"ശ്വേതരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
[[പ്രമാണം:Blood-centrifugation-scheme.png|thumb|150px|അപകേന്ദ്രണത്തിനുശേഷം രക്തം ദ്രവഭാഗവും ഖരഭാഗവും ശ്വേതഭാഗവുമായി വേർതിരിഞ്ഞ് നിൽക്കുന്നതിന്റെ ചിത്രം.]]
 
[[ആന്റണിആന്റോണീ വാൻ ല്യൂവെൻഹോക്ക്ലീവൻഹൂക്ക് ]] 1695-ൽ [[അരുണരക്താണു|ചുവന്ന രക്താണുക്കളുടെ]] രൂപഘടനയും പ്രത്യേകതകളും വിശദീകരിച്ച്, ഒരുനൂറ്റാണ്ടോളം കഴിഞ്ഞാണു വെളുത്തരക്താണുക്കളുടെ കണ്ടെത്തൽ സംഭവിച്ചത്. 1843-ൽ ഫ്രാൻസിലെ ഗബ്രിയേൽ ആൻഡ്രാൽ (1797–1876), ഇംഗ്ലണ്ടിലെ വില്യം അഡിസൺ (1802–1881) എന്നിവർ സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് ശ്വേതരക്താണുക്കളെ സംബന്ധിച്ച ആദ്യ വിശദീകരണങ്ങൾ ആധുനികശാസ്ത്രത്തിനു ലഭ്യമായത്<ref>Hajdu SI.[http://www.annclinlabsci.org/cgi/content/full/33/2/237 A note from history: The discovery of blood cells].Ann Clin Lab Sci. 2003 Spring;33(2):237-8. PMID: 12817630</ref>.
 
വർണകങ്ങൾ കൃത്രിമമായി ചേർക്കാതിരിക്കുന്നിടത്തോളം നിറമില്ലാത്തവയാണു ശ്വേതരക്താണുക്കൾ. ഒരു ടെസ്റ്റ് ട്യൂബിൽ രക്തത്തിന്റെ ദ്രവഭാഗത്തെയും ഖരഭാഗത്തെയും അപകേന്ദ്രണത്തിലൂടെ (centrifugation) വേർതിരിക്കാൻ ശ്രമിച്ചാൽ ജലവും [[മാംസ്യം|മാംസ്യങ്ങളും]] അടങ്ങിയ രക്തദ്രവ്യം (plasma) മുകളിലും [[അരുണരക്താണു|ചുവന്ന കോശങ്ങൾ]] അടങ്ങിയ ഖരഭാഗം താഴെയും, ശ്വേതരക്താണുക്കളും [[പ്ലേറ്റ്ലെറ്റ്|പ്ലേറ്റുകളും]] അടങ്ങിയ ഒരു “ശ്വേതപാളി” ഇവരണ്ടിനും ഇടയ്ക്കുമായി വരും. മാംസ്യങ്ങളുടെ സാന്നിധ്യത്തിൽ രക്തദ്രവ്യം നേർത്ത മഞ്ഞനിറമാർന്നതായി കാണപ്പെടുന്നു. ഇടയ്ക്ക് കാണുന്ന “ശ്വേതപാളി” യഥാർത്ഥത്തിൽ നിറമില്ലാത്തതാണ്. നിറമില്ലാത്ത ദ്രവഭാഗത്ത് കാണപ്പെടുന്ന അണുക്കളെ ചുവന്ന രക്താണുക്കളിൽ നിന്നും വേർതിരിച്ച് പറയാനുള്ള സൌകര്യാർത്ഥമാണ് ഗ്രീക്കിൽ “വെളുത്ത” എന്നർത്ഥമുള്ള “ല്യൂക്കോ”യും കോശമെന്നർത്ഥമുള്ള “കൈറ്റോ”യും ചേർത്ത് ല്യൂക്കോസൈറ്റ് അഥവാ ശ്വേതാണു എന്ന് നാമകരണം ചെയ്യപ്പെട്ടത്.
"https://ml.wikipedia.org/wiki/ശ്വേതരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്