"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| Parents = [[ക്രോണസ്]],[[റിയ]]
| Siblings = [[പോസിഡോൺ]], [[ഹേഡിസ്]], [[ഡിമീറ്റർ]], [[ഹെസ്റ്റിയ]], [[ഹീര]]
| Children = [[ആരെസ്]], [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[അഫ്രൊഡൈറ്റി]], [[ഡയൊനൈസസ്]], [[ഹെബി]], [[ഹേംസ്]], [[ഹെറാക്കിൾസ്]], [[ഹെലൻ (ഗ്രീക്ക് പുരാണം)|ഹെലൻ]], [[ഹെഫാസ്റ്റസ്]], [[പെർസിയസ്]], [[മിനോസ്]], മ്യൂസുകൾ
| Mount =
| Roman_equivalent = [[ജൂപിറ്റർ]]
വരി 18:
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തിൽ]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പർവതം|ഒളിമ്പസ് പർവതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നൽ]], [[കഴുകൻ]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.
 
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോൺ|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[ഹേംസ്]], [[പെർസഫനി]], [[ഡയൊനൈസസ്]], [[പെർസിയസ്]], [[ഹെറാക്കിൾസ്]], [[ഹെലൻ (ഗ്രീക്ക് പുരാണം)|ഹെലൻ]], [[മിനോസ്]],[[മ്യൂസുകൾ]] തുടങ്ങിയവർ. [[ആരെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.
 
[[റോമൻ ഐതിഹ്യം|റോമൻ ഐതിഹ്യത്തിലെ]] [[ജൂപ്പിറ്റർ]], [[ഇട്രസ്കൻ ഐതിഹ്യം|ഇട്രസ്കൻ ഐതിഹ്യത്തിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യം|ഹൈന്ദവ ഐതിഹ്യത്തിലെ]] [[ഇന്ദ്രൻ]] എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്