"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
{{Cquote|രണ്ടാം മാസത്തിൽ ടീയൻ സിൻ കാരനായ മാ ടാങ് എന്ന ഷണ്ഡൻ, പശ്ചിമസമുദ്രദേശത്തു നിന്നുള്ള '''ലീ മാ-തൗ'''-വിനെ കൊട്ടാരത്തിൽ എത്തിച്ചു. ചക്രവർത്തിക്കായി അയാൾ ചില കാഴ്ചകൾ കൊണ്ടു വന്നിരുന്നു. കാഴ്ചകൾ ചക്രവർത്തി ആചാരങ്ങളുടെ ചുമതലയുള്ള സമിതിക്ക് അയച്ചു കൊടുത്തു. അവർ ഇങ്ങനെ മറുപടി കൊടുത്തു: പശ്ചിമസമുദ്രദേശക്കാർക്ക് നമ്മളുമായി ബന്ധമൊന്നുമില്ല. അവർ നമ്മുടെ നിയമങ്ങൾ അനുസരിക്കുന്നുമില്ല. ലീ മാ-തൗ സമർപ്പിച്ചിരിക്കുന്ന സ്വർഗ്ഗാധിപന്റേയും കന്യകയുടേയും ചിത്രങ്ങളിലും വലിയ കാര്യമൊന്നുമില്ല....അയാൾ അമരന്മാരുടെ അസ്ഥികൾ അടങ്ങിയ ഒരു സഞ്ചിയും സമർപ്പിച്ചല്ലോ. അമരന്മാർ സ്വർഗ്ഗത്തിലേക്കു പോയപ്പോൾ അസ്ഥികൾ കൊണ്ടു പോയില്ലെന്നാണോ കരുതേണ്ടത്.<ref name = "china">China, a Short Cultural History, by CP Fitzgerald, 3rd Edition (പുറം 481)</ref>}}
 
തുടർന്ന്, പുതുമയുള്ള കാഴ്ചകൾ കൊട്ടാരത്തിൽ സ്വീകരിക്കുന്നത് ഭാഗ്യക്കേടിനു കാരണമായേക്കാമെന്നതിനാൽ റിച്ചിയുടെ കാഴ്ചകൾസമ്മാനങ്ങൾ സ്വീകരിക്കരുതെന്നും അദ്ദേഹത്തെ തലസ്ഥാനത്ത് താമസിക്കാൻ അനുവദിക്കാതെ സ്വന്തം നാട്ടിലേക്കു തിരിച്ചയക്കണമെന്നുമായിരുന്നു കൺഫ്യൂഷിയൻ ആചാരസമിതി ചക്രവർത്തിക്കു കൊടുത്ത നിർദ്ദേശം. എങ്കിലും അതു മാനിക്കാതെ റിച്ചിയുടെ സമ്മാനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തെ ബെയ്ജിങ്ങിൽ താമസിക്കാൻ അനുവദിക്കുകയുമാണ് ചക്രവർത്തി ചെയ്തത്.<ref name = "china"/>
 
==പിതൃപൂജ, ദൈവനാമങ്ങൾ==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്