ദൌലത്ത്ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു '''ഡി.എസ്. കോത്താരി''' എന്ന '''ദൗലത്ത് സിങ് കോത്താരി''' (1905 -1993) പ്രഗല്ഭനായ ഒരു ഇന്ത്യൻ ശാസ്ത്രഞനായിരുന്നു. [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ഉദയപ്പൂരിലാണ് അദ്ദേഹം ജനിച്ചത്. പ്രാധമിക വിദ്യാഭ്യാസം ഉദയപ്പൂരിലും [[ഇൻഡോർ|ഇൻഡോറിലും]],1928-ൽ പ്രശസ്തനായ ഭൗതിക വിജ്ഞാനിയായ [[മേഘനാഥ് സാഹ|മേഘനാഥ് സാഹയുടെ]] കീഴിൽ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] MSc നേടുകയും ചെയ്തു. 1934-മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ റീഡറായും, പ്രഫസറായും, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവിയായും പ്രവർത്തിച്ചു. പ്രധിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകനായി 1948-മുതൽ 1961 വരെ പ്രവർത്തിച്ചു. [[യു.ജി.സി]].-യുടെ ചെയർമാനായി 1961 മുതൽ 1973-വരെ തുടർന്നു. 1963-ൽ [[ഇന്ത്യൻ സയൻസ് കോൺഗ്രസ്|ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ]] ഗോൾഡൻ ജൂബിലി സെഷനിൽ അതിന്റെ ജെനറൽ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. 1973-ൽ [[ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി|ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാറ്റിസ്സ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസ്-ലും നടത്തിയ ഗവേഷണങ്ങൾ അദ്ദേഹത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തു.
1962-ൽ പദ്മ ഭൂഷനും, 1973-ൽ പദ്മ വിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു.