"ആർത്രോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==വിവരണം==
തുറന്ന രക്തചംക്രമണ വ്യവസ്ഥ, ട്രിപ്ലോബ്ലാസ്റ്റി, നാഡീവ്യവസ്ഥ, ദ്വിപാർശ്വസമത,സീലോമിന്റെ സാന്നിധ്യം എന്നിവ ഇവയുടെ പൊതുസ്വഭാവങ്ങളാണ്. [[പ്രാണി|പ്രാണികൾ]] [[arachnid|അരാക്നിഡുകൾ]], [[crustacean|ക്രസ്റ്റേഷ്യനുകൾ]] എന്നിവ ആർത്രോപോഡുകളാണ്. വിവിധ ഖണ്ഡങ്ങൾ കൂടിച്ചേർന്ന ഇവയുടെ ശരീരത്തിലെ ഓരോ ഖണ്ഡങ്ങളിൽ നിന്നും സാധാരണയായി ഒരു ജോഡി കാലുകൾ പുറപ്പെടുന്നു. ഇവയുടെ ഓരോ ഖണ്ഡങ്ങളും ''കൈറ്റിൻ'' എന്ന പദാർത്ഥത്താൽ നിർമ്മിതമായ കട്ടിയുള്ള ബാഹ്യാസ്ഥികൂടത്താൽ നിർമ്മിതമാണ്. ഈ ഖണ്ഡങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഭാഗങ്ങൾ മൃദുവായതും ചലിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.
 
ഇവയുടെ ശരീരത്തിനുള്ളിൽ വച്ച് ബീജസങ്കലനം നടന്ന ശേഷം മുട്ടകൾ നിക്ഷേപിക്കുന്നു. ഇവ വിരിഞ്ഞു ലാർവകളായി മാറുന്നു. ഭക്ഷിക്കൽ, ശ്വസനം, സ്പർശനം എന്നിവയ്ക്കായി വിവിധ അവയവങ്ങൾ ഇവയിൽ കാണപ്പെടുന്നു. മാൽപ്പീജിയൻ കുഴലുകൾ വഴിയാണ് ഇവ വിസർജ്ജനം നടത്തുന്നത്.
 
==വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/ആർത്രോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്