"അഥീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
 
==ജനനം==
സ്യൂസിന് മെറ്റിസിലുണ്ടാകുന്ന പുത്രൻ സ്യൂസിനെക്കാളും ശക്തനായിരിക്കുമെന്ന പ്രവചനത്തെ ഭയന്ന് സ്യൂസ് ഗർഭിണിയായ മെറ്റിസിനെ വിഴുങ്ങുന്നു.എന്നാൽ ഇതു കാരണം സ്യൂസിനു തലയ്ക്ക് കടുത്ത വേദന അനുഭവപ്പെടുന്നു.വേദന കൊണ്ട് സഹികെട്ട സ്യൂസിന്റെ ആവശ്യപ്രകാരം ഹെഫസ്റ്റസ് ദേവൻ സ്യൂസിന്റെ നെറ്റി പിളർക്കുകയും അതിൽ നിന്നും ആയുധധാരിണിയായി അഥീന പുറത്തു വന്നുവെന്നുമാണ് ഐതിഹ്യം.<ref name="ancienthistory">{{cite web|url=http://ancienthistory.about.com/cs/grecoromanmyth1/p/Athena.htm|title=Athena|publisher=ancienthistory.about.com|accessdate=2011-09-20}}</ref>സ്യൂസിന്റെ പ്രിയങ്കരിയായി മാറിയ അഥീനയ്ക്കു മാത്രമേ സ്യുസിന്റെസ്യൂസിന്റെ ദിവ്യപരിച ഉപയോഗിക്കാനുള്ള അനുമതിയും സ്യൂസ് തന്റെ മിന്നൽ ആയുധം ഒളിപ്പിച്ചിരിക്കുന്ന ഇടത്തെകുറിച്ചുള്ള അറിവും ഉണ്ടായിരുന്നുള്ളു.<ref name="goddessgift">{{cite web|url=http://www.goddessgift.com/goddess-myths/greek_goddess_athena.htm|title=Athena|publisher=goddessgift.com|accessdate=2011-09-20}}</ref>
 
==ഉദ്ഭവം==
[[File:athenanij.jpg|right|]]
അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നിൽസൺ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവൻ രാജാക്കൻമാരുടെയും മൈസീനിയൻ രാജാക്കൻമാരുടെയും കോട്ടകളിൽ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവർ. പാമ്പിനോടും ഒലിവുമരത്തോടും ഇവർക്കുള്ള ബന്ധം മിനോവൻമാരുടെയും മൈസീനിയൻമാരുടെയും സർപ്പാരാധനയിൽനിന്നും വൃക്ഷാരാധനയിൽനിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനൻമാർ ഒരു മൈസീനിയൻ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പർവതദുർഗം ആക്രമിച്ചു കീഴടക്കിയപ്പോൾ അതിന്റെ പരദേവതയായ അഥീനയേയും അവർ സ്വന്തമാക്കി. മുൻപേ തങ്ങൾക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവർക്ക് അഭേദത്വംഅഭേദം കല്പിക്കുകയും ചെയ്തു. ആയുധദേവതയിൽനിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്.
 
==പ്രാധാന്യം==
അഥീന ആഥൻസിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൌശലകരകൗശല വിദ്യകളുടെ സംരക്ഷണവും മേൽനോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥൻസിൽ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവർത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയിൽ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉർവരത നിലനിർത്തുന്ന ചുമതല ഇവരിൽ വന്നുചേർന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവർ ആരാധിക്കപ്പെട്ടു. അഥീനയുടെപേരിൽ നാലു വർഷത്തിലൊരിക്കൽ ആഗസ്റ്റുമാസത്തിൽ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാർത്തിനോൺ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാർ തങ്ങളുടെ മിനർവാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അഥീന" എന്ന താളിൽനിന്ന് ശേഖരിച്ചത്