടെ സമ്മാനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തെ ബെയ്ജിങ്ങിൽ താമസിക്കാൻ അനുവദിക്കുകയുമാണ് ചക്രവർത്തി ചെയ്തത്.<ref name = "china">China, a Short Cultural History, by CP Fitzgerald, 3rd Edition (പുറം 481)</ref>}}
 
==പിതൃപൂജ, ദൈവനാമങ്ങൾ==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്