"ശ്വേതരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ga:Fuilchill bhán
No edit summary
വരി 1:
{{prettyurl|White blood cell}}
 
[[പ്രമാണം:രക്തകോശങ്ങൾ.jpg|thumb|right| രക്തകോശങ്ങളുടെ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം. കോശശരീരത്തിൽ നിന്ന് കൊച്ചുമുളപ്പുകൾ കാണുന്നവയാണു ശ്വേതരക്താണുക്കൾ. വലിയ തളികകൾ പോലെ അകം കുഴിഞ്ഞവയാണു [[അരുണരക്താണു|അരുണരക്താണുക്കൾ]]. ചെറിയ തകിടുകൾ പോലെ ചിതറിക്കിടക്കുന്നവയാണു പ്ലേറ്റ്ലെറ്റുകൾ. അടയാളപ്പെടുത്തിയിരിക്കുന്നവ : 1. [[മോണസൈറ്റ്|മോണസൈറ്റ് കോശം]]; 2.[[ന്യൂട്രോഫിൽ കോശം]]; 3.ലസികാണു ([[ടി-ലസികാണു]] ആകാം); 4.[[അരുണരക്താണു]]; 5.[[പ്ലേറ്റ്ലെറ്റ്|പ്ലേറ്റ്ലെറ്റുകളുടെ]] ഒരു കൂട്ടം.]]
 
[[രോഗപ്രതിരോധവ്യവസ്ഥ|പ്രതിരോധവ്യവസ്ഥയുടെ]] ഭാഗമായി ശരീരത്തെ രോഗാണുക്കളിൽ നിന്നും അന്യവസ്തുക്കളിൽ നിന്നും സംരക്ഷിക്കുന്ന രക്തകോശങ്ങളാണ്‌ '''ശ്വേതരക്താണുക്കൾ''' അഥവാ ''ല്യൂക്കോസൈറ്റുകൾ'''<ref name="isbn978-0-323-04950-4">{{cite book |author=Brooks, Myrna LaFleur |title=Exploring Medical Language: A Student-Directed Approach, 7th Edition |publisher=Mosby Elsevier |location=St. Louis, Missouri, USA |year=2008 |pages=398 |isbn=978-0-323-04950-4 |oclc= |doi=}}</ref>. ഇവയെല്ലാം [[മജ്ജ|മജ്ജയിലെ]] [[രക്തജനകകല|രക്തജനക വിത്തുകോശങ്ങളിൽ]] നിന്നാണ്‌ രൂപമെടുക്കുന്നത്. [[രക്തം]], [[ലസികാവ്യവസ്ഥ|ലസിക]] എന്നിവിയിലായി ശരീരത്തിലാകെശരീരമാസകലം ഇവ വിസ്ഥാപിക്കപ്പെട്ടിരിക്കുന്നു<ref>{{cite book | last = Maton | first = die | authorlink = | coauthors = Jean Hopkins, Charles William McLaughlin, Susan Johnson, Maryanna Quon Warner, David LaHart, Jill D. Wright | title = Human Biology and Health | publisher = Prentice Hall | date = 1000008 | location = Englewood Cliffs, New Jersey, USA | pages = | url = | doi = | id = | isbn = 0-13-981176-1}}</ref>. ശ്വേതരക്താണുക്കളെ അവ പരിപക്വമാകുന്ന ശരീരഭാഗത്തിന്റെ അടിസ്ഥാനത്തിൽ [[മജ്ജാജന്യകല|മജ്ജാജന്യമെന്നും]] (myeloid) [[ലസികാജന്യകല|ലസികാജന്യമെന്നും]] (lymphoid) രണ്ട് അനുക്രമങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. എന്നാൽ രൂപഘടനയുടെ അടിസ്ഥാനത്തിൽ [[കണികാമയകോശങ്ങൾ|കണികാമയകോശങ്ങളെന്നും]] (granulocytes) [[അകണകോശങ്ങൾ|അകണകോശങ്ങളെന്നും]] (agranulocytes) ഇവയെ വിളിക്കുന്നു<ref>Hall JE.2006.Resistance of the Body to Infection: I. Leukocytes, Granulocytes, the Monocyte-Macrophage System,and Inflammation in Hall JE, Guyton AC, 2006.Textbook of Medical Physiology.Unit VI Blood Cells, Immunity, and Blood Clotting. Elsevier Saunders, Philadelphia. ISBN 0-7216-0240-1.11th ed.p.429-37</ref>.
 
ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം പലപ്പോഴും ആരോഗ്യസ്ഥിതിക്ക് സൂചകമാക്കി എടുക്കാറുണ്ട്. 4×10<sup>9</sup> മുതൽ 1.1×10<sup>10</sup> വരെ ശ്വേതരക്താണുക്കളാണ്‌ സാധാരണ ഒരു ലിറ്റർ രക്തത്തിലുണ്ടാവുക. രക്തത്തിന്റെ ഒരു ശതമാനത്തോളം വരുമിത്. <ref name="alberts table">{{Cite web|url=http://www.ncbi.nlm.nih.gov/books/bv.fcgi?highlight=leukocyte,functions&rid=mboc4.table.4143|title=Leukocyte functions and percentage breakdown|accessdate=2007-04-14|publisher=NCBI Bookshelf|year=2005|author=Alberts, Bruce|work=Molecular Biology of the Cell}}</ref> ഒരു പരിധിയിലേറെ ശ്വേതരക്താണുക്കൾ ശരീരത്തിലുണ്ടാവുന്ന അവസ്ഥയെ [[ശ്വേതകോശികത]] (ല്യൂക്കോസൈറ്റോസിസ്) എന്നും തീരെ കുറവാകുന്ന അവസ്ഥയെ [[ശ്വേതാപക്ഷയം]] (ല്യൂക്കോപ്പീനിയ) എന്നും വിളിക്കുന്നു.
"https://ml.wikipedia.org/wiki/ശ്വേതരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്