"സെനർ ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോൾ, അതിന്റെ റിവേഴ്സ് വോൾട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌൺ വോൾട്ടേജിനെക്കാൾ കൂടിയാൽ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാൽ റിവേഴ്സ് ബ്രേക്ക്ഡൌൺ കഴിഞ്ഞാലും അതിന്റെ വോൾട്ടേജ് സ്ഥിരമാക്കി നിർത്താൻ കഴിവുള്ളവയാണ് സെനർ ഡയോഡുകൾ.
== ഉപയോഗം ==
സെനർ ഡയോഡുകളുടെ പ്രധാന ഉപയോഗം വോൾട്ടേജ് റെഗുലേറ്ററുകളിലാണ്. സാധാരണയായി വളരെ ചെറിയ ഇലക്ട്രോണിക് സർക്കീട്ടുകളിൽ സെനർ ഡയോഡ് ഉപയോഗിച്ചുള്ള വോൾട്ടേജ് റെഗുലേറ്ററുകൾ ഉപയോഗിക്കുന്നത്. ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള വലിയ ആവശ്യങ്ങൾക്കുള്ള വോൾട്ടേജ് റെഗുലേറ്ററുകളിൽ റഫറൻസ് വോൾട്ടേജ് ലഭ്യമാക്കാനും സെനർ ഡയോഡുകൾ ഉപയോഗിക്കുന്നു.<br />
 
വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന വോൾട്ടേജ് സ്ത്രോതസിനു സമാന്തരമായി സെനർ ഡയോഡിനെ റിവേഴ്സ് ബയാസിൽ ഘടിപ്പിക്കുമ്പോൾ, വോൾട്ടേജ്, '''റിവേഴ്സ് ബ്രേക്ക്ഡൗൺ വോൾട്ടേജിനെ'''ക്കാൾ കൂടുതലാകൂമ്പോൾ റിവേഴ്സ് ബ്രേക്ക്ഡൗൺ സംഭവിക്കുകയും വൈദ്യുതി പ്രവാഹം സാധ്യമാവുകയും ചെയ്യുന്നു. അതിനുശേഷം സെനറിന്റെ ചുറ്റുമുള്ള വോൾട്ടേജ് സ്ഥിരമായി നിൽക്കുകയും ചെയ്യുന്നു.
[[Image:Zener diode voltage regulator.svg|220px|center|സെനർ ഡയോഡ് ഉപയോഗിച്ചുള്ള ലളിതമായ വോൾട്ടേജ് റെഗുലേറ്റർ സർക്കീട്ട്]]
Line 16 ⟶ 17:
റിവേഴ്സ് ബ്രേക്ക്ഡൗണിനുശേഷം സെനറിൽ കൂടിയുള്ള വൈദ്യുത പ്രവാഹ തീവ്രത വർദ്ധിക്കുകയും സെനറിന്റെ പ്രതിരോധം കുറയുകയും ചെയ്യുന്നു. സെനറിൽ കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത നിയന്ത്രിക്കുന്നതിനായി ശ്രേണീരീതിയിൽ ഒരു '''R''' പ്രതിരോധത്തെ ഉൾപ്പെടുത്തിയിരിക്കുന്നു.
ഡയോഡിൽ കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത കണക്കാക്കാൻ ഓം നിയമപ്രകാരമുള്ള '''I<sub>Diode</sub> = (U<sub>IN</sub> - U<sub>OUT</sub>) / R<sub>Ω</sub>''' എന്ന സമവാക്യം ഉപയോഗിക്കാം.
 
==ഇതും കാണുക==
*[[ഡയോഡ്]]
"https://ml.wikipedia.org/wiki/സെനർ_ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്