"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
[[കൃഷ്‌ണരാജ സാഗർ അണക്കെട്ട്]]ന്റെയും [[വൃന്ദാവൻ ഗാർഡൻ]]ന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ [[ദിവാൻ]] പദവിയായിരുന്നു. ഇന്നത്തെ [[പ്രധാനമന്ത്രി]]യുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട്‌ ചെയ്യേണ്ടത്‌ മഹാരാജാവിനോട്‌ മാത്രമെന്നത്‌ നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന്‌ ഇദ്ദേഹത്തിന്‌ കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, [[സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ]], വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട്‌ വച്ചത്‌ അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന്‌ വയ്‌ക്കുകയും ചെയ്‌തു. ബാഗ്ലൂരിലെ പ്രശസ്‌തമായ [[ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌ ഒഫ്‌ സയൻസ്]]ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്‌ത്രത്തിലും പ്രയുക്ത ശാസ്‌ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക്‌ ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റിയൂട്ടിന്‌ ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്‌പ്പാദനം നടത്തിയിരുന്നെന്ന്‌ മാത്രമല്ല [[അമേരിക്ക|അമേരിക്കയിലേക്ക്‌]] പിഗ്‌ അയൺ കയറ്റുമതി ചെയ്യുകയും ചെയ്‌തു. വ്യോമയാനരംഗത്തും ഒരു ഫാക്‌ടറി ആരംഭിച്ചു പിൽക്കാലത്ത്‌ ഇത്‌ [[ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ്‌]] ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ [[മൈസൂർ സോപ്പ്‌ ഫാക്‌ടറി]]യും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു.
 
== ദൌത്യംദൗത്യം ==
1952 -ൽ പട്‌നയിൽ [[ഗംഗ|ഗംഗനദിയുടെ]] കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക്‌ മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്‌തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഓർക്കണം.
 
== ബഹുമതികൾ ==
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്