"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
വെബ് താളുകൾ തയാറാക്കുന്നതിനുള്ള ഒരു [[മാർക്കപ്പ് ഭാഷ|മാർക്കപ്പ് ഭാഷയാണ്]] എച്.റ്റി.എം.എൽ. '''ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language)''', എന്നാണ് പൂർണ്ണരൂപം. മാസികത്താളുകളോ പത്രത്താളുകളോ പോലെ വെബ്ബിന് അനുയോജ്യമായതും [[വേൾഡ് വൈഡ് വെബ്|വെബ്ബിലൂടെ]] വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതുമായ പ്രമാണങ്ങളാണ് വെബ് താളുകൾ. ഇവക്ക് പത്ര, മാസികത്താളുകൾ പോലെ ഒരു ഘടനയുണ്ടാവും, വെബ് താളുകളുടെ ഉള്ളടക്കവും രൂപവും ഘടനയും നിർവചിക്കാനുപയോഗിക്കുന്ന ഒരു ഭാഷയാണ് എച്.റ്റി.എം.എൽ. എച്.റ്റി.എം.എൽ ഒരു [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ്ങ് ഭാഷയല്ല]] മറിച്ച് ഒരു മാർക്കപ്പ് ഭാഷയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
 
ടാഗുകൾ എന്നറിയപ്പെടുന്ന എച്.റ്റി.എം.എൽ. ഘടകങ്ങൾ ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. താളുകൾ നിർമ്മിക്കുന്നത്. ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകൾ എഴുതുന്നത് (ഉദാ: {{tag|html|open}} ). എച്.റ്റി.എം.എൽ. ടാഗുകൾ സാധാരണ ജോഡിയായാണ് ക്രമീകരിക്കുന്നത്. ഉദാഹരണത്തിന് {{tag|h1|open}} ... {{tag|h1|openclose}} എന്നീ ടാഗ് ജോഡികളിൽ ആദ്യത്തേത് തുടങ്ങുന്ന ടാഗും രണ്ടാമത്തേത് അവസാനിക്കുന്ന ടാഗുമാണ്. വിവിധതരം ടാഗുകൾക്കിടയിലായി എഴുത്തുകൾ, ചിത്രങ്ങൾ, പട്ടികകൾ തുടങ്ങിയ വെബ്ഉള്ളടക്കങ്ങൾ പലതും ഉൾപ്പെടുത്തുവാൻ സാധിക്കുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്ക് ആവശ്യമായ രൂപഭംഗി നൽകുന്നതിനുള്ള ടാഗുകളൂം എച്ച്.ടി.എം.എല്ലിലുണ്ട്.
 
എച്.ടി.എം.എൽ താളുകൾ വ്യാഖ്യാനിച്ച് ദൃശ്യരൂപമാക്കുകയാണ് ഒരു വെബ് ബ്രൌസർ ചെയ്യുന്നത്. എഴുത്ത്, ചിത്രങ്ങൾ, ചലച്ചിത്രം, ശബ്ദം എന്നിങ്ങനെ ഒരു വെബ് താളിൽ വേണ്ട ഓരോ കാര്യങ്ങളും എങ്ങനെ കാണിക്കണം എന്ന് എച്.ടി.എം.എൽ മാർക്കപ്പ് ഭാഷ ഉപയോഗിച്ച് നമുക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. എച്.ടി.എം.എൽ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന താളുകൾ [[ഹൈപ്പർ ലിങ്ക്|ഹൈപ്പർ ലിങ്കുകൾ]] വഴി പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നവയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1060847" എന്ന താളിൽനിന്ന് ശേഖരിച്ചത്