"കോറാണത്ത് അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Koranath Achuthamenon}}
[[കഥകളി|കഥകളിനടനായിരുന്ന]] '''കോറാണത്ത് അച്യുതമേനോൻ''' 1863-ൽ [[പാലക്കാട്]] ജില്ലയിൽ പരുത്തിപ്പുള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. കുളങ്കര കുഞ്ഞിക്കൃഷ്ണൻ നായർ, മണ്ണിലേടത്ത് ഈച്ചരമേനോൻ എന്നിവരിൽ നിന്നും കഥകളി അഭ്യസിച്ചു. അഭ്യസനം പൂർത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോന്റെ കഥകളിയോഗത്തിൽ ഒരു നടനായി ചേർന്നു. ശങ്കരമേനോന്റെ മരണത്തെ തുടർന്ന് കളിയോഗത്തിന്റെ ചുമതല അച്യുതമേനോനിൽ നിക്ഷിപ്തമായി. [[പച്ച]], [[കത്തി]] എന്നീ വേഷങ്ങൾ കെട്ടി പ്രസിദ്ധിയാർജിച്ച അച്യുതമേനോൻ കഥകളിയിലെ ഘടകങ്ങളായ മേളം, പാട്ട്, ചുട്ടികുത്ത് എന്നിവയിലും നല്ല നൈപുണ്യം നേടിയിരുന്നു. മെയ്‌വഴക്കവും ചിട്ടയും വേഷച്ചേർച്ചയും അച്യുതമേനോനിൽ ഒരുപോലെ ഒത്തിണങ്ങിയിരുന്നു. ഇദ്ദേഹം 1927-ൽ നിര്യാതനായി.
 
"https://ml.wikipedia.org/wiki/കോറാണത്ത്_അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്